Headlines

മുതിർന്ന സിപിഎം നേതാവ് ജി സുധാകരനും മുതിർന്ന സിപിഐ നേതാവ് സി ദിവാകരനും ഇന്ന് കോൺഗ്രസ് വേദിയിലെത്തും

തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവ് ജി സുധാകരനും മുതിർന്ന സിപിഐ നേതാവ് സി ദിവാകരനും ഇന്ന് കോൺഗ്രസ് വേദിയിലെത്തും. ഗാന്ധിജി ശിവഗിരിയിലെത്തി ശ്രീനാരായണ ഗുരുവിനെ കണ്ടതിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടിയിലാണ് ഇടതുപക്ഷത്തെ രണ്ട് സീനിയർ നേതാക്കൾ പങ്കെടുക്കുന്നത്. കെ.പി.സി.സിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്നു വൈകിട്ട് 4.30ന് സത്യൻ സ്മാരക ഹാളിലാണ് സമ്മേളനം നടക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. വി.എം.സുധീരൻ അദ്ധ്യക്ഷത വഹിക്കും. രമേശ് ചെന്നിത്തല വിഷയാവതരണം നടത്തും.ഡി.സി.സി പ്രസിഡന്റ് പാലോട്…

Read More

യാത്രാ തിരക്ക്; ട്രെയിനുകൾക്ക് കൂടുതൽ കോച്ചുകൾ അനുവദിച്ചു; പുതിയ കോച്ചുകൾ അനുവദിച്ചത് കേരളത്തിലൂടെ ഓടുന്ന ഈ ട്രെയിനുകൾക്ക്

തൃശൂര്‍: ട്രെയിനുകളിൽ യാത്രക്കാരുടെ തിരക്ക് വർധിച്ചതോടെ ആറ് ട്രെയിനുകളില്‍ പുതിയ കോച്ചുകള്‍ താല്‍ക്കാലികമായി അനുവദിച്ചു. പാലക്കാട് റെയില്‍വേ ഡിവിഷന്‍ അധികൃതര്‍ ആണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസിലും കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസിലും ഇന്നുമുതല്‍ 17 വരെ ഓരോ ചെയര്‍കാര്‍ കോച്ചുകള്‍ അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം- മംഗളൂരു മലബാര്‍ എക്‌സ്പ്രസിലും, മംഗളൂരു- തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസിലും നാളെ മുതല്‍ 17 വരെ ഓരോ സ്ലീപ്പര്‍ കോച്ചുകള്‍ കൂടി അനുവദിച്ചു. തിരുവനന്തപുരം- മംഗളൂരു മാവേലി എക്‌സ്പ്രസില്‍ ഇന്ന്…

Read More

ഓൺലൈൻ തട്ടിപ്പിലൂടെ ലക്ഷങ്ങൾ കൈക്കലാക്കിയ നാൽപ്പത്തഞ്ചുകാരൻ അറസ്റ്റിൽ

വൈപ്പിൻ: ഓൺലൈൻ തട്ടിപ്പിലൂടെ ലക്ഷങ്ങൾ കൈക്കലാക്കിയ നാൽപ്പത്തഞ്ചുകാരൻ അറസ്റ്റിൽ. മലപ്പുറം വേങ്ങര വൈദ്യർവീട്ടിൽ മുജീബ് റഹ്മാനാണ്(45) ഞാറയ്ക്കൽ പൊലീസിന്റെ പിടിയിലായത്. തന്റെ 33 ലക്ഷം രൂപയോളം തട്ടിയെടുത്തെന്ന എടവനക്കാട് സ്വദേശിയുടെ പരാതിയിലാണ് പൊലീസിന്റെ നടപടി. യുവതിയായി അഭിനയിച്ചാണ് മുജീബ് റഹ്മാൻ തട്ടിപ്പ് നടത്തിയത്. വിവാഹ വാഗ്ദാനം നൽകി സൗഹൃദം സ്ഥാപിച്ച ശേഷം ക്രിപ്റ്റോകറൻസി ട്രേഡിംഗ് നടത്തുകയും ഇതിന് പിന്നാലെ പണം തട്ടിയെടുക്കുകയുമായിരുന്നു. മാട്രിമോണിയൽ പരസ്യം വഴി ലഭിച്ച ഫോൺ നമ്പരാണ് പരാതിക്കാരന് കുടുക്കായത്. വാട്സാപ് വഴി ബന്ധപ്പെട്ടപ്പോൾ…

Read More

കെട്ടിടത്തിന്റെ ഏഴാം നിലയിൽനിന്നു വീണ് രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കെട്ടിടത്തിന്റെ ഏഴാം നിലയിൽനിന്നു വീണ് രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. നല്ലളം കീഴ് വനപാടം എം.പി.ഹൗസിൽ മുഹമ്മദ് ഹാജിഷ്-ആയിശ ദമ്പതികളുടെ മകൻ ഇവാൻ ഹൈബൽ (7) ആണ് മരിച്ചത്. ഇരിങ്ങല്ലൂർ ലാൻഡ് മാർക്ക് ‘അബാക്കസ്’ ബിൽഡിങ്ങിന്റെ ഏഴാം നിലയിൽ നിന്നാണ് ഇവാൻ ഹൈബൽ വീണത്. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെയാണ് അപകടം. കളിക്കുന്നതിനിടെയാണ് ഇവാൻ ഹൈബൽ അപകടത്തിൽപെട്ടത്. ബാൽക്കണിയിൽ കയറിയ കുട്ടി ഏഴാം നിലയിൽനിന്നു താഴേക്ക് പതിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടി എത്തിയ സെക്യൂരിറ്റി ജീവനക്കാരും…

Read More

ഇത്തിഹാദുൽ മുസ്‌ലിമീനെയും അവാമി ആക്‌ഷൻ കമ്മിറ്റിയേയും നിരോധിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഇത്തിഹാദുൽ മുസ്‌ലിമീനെയും അവാമി ആക്‌ഷൻ കമ്മിറ്റിയേയും നിരോധിച്ച് കേന്ദ്രസർക്കാർ. യുഎപിഎ ചുമത്തിയാണ് ഇരു സംഘടനകളെയും അഞ്ചുവർഷത്തേക്ക് നിരോധിച്ചിരിക്കുന്നത്. ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി, വിഘടനവാദം പ്രോത്സാഹിപ്പിച്ചു എന്നീ കുറ്റങ്ങളാണ് നിരോധനത്തിന് കാരണമായി സർക്കാർ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തിന്റെ അഖണ്ഡത, പരമാധികാരം, സുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങൾ എന്നിവയിൽ ഈ സംഘടനകൾ ഏർപ്പെട്ടിട്ടുണ്ടെന്ന് നിരോധിച്ചുകൊണ്ടുള്ള ഉത്തരവിൽ സർക്കാർ പറയുന്നു. ഭീകരവാദ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുക, രാജ്യ വിരുദ്ധ പ്രചാരണം നടത്തുക, കശ്മീരിലെ വിഘടനവാദ സംഘടനകൾക്ക് വേണ്ടി ഫണ്ട് സ്വരൂപിക്കുക തുടങ്ങിയ കുറ്റങ്ങളാണ്…

Read More

മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഡൽഹി കേരള ഹൗസിലായിരിക്കും കൂടിക്കാഴ്ച. ധനമന്ത്രി നിർമ്മലാ സീതാരാമനൊപ്പമുള്ള പ്രഭാത ഭക്ഷണത്തിന് ശേഷം രാവിലെ 9 മണിക്കാണ് കൂടിക്കാഴ്ച. വയനാടിന് അനുവദിച്ച വായ്പയുടെ വിനിയോഗ കാലാവധി കൂട്ടുന്നതടക്കമുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഉന്നയിക്കും. ആശാ വര്‍ക്കര്‍മാരുടെ വിഷയം ചര്‍ച്ചയാകുമോയെന്ന് വ്യക്തമല്ല. ഒപ്പം ഗവര്‍ണറും കേരള ഹൗസിലുണ്ടാകും

Read More

199 രൂപയ്ക്ക് A+; SSLC സയന്‍സ് വിഷയങ്ങളുടെ ഉറപ്പായ ചോദ്യവും ഉത്തരവും വാട്ട്‌സ്ആപ്പില്‍ കിട്ടും; വീണ്ടും വിവാദ വാഗ്ദാനവുമായി എം എസ് സൊല്യൂഷന്‍സ്

         ക്രിസ്മസ് പത്താംക്ലാസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ മുഖ്യപ്രതി മുഹമ്മദ് ഷുഹൈബുമായി തെളിവെടുപ്പ് നടക്കുന്നതിനിടെ വീണ്ടും വാഗ്ദാനവുമായി എം എസ് സൊല്യൂഷന്‍സ് രംഗത്ത്. എസ്എസ്എല്‍സി സയന്‍സ് വിഷയങ്ങളില്‍ ഉറപ്പുള്ള ചോദ്യങ്ങളും ഉത്തരങ്ങളും വാട്‌സ്അപ്പ് വഴി നല്‍കാമെന്ന് പരസ്യം. 199 രൂപക്ക് സയന്‍സ് വിഷയങ്ങളില്‍ എ പ്ലസ് എന്ന തലക്കെട്ടോടെയായിരുന്നു പരസ്യം. ഇന്ന് ഉച്ചയ്ക്ക് 12.45നാണ് എം എസ് സൊല്യൂഷന്‍സ് എസ്എസ്എല്‍സി എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വാഗ്ദാനം പ്രതൃക്ഷപ്പെട്ടത്. സിഇഒ മുഹമ്മദ് ഷുഹൈബിന്റെ ഫോട്ടോ ഉള്‍പ്പെടുത്തിയാണ് 199…

Read More

ഏപ്രിൽ വരെ അതീവശ്രദ്ധ വേണം; വിഷ പാമ്പുകളെ കണ്ടാൽ ഉടൻ തന്നെ ഒരു കാര്യം ചെയ്യണം

വേനൽ കടുത്തതൊടെ ഇഴജന്തുക്കളുടെ എണ്ണത്തിൽ വർദ്ധന. ചൂട് കൂടുമ്പോൾ കുഴികളിൽ നിന്ന് പുറത്തുവന്ന് തണുപ്പുതേടി വീടുകൾക്കുള്ളിലും പരിസരങ്ങളിലുമെല്ലാം പാമ്പുകൾ എത്തുന്ന സാഹചര്യമുണ്ട്. ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള സമയങ്ങളിലാണ് പാമ്പുകളുടെ സാന്നിദ്ധ്യം ഉണ്ടാക്കുന്നത്. ഇതിന് പരിഹാരമെന്നോണമാണ് 2020 ആഗസ്‌റ്റിൽ വനംവകുപ്പ് ‘സർപ്പ’, മൊബൈൽ ആപ്ലിക്കേഷൻ (സ്‌നേക്ക്‌ അവയർനസ് റെസ്ക്യു ആൻഡ് പ്രൊട്ടക്ഷൻ ആപ്പ്) പുറത്തിറക്കിയത്. ജനവാസ കേന്ദ്രങ്ങളിൽ അപകടകരമാകുന്ന രീതിയിൽ വിഷപ്പാമ്പുകളുടെ സാന്നിദ്ധ്യം ശ്രദ്ധയിൽപെട്ടാൽ മൊബൈൽ ആപ്പ് ഉപയോഗപ്പെടുത്തണം. പാമ്പിന്റെയോ മാളത്തിന്റെയോ ചിത്രം പകർത്തി ആപ്പിൽ അപ്പ്…

Read More

പുതിയ നോട്ടൊരുങ്ങി; ആർ.ബി.ഐ ഉടൻ പുറത്തിറക്കും

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) ഗവർണർ സഞ്ജയ് മൽഹോത്രയുടെ ഒപ്പുള്ള 100, 200 രൂപ നോട്ടുകൾ ഉടൻ പുറത്തിറക്കുമെന്ന് അധികൃതർ ചൊവ്വാഴ്ച അറിയിച്ചു. പുതിയ നോട്ടുകളുടെ രൂപകൽപന മഹാത്മാഗാന്ധി പരമ്പരയിലെ 100, 200 രൂപ നോട്ടുകൾക്ക് സമാനമാണെന്നും ആർ.ബി.ഐ അറിയിച്ചു. റിസർവ് ബാങ്ക് മുമ്പ് പുറത്തിറക്കിയ 100, 200 രൂപ നോട്ടുകൾ നിലനിൽക്കും. പദവിയൊഴിഞ്ഞ ശക്തികാന്ത ദാസിന് പകരമായി 2024 ഡിസംബറിലാണ് മൽഹോത്ര ആർ.ബി.ഐ ഗവർണറായി ചുമതലയേറ്റത്.

Read More

പരീക്ഷയ്ക്ക് പോയ ദലിത് വിദ്യാർഥിയെ അജ്ഞാത സംഘം ആക്രമിച്ചു; വിരലുകൾ മുറിച്ച് മാറ്റി

ചെന്നൈ: അജ്ഞാത സംഘം ദലിത് വിദ്യാർത്ഥിയെ ആക്രമിച്ച് വിരലുകൾ മുറിച്ചുമാറ്റി. പരീക്ഷക്ക് പോകുകയായിരുന്ന ദലിത് വിദ്യാർഥിയെയാണ് അജ്ഞാത സംഘം ആക്രമിച്ചത്. തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. 11ാം ക്ലാസ് വിദ്യാർഥിയായ ദേവേന്ദ്രനാണ് ദുരവസ്ഥയുണ്ടായത്. തിങ്കളാഴ്ച രാവിലെ പാളയംകോട്ടയിലെ വീട്ടിൽ നിന്ന് സ്കൂളിലേക്ക് പരീക്ഷ എഴുതാൻ പോകുമ്പോഴായിരുന്നു ആക്രമണം. ദിവസവേതനക്കാരനായ തങ്ക ഗണേഷിന്റെ മകനാണ്. മൂന്ന് പേർ ബസ് തടഞ്ഞുനിർത്തി, ദേവേന്ദ്രനെ ബസിൽ നിന്ന് വലിച്ചിറക്കി ഇടതുകൈയുടെ വിരലുകൾ മുറിച്ചുമാറ്റുകയായിരുന്നു. പിതാവ് തങ്ക ഗണേഷിനെയും സംഘം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial