
മുതിർന്ന ബിജെപി നേതാവിനെ മൂന്നംഗ സംഘം കൊലപ്പെടുത്തി
ലഖ്നൗ: മുതിർന്ന ബിജെപി നേതാവിനെ മൂന്നംഗ സംഘം കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ സംഭാലിലാണ് സംഭവം. ഗുൽഫാം സിങ് യാദവിനെ (60)യാണ് വീട്ടിലെത്തിയ മൂന്നംഗ സംഘം വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ അക്രമികൾ കടന്നുകളഞ്ഞു. പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാണെന്ന് പൊലീസ് വ്യക്തമാക്കി. ഡഫ്റ്റാര ഗ്രാമത്തിലെ തന്റെ ഫാം ഹൗസിൽവെച്ചാണ് ഗുൽഫാം സിങ് കൊല്ലപ്പെട്ടത്. നേതാവിനെ കാണാനെന്ന വ്യാജേനയാണ് മൂന്നംഗ സംഘം ബൈക്കിലെത്തിയത്. നേതാവിന്റെ സുഖവിവരങ്ങൾ അന്വേഷിച്ചതിനു പിന്നാലെ യാദവിൽനിന്നും വെള്ളം വാങ്ങിക്കുടിക്കുകയും ചെയ്തു. വെള്ളം നൽകിയതിനു പിന്നാലെ മുറിയിൽ…