കോട്ടയം മെഡിക്കല്‍ കോളജില്‍ നഴ്‌സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളി കാമറ; യുവാവ് പിടിയില്‍

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ നഴ്‌സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളികാമറ വച്ച നഴ്‌സിങ് ട്രെയിനിയായ യുവാവ് അറസ്റ്റില്‍. നഴ്സിങ് ട്രെയിനി മാഞ്ഞൂര്‍ സ്വദേശി ആന്‍സണ്‍ ജോസഫാണ് ഗാന്ധി നഗര്‍ പൊലീസന്റെ പിടിയിലായത്. കോട്ടയം മെഡിക്കല്‍ കോളജ് ബിഎസ്സി നഴ്‌സിങ് പൂര്‍ത്തിയാക്കിയ ആന്‍സണ്‍ ഒരു മാസം മുന്‍പാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശീലനത്തിലായി എത്തിയത്. ആന്‍സണിന് ശേഷം വസ്ത്രം മാറാന്‍ മുറിയില്‍ കയറിയ ജീവനക്കാരിയാണ് ക്യാമറ ഓണ്‍ ആക്കിയ നിലയില്‍ ഫോണ്‍ കണ്ടെത്തിയത്. ഉടന്‍ വിവരം…

Read More

പാതി വില തട്ടിപ്പ്: മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; ആനന്ദകുമാര്‍ പൊലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ എന്‍ ആനന്ദകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആനന്ദകുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതിന് പിന്നാലെയാണ് നടപടി. തിരുവനന്തപുരം ശാസ്തമംഗലത്തെ വീട്ടിലെത്തിയാണ് ആനന്ദകുമാറിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയില്‍ എടുത്തതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആനന്ദ കുമാറിനെ ആശുപത്രിയിലേക്ക് മാറ്റി. ആനന്ദകുമാര്‍ ദേശീയ ചെയര്‍മാന്‍ ആയ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ വഴിയാണ് തട്ടിപ്പു നടന്നിരിക്കുന്നത്. തനിക്ക് തട്ടിപ്പില്‍ പങ്കില്ലെന്ന ആനന്ദകുമാറിന്റെ വാദം തള്ളിയ ക്രൈംബ്രാഞ്ച്,…

Read More

ജോലിയിൽ നിന്ന് വിരമിച്ച ജഡ്ജിയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പിന് ശ്രമം നടത്തായി പരാതി

തിരുവനന്തപുരം: ജോലിയിൽ നിന്ന് വിരമിച്ച ജഡ്ജിയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പിന് ശ്രമം നടത്തായി പരാതി. ജഡ്ജി ജോലിചെയ്തിരുന്ന കോടതിയിലെ അഭിഭാഷകനില്‍ നിന്ന് പണം തട്ടാനാണ് ശ്രമമുണ്ടായത്. ജഡ്ജിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് 25,000 രൂപ ആവശ്യപ്പെട്ട് അഭിഭാഷകന് സന്ദേശം അയക്കുകയായിരുന്നു. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി അഭിഭാഷകനായ നെയ്യാറ്റിന്‍കര നാഗരാജുവിന്റെ ഫേസ്ബുക്ക് മെസ്സഞ്ചറിലേക്കാണ് സന്ദേശം വന്നത്. ഇരുവരും സുഹൃത്തുക്കളായതിനാൽ പണം ലഭ്യമാകുമെന്ന് മനസിലാക്കിയ തട്ടിപ്പുകാർ കള്ളക്കഥയും പറഞ്ഞിരുന്നു. വിരമിച്ച വിജിലന്‍സ് കോടതി ജഡ്ജിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നായിരുന്നു സന്ദേശം…

Read More

ലോകത്തെ ഏറ്റവും മലിനമായ 20 നഗരങ്ങളില്‍ 13 ഉം ഇന്ത്യയില്‍

         ലോകത്തെ ഏറ്റവും മലിനമായ 20 നഗരങ്ങളില്‍ 13 ഉം ഇന്ത്യയിലെന്ന് പുതിയ പഠനം. ബാക്കി ഏഴില്‍ ആറും ഏഷ്യന്‍ രാജ്യങ്ങളില്‍ തന്നെയാണ്. ഇതില്‍ നാലു നഗരങ്ങള്‍ പാകിസ്താനിലും, ചൈനയിലും കസാകിസ്താനിലും ഓരോ നഗരങ്ങളും ഉള്‍പ്പെടുന്നു. ആഫ്രിക്കന്‍ നഗരമായ ഇന്‍ജമിനയാണ് 20-ല്‍ ഏഷ്യക്ക് പുറത്തുള്ള ഏക നഗരം. സ്വിസ് എയര്‍ ക്വാളിറ്റി ടെക്നോളജി കമ്പനിയായ ഐക്യുഎയറിന്റെ 2024 ലെ ലോക വായു ഗുണനിലവാര റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാന നഗരമായി ഡല്‍ഹി തുടരുകയാണെന്നും…

Read More

മുഖത്തേക്ക് ടോർച്ചടിച്ചതിനെ ചൊല്ലി തർക്കം; പാലക്കാട് മൂന്ന് പേർക്ക് കുത്തേറ്റു

      ഒറ്റപ്പാലം: പാലക്കാട് ഒറ്റപ്പാലം പാലപ്പുറത്ത് യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്നുപേർക്ക് കുത്തേറ്റു. പാലപ്പുറം സ്വദേശികളായ വിഷ്ണു, സിനു രാജ്, വിനീത് എന്നിവർക്കാണ് കുത്തേറ്റത്. സംഭവത്തിൽ പത്തുപേരെ ഒറ്റപ്പാലം പൊലീസ് കസ്റ്റഡിയിലെടുത്തു. പാലപ്പുറം മുണ്ടൻഞാറയിൽ വെച്ച് ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. പാടവരമ്പത്തിരിക്കുകയായിരുന്ന സംഘത്തിന് നേരെ ടോർച്ചടിച്ചതിലുള്ള വിരോധമാണ് സംഘർഷത്തിൽ കലാശിച്ചത്. പരുക്കേറ്റവരെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. അതേസമയം നാളെ നടക്കാനിരിക്കുന്ന ചിനക്കത്തൂർ പൂരാഘോഷവുമായി സംഘർഷത്തിന് ഒരു ബന്ധവുമില്ലെന്ന് ആഘോഷ…

Read More

ദേവപ്രീതിക്ക് നരബലി; 4 വയസുകാരിയെ കൊന്ന് രക്തം കുടുംബക്ഷേത്രത്തില്‍ അര്‍പ്പിച്ചു, അയൽവാസി അറസ്റ്റിൽ

       ഗുജറാത്തിലെ ഛോട്ടാ ഉദയ്‌പുരിൽ നാലുവയസുകാരിയെ അയൽവാസി നരബലിക്ക് ഇരയാക്കി. കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം രക്തം കുടുംബ ക്ഷേത്രത്തിൻ്റെ പടിയിൽ തളിച്ചു. അയൽവാസി ലാലാ ഭായ് തഡ് വിയെ അറസ്റ്റ് ചെയ്തു. കുടംബത്തില്‍ ഐശ്വര്യമുണ്ടാകുന്നതിനും ദേവപ്രീതിക്കുമായാണ് കൊടും ക്രൂരത ലാലഭായ് ചെയ്തതെന്ന് പൊലീസ് പറയുന്നു. അമ്മയുടെ മുന്നിലിട്ടാണ് കുട്ടിയെ കൊന്നത്. പ്രതി മനോവൈകല്യമുള്ളയാളാണെന്നും കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരിയാണെന്നും പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടിയുടെയും അമ്മയുടെയും നിലവിളി കേട്ട് ഗ്രാമവാസികള്‍ ഓടിയെത്തിയിരുന്നുവെങ്കിലും പ്രതിയുടെ കൈവശം ആയുധമുള്ളതിനാല്‍…

Read More

സൂര്യാഘാതമേറ്റ് കന്നുകാലികള്‍ ചത്തു

പാലക്കാട്: പാലക്കാട് സൂര്യാഘാതമേറ്റ് കന്നുകാലികള്‍ ചത്തു. മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. വടക്കഞ്ചേരി, കണ്ണമ്പ്ര എന്നിവിടങ്ങളിവലെ രണ്ട് കര്‍ഷകരുടെ പശുക്കളാണ് ചത്തത്. അസുഖം മുലം ചത്തതാണെന്നു കരുതി പശുക്കളെ പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ടിനു ശേഷം കുഴിച്ചിട്ടു. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട് വന്നപ്പോഴാണ് സൂര്യാഘാതമാണ് മരണത്തിലേക്ക് വഴി വച്ചത് എന്ന കാര്യം വ്യക്തമായത്. കന്നുകാലികള്‍ ചത്തതിനു പിന്നാലെ ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലാ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ജനങ്ങളോട് ജാഗ്രത പാലിക്കണമെന്നും കന്നുകാലികളെ അധിക ചൂട്…

Read More

ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച അടിമാലി താലൂക്ക് ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റ് നോക്കുകുത്തിയായി നിൽകുന്നുവെന്നു പരാതി

അടിമാലി: ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച അടിമാലി താലൂക്ക് ആശുപത്രിയിലെ ഓക്സിജൻ പ്ലാന്‍റ് നോക്കുകുത്തിയായതായി പരാതി. കോവിഡ് കാലത്ത് ഓക്സിജൻ ക്ഷാമം നേരിട്ടപ്പോൾ പരിഹരിക്കാനാണ് തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ അടിമാലി ആശുപത്രിയിൽ ഓക്സിജൻ പ്ലാന്‍റ് സ്ഥാപിച്ചത്. നിസ്സാര പ്രശ്നത്തിന്‍റെ പേരിലാണ് ഇത് പൂട്ടിയിട്ടിരിക്കുന്നത്. പ്ലാന്‍റിനുള്ള സ്ഥലം, കെട്ടിടം, ഹൈടെൻഷൻ വൈദ്യുതി ലൈൻ, ജനറേറ്റർ എന്നിവയടക്കം വലിയ തുകയാണു ചെലവഴിച്ചത്. എന്നാൽ ആളുകൾക്ക് ഒരു ഉപയോഗവുമില്ലാതെ പ്ലാന്റ് നിലകൊള്ളുകയാണ്. കംപ്രസറിന് ഉണ്ടായ തകരാറാണ് പ്രശ്നം. കംപ്രസറിന്‍റെ സേഫ്റ്റി വാൽവിന് ഉണ്ടായ…

Read More

സൂട്‌കേസിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ അസ്ഥികൂടം മെഡിക്കൽ പഠനത്തിന് ഉപയോഗിച്ചതെന്ന് സംശയം.

കൊല്ലം: സെൻ്റ് തോമസ് സിഎസ്ഐ പള്ളി (ഇംഗ്ലീഷ് പള്ളി) വളപ്പിൽ സൂട്‌കേസിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ അസ്ഥികൂടം മെഡിക്കൽ പഠനത്തിന് ഉപയോഗിച്ചതെന്ന് സംശയം. സെമിത്തേരിക്ക് സമീപം കണ്ടെത്തിയ അസ്ഥികൂടം ആരെങ്കിലും പെട്ടിയിലാക്കി ഉപേക്ഷിച്ചതാകാനാണ് സാധ്യതയെന്ന് സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ പറഞ്ഞു. ദ്രവിച്ചു തുടങ്ങിയ അവസ്ഥയിലാണ് അസ്ഥികൂടം. മനുഷ്യൻ്റെ അസ്ഥികൂടമാണ്. ഇതിൽ എല്ലാ അസ്ഥികളും ഇല്ലെന്നാണ് പോലീസിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. ആരെങ്കിലും അസ്ഥികൂടം പെട്ടിയിലാക്കി ഉപേക്ഷിച്ചതാകാനാണ് സാധ്യതയെന്ന് സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ…

Read More

പെറോട്ടയോടൊപ്പം കഴിക്കാൻ നല്കിയ ബീഫ് ഗ്രേവി പഴകിയതെന്നു ആരോപിച്ചു തർക്കം ഭക്ഷണം കഴിക്കാനെത്തിയവരെ തട്ടുകട ഉടമയും കൂട്ടാളിയും ചേർന്ന് മർദിച്ചു

കോട്ടയം: ഏറ്റുമാനൂർ തെള്ളകത്ത് പ്രവർത്തിക്കുന്ന ‘തീപ്പൊരി’ തട്ടുകടയിൽ ഭക്ഷണം മോശമാണെന്ന് ആരോപിച്ച് തർക്കം. ഭക്ഷണം കഴിക്കാനെത്തിയവരെ കട ഉടമയും കൂട്ടാളിയും ചേർന്ന് മർദിച്ചതായി പരാതി. സംഭവത്തിൽ ‘തീപ്പൊരി തട്ടുകട’ ഉടമ തെള്ളകം സ്വദേശി അഷാദ് ശിവൻ (44), കൂട്ടാളി പ്രവീൺ (39) എന്നിവരെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാസ്പദമായ സംഭവം നടന്നത് ഞായറാഴ്ച രാത്രി പത്ത് മണിക്കായിരുന്നു. തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിക്കാൻ എത്തിയ കോതനല്ലൂർ സ്വദേശികളായ 3 പേർ പൊറോട്ട ഓർഡർ ചെയ്തു. ഇതിനൊപ്പം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial