ആറ്റുകാൽ പൊങ്കാല; സ്പെഷ്യൽ ട്രെയിനുകളും അധിക സ്റ്റോപ്പുകളും അനുവദിച്ച് റെയിൽവേ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് സ്പെഷ്യൽ ട്രെയിൻ സർവീസുകളും അധിക സ്റ്റോപ്പുകളും അനുവദിച്ച് റെയിൽവേ. ചില ട്രെയിനുകളുടെ സമയവും പുനഃക്രമീകരിച്ചിട്ടുണ്ട്. മാർച്ച് 13ന് പുലർച്ചെ 1.30ന് എറണാകുളം ജങ്ഷനിൽ നിന്നു പുറപ്പെടുന്ന സ്പെഷൽ ട്രെയിൻ (06077) രാവിലെ 6.30ന് തിരുവനന്തപുരം സെൻട്രലിൽ എത്തും. തിരുവനന്തപുരത്തു നിന്നു 13ന് പകൽ 2.15നു പുറപ്പെടുന്ന സ്പെഷൽ ട്രെയിൻ (06078) രാത്രി 7.40ന് എറണാകുളത്ത് തിരികെ എത്തിച്ചേരും. മറ്റു ട്രെയിനുകളുടെ സമയവും അനുവദിച്ചിരിക്കുന്ന താൽകാലിക സ്റ്റോപ്പുകളുടെ വിവരങ്ങളും ഇങ്ങനെ. മാർച്ച് 13ന് പുറപ്പെടുന്ന…

Read More

കഞ്ചാവ് കടത്താൻ വിസമ്മതിച്ച ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദിച്ച മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു

പാലക്കാട്: കഞ്ചാവ് കടത്താൻ വിസമ്മതിച്ച ഓട്ടോ ഡ്രൈവര്‍ നേരിട്ടത് ക്രൂര മർദനം. പാലക്കാട് കൊല്ലങ്കോട് സ്വദേശി അബ്ബാസാണ് ക്രൂര മർദനത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും 3 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ചന്ദ്രനഗർ സ്വദേശികളായ സ്മിഗേഷ്, ജിതിൻ, അനീഷ് തുടങ്ങിയവരാണ് അറസ്റ്റിലായത്. കസബ പോലീസാണ്‌ പ്രതികളെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും മറ്റ് പ്രതികൾക്കായുള്ള അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു. കേസിനാസ്പദമായ സംഭവമുണ്ടായത് മാർച്ച് 1ന് വൈകിട്ട് 4.30നാണ്. പ്രതികൾ…

Read More

ബാറിൽ ഒന്നിച്ചിരുന്ന് മദ്യപിച്ചവർ തമ്മിൽ വാക്കേറ്റമുണ്ടായതിനെ തുടർന്നുണ്ടായ ആക്രമണത്തിൽ 2 പേർക്ക് വെട്ടേറ്റു

പോത്തൻകോട്: ബാറിൽ ഒന്നിച്ചിരുന്ന് മദ്യപിച്ചവർ തമ്മിൽ വാക്കേറ്റമുണ്ടായതിനെ തുടർന്ന് ആക്രമണം. സംഘട്ടനത്തെ തുടർന്ന് 2 പേർക്ക് വെട്ടേറ്റു. പോത്തൻകോട് വാവറയമ്പലം ഗാന്ധിനഗർ ‘കൈലാസ’ത്തിൽ ആർ.സജീവ്‌രാജ് (27) ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷിജിൻ (26) എന്നിവർക്കാണ് വെട്ടുകത്തികൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റത്. ആക്രമണത്തിൽ സജീവ് രാജിൻ്റെ തലയ്ക്കും കൈക്കും ഗുരുതരമായി പരിക്കേറ്റു. മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവത്തിൽ അയിരൂപ്പാറ സ്വദേശികളായ വിഷ്ണു, ശ്യാം എന്നിവരുൾപ്പെടെ 4 പേർക്കെതിരെ പൊലീസ് കേസെടുത്തു. പോത്തൻകോട് പൊലീസാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മാർച്ച് 9…

Read More

ലഹരിയിൽ യുവാവിന്റെ പരാക്രമം; ചോദ്യം ചെയ്തയാളെ കിണറ്റിൽ തള്ളിയിട്ടു മുങ്ങി, തിരച്ചിൽ

കോട്ടയം: ലഹരി ഉന്മാദത്തിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊലപ്പെടുത്താൻ ശ്രമം. കുറവിലങ്ങാട് കടപ്ലാമറ്റം സ്വദേശി ജോൺസൺ (44) ആണ് കിണറ്റിൽ വീണത്. ഇയാളെ കിണറ്റിൽ തള്ളിയിട്ട കടപ്ലാമറ്റം സ്വദേശിയായ നിതിനെതിരെ (31) വധശ്രമത്തിന് കേസെടുത്തതായി മരങ്ങാട്ടുപിള്ളി പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാനെ മുങ്ങിയ പ്രതിക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ശനിയാഴ്ച രാത്രിയോടെഇലയ്ക്കാട് ബാങ്ക് ജംക്‌ഷനു സമീപമാണു സംഭവം. ഡ്രൈവറായ ജോൺസൺ ജോലി കഴിഞ്ഞു വീട്ടിലെത്തിയ ശേഷം സാധനങ്ങൾ വാങ്ങാൻ പുറത്തേക്കു ഇറങ്ങിയതായിരുന്നു. പഞ്ചായത്ത് കിണറിന് സമീപമെത്തിയപ്പോഴാണ് നിതിനെ…

Read More

മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദനെ സിപിഎം സംസ്ഥാന സമിതിയിലെ ക്ഷണിതാവെന്ന നിലയില്‍ ഒഴിവാക്കിയിട്ടില്ല. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ

തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദനെ സിപിഎം സംസ്ഥാന സമിതിയിലെ ക്ഷണിതാവെന്ന നിലയില്‍ ഒഴിവാക്കിയിട്ടില്ല. ഒഴിവാക്കിയെന്ന ആക്ഷേപം അസംബന്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. വിഎസ് സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി തുടരും. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് എംവി ഗോവിന്ദന്‍റെ വിശദീകരണം. മധുരയില്‍ നടക്കുന്ന പാര്‍ട്ടി ദേശീയ സമ്മേളനത്തിന് ശേഷം ക്ഷണിതാക്കളുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

ദേവാലയ വളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം കണ്ടെത്തി

കൊല്ലം: കൊല്ലത്ത് ദേവാലയ വളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം കണ്ടെത്തി. ഇന്ന് രാവിലെ ആണ് ശാരദാ മഠം സിഎസ്ഐ ദേവാലയത്തോട് ചേർന്നുള്ള സെമിത്തേരിയിൽ അസ്ഥികൂടം കണ്ടെത്തിയത്. പൊലീസ് എത്തി പരിശോധന തുടങ്ങി. പൊതുറോഡിന് സമീപത്താണ് അസ്ഥികൂടം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വിശദമായ പരിശോധനയ്ക്ക് ശേഷമേ മറ്റ് വിവരങ്ങൾ പുറത്ത് വരൂ.

Read More

ഛത്തിസ്ഗഢ് മുന്‍ മുഖ്യമന്ത്രിയുടെ വീട്ടില്‍ പരിശോധന; ഇഡി ഉദ്യോഗസ്ഥരെ വളഞ്ഞിട്ട് ആക്രമിച്ച് കോൺഗ്രസ് പ്രവർത്തകർ

ന്യൂഡല്‍ഹി: ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ ഭിലായിലെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ക്ക് നേരെ മര്‍ദനം. ഭൂപേഷ് ബാഗേലിന്റെ മകനും മദ്യ കുംഭകോണത്തില്‍ പ്രതിയുമായ ചൈതന്യ ബാഗേലിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു ഇഡിയുടെ പരിശോധന. പരിശോധനക്കിടെ ഒരു സംഘം കോൺഗ്രസ് പ്രവർത്തകർ തങ്ങളെ വളയുകയും കൂട്ടമായി ആക്രമിക്കുകയുമായിരുന്നുവെന്നാണ് ഉദ്യോഗസ്ഥരുടെ ആരോപണം. ഡെപ്യൂട്ടി ഡയറക്ടര്‍ തലത്തിലുള്ള ഒരു ഇഡി ഉദ്യോഗസ്ഥന്റെ കാറും അക്രമികൾ തകർത്തു. ആക്രമണത്തിന്റെ ദൃശ്യങ്ങളില്‍ ഇഡി ഉദ്യോഗസ്ഥരെ ഒരു…

Read More

തെലങ്കാനയിലെ ദുരഭിമാനക്കൊല; മുഖ്യപ്രതിയായ വാടകക്കൊലയാളിക്ക് വധശിക്ഷ

ഹൈദരാബാദ്: തെലങ്കാനയിൽ ഉയർന്ന ജാതിയിൽപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിച്ച ദളിത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിക്ക് വധശിക്ഷ. 2018ൽ മിരിയാൽഗുഡയിലാണ് സംസ്ഥാനത്തെ ഞെട്ടിച്ച കൊലപാതകം. നൽഗൊണ്ട കോടതിയാണ് വാടകക്കൊലയാളി സുഭാഷ് കുമാർ ശർമയ്ക്ക് വധശിക്ഷ നൽകിയത്. കേസിൽ പ്രതികളായ മറ്റ് ആറ് പേർക്ക് ജീവപര്യന്തം തടവു ശിക്ഷയും വിധിച്ചു. സമ്പന്ന കുടുംബാംഗമായ അമൃത വർഷിണിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ പെരമല്ല പ്രണയ് കുമാറിനെ (23)യാണ് കൊലപ്പെടുത്തിയത്. അമൃത വർഷിണിയുടെ പിതാവ് മാരുതി റാവു ആണ് ഒരു…

Read More

തിരുവനന്തപുരം മൃഗശാലയിൽ ചത്ത മ്ലാവിന് പേവിഷബാധ; ജീവനക്കാർക്ക് വാക്സിൻ നൽകും

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ കഴിഞ്ഞ ദിവസം ചത്ത മ്ലാവിനു പേവിഷബാധ സ്ഥിരീകരിച്ചു. ഞായറാഴ്ചയാണ് മ്ലാവ് വർഗത്തിൽപ്പെട്ട സാമ്പാർ ‍ഡിയർ ചത്തത്. തിങ്കളാഴ്ച മൃഗശാലയിൽ വച്ച് നടത്തിയ പോസ്റ്റുമോർട്ടം പരിശോധനയ്ക്കു ശേഷം പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ഡിസീസിൽ നടത്തിയ വിശദ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. മ്ലാവുമായി അടുത്തു ഇടപഴകിയ ജീവനക്കാർക്കെല്ലാം പോസ്റ്റ് ഏസ്പോഷർ ആന്റി റാബീസ് വാക്സിൻ നൽകും. മ്ലാവിനെ പാർപ്പിച്ചിരുന്ന കൂടിനുള്ളിലെ മുഴുവൻ മൃഗങ്ങൾക്കും അടിയന്തരമായി ആന്റി റാബീസ് വാക്സിൻ നൽകാനും തീരുമാനിച്ചു. ഇതിനായി…

Read More

ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റ് എക്‌സൈസിന്റെ മിന്നല്‍ പരിശോധന; 368 പേര്‍ അറസ്റ്റില്‍; 81.13 ലക്ഷത്തിന്റെ മയക്കുമരുന്ന് പിടിച്ചെടുത്തു

തിരുവനന്തപുരം: ലഹരിമരുന്ന് വ്യാപനത്തിനെതിരെ എക്‌സൈസിന്റെ ‘ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റി’ന്റെ ഭാഗമായി ആദ്യ അഞ്ച് ദിവസം കൊണ്ട് 360 എന്‍ഡിപിഎസ് കേസുകളിലായി 368 പേരെ അറസ്റ്റ് ചെയ്തതായി എക്സൈസ് മന്ത്രി എംബി രാജേഷ്. കേസുകളില്‍ 378 പേരെയാണ് പ്രതിചേര്‍ത്തത്. പ്രതികളില്‍ നിന്ന് 81.13 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തതായും ഒളിവിലുള്ള 17 പ്രതികളെ അറസ്റ്റ് ചെയ്തതായും മന്ത്രി അറിയിച്ചു. അഞ്ച് ദിവസം കൊണ്ട് 2181 പരിശോധനകളാണ് എക്സൈസ് വകുപ്പ് നടത്തിയത്. ഇതിനുപുറമേ മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് 39…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial