
കുംഭമേള സമയത്ത് ഗംഗാ നദിയിലെ ജലം കുളിക്കാന്‍ യോഗ്യമായിരുന്നു: കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍
ന്യൂഡല്‍ഹി: അടുത്തിടെ സമാപിച്ച മഹാ കുംഭമേളയില്‍ കുളിക്കാന്‍ പ്രയാഗ് രാജില്‍, ഗംഗാനദിയിലെ ത്രിവേണി സംഗമത്തിലെ വെള്ളം യോഗ്യമായിരുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. നാഷണല്‍ മിഷന്‍ ഫോര്‍ ക്ലീന്‍ ഗംഗാ (എന്‍എംസിജി) പദ്ധതിക്കായി മൊത്തം 7,421 കോടി രൂപ നല്‍കിയതായും സര്‍ക്കാര്‍ അറിയിച്ചു. 2022-23, 2023-24, 2024-25 വര്‍ഷങ്ങളില്‍ (മാര്‍ച്ച് 9 വരെ) നദി വൃത്തിയാക്കുന്നതിനായിട്ടാണ് തുക അനുവദിച്ചത്. സമാജ് വാദി പാര്‍ട്ടി എംപി…