
10 വയസുള്ള സ്വന്തം മകനെ മറയാക്കി സ്കൂൾ വിദ്യാർത്ഥികൾക്ക് MDMA നൽകും; പത്തനംതിട്ടയിൽ മയക്കുമരുന്ന് മാഫിയ തലവൻ പിടിയിൽ
പത്തനംതിട്ട : പത്തനംതിട്ട തിരുവല്ലയിൽ മയക്കുമരുന്ന് മാഫിയ തലവൻ പിടിയിൽ. തിരുവല്ല ദീപ ജംഗ്ഷനിൽ കോവൂർ മലയിൽ വീട്ടിൽ മുഹമ്മദ് ഷെമീർ (39) ആണ് പിടിയിലായത്. പത്ത് വയസുകാരനായ മകനെ മറയാക്കി സ്കൂൾ വിദ്യാർത്ഥികൾക്ക് അടക്കം എം.ഡി.എം.എ എത്തിച്ചു നൽകിയിരുന്നതാണ് ഇയാളുടെ രീതി. ഇയാളിൽ നിന്നും 3.78 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. പത്തു വയസുകാരനായ മകന്‍റെ ശരീരത്തിൽ സെല്ലോ ടേപ്പ് അല്ലെങ്കിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് എംഡിഎംഎ ഒട്ടിച്ചുവെയ്ക്കും. പ്രതിയുടെ പക്കൽ കൂടുതൽ എംഡിഎംഎ ഉള്ളതായി…