കളമശ്ശേരിയില്‍  തീപിടിത്തം

കൊച്ചി: കളമശ്ശേരിയില്‍ വന്‍ തീപിടിത്തം. കളമശ്ശേരി ബിവറേജസ് ഔട്ട്‌ലെറ്റിന്റെ പിന്നിലായി പ്രവർത്തിക്കുന്ന കിടക്ക കമ്പനി ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. അപകടത്തെത്തുടർന്ന് പരിസരമാകെ വൻ തോതിൽ പുക ഉയർന്നു. രണ്ട് യൂണിറ്റ് അഗ്നിശമന സേന സ്ഥലത്തെത്തി. ഏലൂര്‍, തൃക്കാക്കര എന്നീ യൂണിറ്റുകളിൽ നിന്നെത്തിയ അഗ്നിരക്ഷാ സേന തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീപിടിത്തം നടന്ന കെട്ടിടത്തിനു സമീപം ജനവാസമേഖല കൂടി ആയതിനാല്‍ തീയണയ്ക്കാനായി കൂടുതല്‍ യൂണിറ്റുകളില്‍ നിന്ന് ഫയര്‍ഫോഴ്‌സിനെ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. തീ പിടുത്തമുണ്ടായപ്പോൾ സമീപത്തുള്ള ഇലക്ട്രിക്…

Read More

ഓഫിസിൽ ജീവനക്കാർ തമ്മിലുള്ള പ്രശ്നത്തെ ചൊല്ലിയുള്ള വാക്പോരിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുഴഞ്ഞ് വീണു.

വടകര: ഓഫിസിൽ ജീവനക്കാർ തമ്മിലുള്ള പ്രശ്നത്തെ ചൊല്ലിയുള്ള വാക്പോരിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുഴഞ്ഞ് വീണു. എൽ.ഡി.എഫ്, എസ്.ഡി.പി.ഐ, യു.ഡി.എഫ് അംഗങ്ങൾ തമ്മിലാണ് വാക്പോര് നടത്തിയത്. അഴിയൂർ ഗ്രാമപഞ്ചായത്തിലാണ് സംഭവം. തർക്കം നടന്നുകൊണ്ടിരുന്നപ്പോൾ കുഴഞ്ഞുവീണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അഴിയൂർ പഞ്ചായത്ത് അസി. എൻജിനീയർ ഓഫിസിലെ ഓവർസിയറും പ്ലാൻ ക്ലർക്കും തമ്മിൽ നാളുകളയായി പ്രശ്നം രൂക്ഷമാണ്. ഭരണസമിതി യോഗത്തിൽ അംഗങ്ങൾ തമ്മിൽ കഴിഞ്ഞ ദിവസവും വാദപ്രതിവാദം നടന്നിരുന്നു. ആരോപണവിധേയനായ ജീവനക്കാരനെ തസ്തികയിൽനിന്നും മാറ്റാൻ യോഗത്തിൽ…

Read More

കത്തികാട്ടി വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തി കാര്‍ തട്ടിയെടുത്ത പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

കുവൈത്ത് സിറ്റി: കത്തികാട്ടി വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തി കാര്‍ തട്ടിയെടുത്ത പ്രതി പോലീസിന്റെ പിടിയിൽ. ഷുവൈഖിൽ നിന്നാണ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പ്രതി കാർ ബലമായി തട്ടിയെടുത്ത് കടന്നുകളഞ്ഞത്. സംഭവത്തിൽ വൈകാതെ പ്രതിയെ അല്‍ ഷാമിയ പൊലീസ് പിടികൂടി. ഷുവൈഖ് അഡ്മിനിസ്‌ട്രേറ്റ് ഏരിയയിലെ ഷോപ്പിങ് മാളില്‍നിന്ന് വനിതാ ഡോക്ടർ പുറത്തിറങ്ങി പോകുന്നവഴിയായിരുന്നു സംഭവം. കാർ പാര്‍ക്കിങ് സഥലത്തെത്തിയപ്പോളാണ് വനിതാ ഡോക്ടറെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പ്രതി കാര്‍ തട്ടിയെടുത്തത്. ഉടൻ ക്യാപിറ്റല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് കുറ്റകൃത്യം നടന്ന…

Read More

ധീരതയോടെ ജീവിക്കണം. കഷ്ടപ്പെട്ട് തന്നെ ജീവിക്കാൻ പഠിക്കണം.  വനിതാ ദിനത്തിൽ നടി മോളി കണ്ണമാലിക്കു പറയാനുള്ളത് അതിജീവനത്തിന്റെ കഥ

ഒൻപതാമത്തെ വയസ്സിൽ കലാരംഗത്ത് ചുവടു വച്ച താരമാണ് മോളി കണ്ണമാലി. ചവിട്ടുനാടകത്തിലൂടെയാണ് കലാരംഗത്തേക്ക് പ്രവേശിച്ചത്. അപ്പനും അപ്പൂപ്പനും അമ്മാവൻമാരുമൊക്കെ ചവിട്ടുനാടക കലാകാരൻമാരായിരുന്നു. അഭിനേത്രി എന്നതിലുപരി ഇന്ന് രണ്ട് ചവിട്ടുനാടകങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തിരിക്കുന്നു. കഴിഞ്ഞ ഡിസംബറിലും ജനുവരിയിലുമായി ദാവീദും ഗോല്യാത്തും, ദൈവസഹായം പിള്ള എന്നീ ചവിട്ടുനാടകങ്ങളാണ് മോളി കണ്ണമാലി സംവിധാനം ചെയ്തിരിക്കുന്നത്. രണ്ടും വലിയ വിജയമായിരുന്നു. പോന്തിയോസ് പീലാത്തോസ് എന്ന അടുത്ത ചവിട്ടുനാടകത്തിന്റെ അണിയറ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. സിനിമ സംവിധായകൻ അൻവർ റഷീദാണ് മോളി കണ്ണമാലിയെ…

Read More

ആരാധകരോട് സൈബർ കുറ്റവാളികൾ  തനിക്കെതിരെ നടത്തുന്ന  വ്യാജ വാർത്തകൾക്കെതിരെ  ജാഗ്രതരായിരിക്കണം എന്ന് ഗായിക ശ്രേയ ഘോഷൽ

ചെന്നൈ: ഗായിക ശ്രേയ ഘോഷാലിനെ കുറിച്ചുള്ള വാര്‍ത്തകള്‍ എന്ന വ്യാജേന ചില പോസ്റ്റുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ ഫീഡുകളിലും വന്നിട്ടുണ്ടാകാം. ചില ഇംഗ്ലീഷ് ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ചതെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള സ്‌ക്രീന്‍ ഷോട്ടുകളാണ് പ്രചരിക്കുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസ് പോലുള്ള മാധ്യമങ്ങളുടെ ലോഗോ സഹിതമാണ് വ്യാജ പ്രചാരണം നടക്കുന്നത്. ഇത്തരണം തട്ടിപ്പുകള്‍ കരുതിയിരിക്കണമെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും തമിഴ്നാട് സൈബര്‍ ക്രൈം പോലീസ് എഡിജിപി സന്ദീപ് മിത്തല്‍ ആവശ്യപ്പെട്ടു. എക്സിലൂടെ നടക്കുന്ന വ്യാജ പ്രചാരണങ്ങളുടെയും പരസ്യങ്ങളുടെയും ചിത്രങ്ങള്‍ സഹിതമായിരുന്നു എഡിജിപിയുടെ…

Read More

കൊച്ചി കേന്ദ്രീകരിച്ച് കോടികളുടെ രാസലഹരി വിൽപന നടത്തുന്ന ശൃംഖലയുടെ മുഖ്യസൂത്രധാരൻ പിടിയിൽ

മലപ്പുറം സ്വദേശി ആഷിക് പി.ഉമ്മറാണ് പിടിയിലായത്. പശ്ചിമകൊച്ചിയിൽ പിടികൂടിയ 500 ഗ്രാം എം.ഡി.എം.എ എത്തിച്ചതും ആഷിക്കാണെന്ന് പൊലീസ് പറഞ്ഞു. മാഗി ആഷ്ന എന്ന സ്ത്രീയാണ് ലഗേജിൽ ഒളിപ്പിച്ച് ലഹരി കടത്തിയത്. മാഗി ആഷ്‌നയടക്കം പത്തംഗസംഘവും പൊലീസ് പിടിയിലായി. ഒമാനിൽ നിന്നാണ് ലഹരി എത്തിച്ചതെന്ന് ഡി.സി.പി അശ്വതി ജിജി പറഞ്ഞു. എയർപോർട്ട് വഴിയാണ് ലഹരി കടത്തിയത്. വിലക്കുറവായതിനാലാണ് ഒമാനിൽ നിന്ന് എത്തിച്ചതെന്നാണ് പ്രതികളുടെ മൊഴി ഒമാൻ സൂപ്പർമാർക്കറ്റിലെ ജീവനക്കാരനാണ് ആഷിക്

Read More

എംഡിഎംഎയുമായി സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ

ആലപ്പുഴ മുനിസിപ്പൽ സ്റ്റേഡിയം കിഴക്ക് ബ്രാഞ്ച് സെക്രട്ടറി വിഘ്‌നേഷ് ആണ് ആലപ്പുഴ സൗത്ത് പൊലീസിന്റെ പിടിയിൽ ആയത്. 0.24 ഗ്രാം എംഡിഎംഎയും രണ്ട് സിറിഞ്ചുകളുമാണ് വിഘ്നേഷനിൽ നിന്ന് പിടിച്ചെടുത്തത്. ഇതിന് മുൻപ് ഹരിപ്പാട് നിന്ന് എംഡിഎംഎ യുമായി പിടികൂടിയയാളിൽ നിന്നുമാണ് പൊലീസിന് വിഘ്‌നേഷിന്റെ വിവരം ലഭിച്ചത്. പ്രതിയ്ക്ക് എംഡിഎംഎ നൽകിയത് വിഘ്‌നേഷ് ആണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇയാൾ എംഡിഎംഎ ഉപയോഗിക്കുന്നതായും വിൽപ്പന നടത്തുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ആലപ്പുഴ ഇ എം എസ് സ്റ്റേഡിയത്തിൽ നിന്നാണ് പൊലീസ്…

Read More

പന്നിപ്പടക്കം കണ്ടെത്താന്‍ വനം വകുപ്പ്, കാട്ടാനക്കുട്ടി പരിക്കേറ്റ് ചരിഞ്ഞ സംഭവത്തില്‍ ആറളം മേഖലയില്‍ പരിശോധന

കണ്ണൂര്‍:ഇരിട്ടി കരിക്കോട്ടക്കരി മേഖലയില്‍ നാട്ടിലിറങ്ങിയ കാട്ടാനക്കുട്ടി സ്‌ഫോടക വസ്തു കടിച്ച് പരിക്കേറ്റ് ചരിഞ്ഞ സംഭവത്തില്‍ അന്വേഷണം. കൃഷിയിടങ്ങളില്‍ പന്നിപ്പടക്കം വയ്ക്കുന്നതുള്‍പ്പെടെ നിരോധിത സ്‌ഫോടക വസ്തുക്കളുടെ ഉപയോഗം കണ്ടെത്താനാണ് പൊലീസും വനം വകുപ്പും നടപടി ആരംഭിച്ചത്. കാടിറങ്ങുന്ന വന്യജീവികള്‍ കെണികളില്‍ കുടുങ്ങുന്ന സംഭവങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് പരിശോധന കര്‍ശനമാക്കുന്നത്. സ്‌ഫോടക വസ്തു കടിച്ച് പരിക്കേറ്റ കുട്ടിയാന ചരിഞ്ഞ സംഭവം കണ്ണൂര്‍ ഡിഎഫ്ഒ വൈശാഖിന്റെ നേതൃത്വത്തിലുള്ള പതിനൊന്ന് അംഗ സംഘമാണ് അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി വനം വകുപ്പ് – പൊലീസ്…

Read More

മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്‌തു, വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്

          കോഴിക്കോട് : യുവതിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. കോഴിക്കോട് നാദാപുരം കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥനായ സ്മിതേഷിനെതിരെയാണ് കേസെടുത്തത്. വള്ളിക്കാട് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. വീട്ടിൽ അതിക്രമിച്ചുകയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി എന്നാണ് പരാതി. ഇന്നലെ രാത്രിയിലായിരുന്നു സംഭവം നടന്നത്. ഇന്നലെ രാത്രിയിൽ യുവതിയും മകളും പുറത്ത് പോയി തിരിച്ചുവന്നപ്പോൾ ഉദ്യോഗസ്ഥൻ വീടിനകത്ത് അതിക്രമിച്ച് കയറി. കത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. യുവതിയുമായി സിഐക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. മൊബൈലിൽ യുവതി ഉദ്യോഗസ്ഥൻ്റെ നമ്പർ…

Read More

മുഖത്ത് ഏറ്റവുമധികം രോമങ്ങളുള്ള വ്യക്തി എന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ യുവാവ്

      മുഖത്ത് ഏറ്റവുമധികം രോമങ്ങളുള്ള വ്യക്തി എന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യക്കാരനായ ലളിത് പാട്ടിദാർ. മുഖത്തെ ഒരു ചതുരശ്ര സെന്റിമീറ്റര്‍ ചര്‍മ്മത്തില്‍ ശരാശരി 201.72 താടിരോമങ്ങളാണ് ഇയാള്‍ക്കുള്ളത്. മധ്യപ്രദേശിലെ രത്‌ലം സ്വദേശിയാണ് പതിനെട്ടുകാരനായ ഈ റെക്കോർഡ് ജേതാവ്. ഹൈപ്പർട്രൈക്കോസിസ് എന്ന അപൂർവ രോഗം പിടിപെട്ട ഇദ്ദേഹത്തിന്റെ മുഖത്ത് 95 ശതമാനത്തിലധികവും രോമങ്ങളാണ്.’വൂൾഫ് സിൻഡ്രോം’എന്നും ഇത് അറിയപ്പെടുന്നു. ഒരു ചതുരശ്ര സെന്റിമീറ്ററിൽ എത്ര രോമങ്ങളുണ്ടെന്ന് കണ്ടെത്താനായി ചെറിയ ഭാഗം ഷേവ് ചെയ്തുകൊണ്ടാണ് ട്രൈക്കോളജിസ്റ്റ് മുഖരോമങ്ങളുടെ സാന്ദ്രത അളന്നത്. ലോകത്തിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial