Headlines

മലപ്പുറം മുൻ എസ്.പി. സുജിത് ദാസിൻ്റെ സസ്പെൻഷൻ പിൻവലിച്ചു.

മലപ്പുറം: മലപ്പുറം മുൻ എസ്.പി. സുജിത് ദാസിൻ്റെ സസ് പെൻഷൻ പിൻവലിച്ചു. സസ് പെൻഷൻ കാലാവധി ആറുമാസം പിന്നിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. കഴിഞ്ഞ ദിവസം പോലീസ് ആസ്ഥാനത്ത് സുജിത് ദാസ് റിപ്പോർട്ട് ചെയ്തു. സസ് പെൻഷൻ നടപടി പിൻവലിച്ചെങ്കിലും നിലവിൽ അടുത്ത പോസ്റ്റിംഗ് നൽകിയിട്ടില്ല. പി.വി. സുജിത് ദാസിൻ്റെ സസ്‌പെൻഷൻ.സുജിത് ദാസിൻ്റെ ശബ്ദരേഖ അടക്കം അൻവറിൻ്റെ വെളിപ്പെടുത്തൽ തുടർന്നു. എം.ആർ. അജിത്ത് കുമാറിനൊപ്പം ഇദ്ദേഹത്തിന് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പി.വി അൻവർ ആരോപിച്ചിരുന്നു. മലപ്പുറം എസ്.പി….

Read More

കൊരട്ടിയിൽ കാർ മരത്തിലിടിച്ച് രണ്ട് മരണം; മൂന്ന് പേർക്ക് പരിക്ക്

തൃശൂർ: കൊരട്ടിയിൽ കാർ മരത്തിലിടിച്ച് രണ്ട് പേർ മരിച്ചു. കോതമംഗലം സ്വദേശികളായ ജയ്മോൻ (42), ജോയ്ന (11) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.കോതമംഗലത്ത് നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു.

Read More

രണ്ട് യുവാക്കളും, യുവതിയും എം ഡി എം എ യുമായി പിടിയിൽ

കോഴിക്കോട് : നഗരത്തിൽ രണ്ടിടങ്ങളിലായി നടത്തിയ ലഹരിവേട്ടയിൽ രണ്ടുയുവാക്കളെയും ഒരു യുവതിയെയും പൊലീസ് പിടികൂടി. ഡാൻസാഫ് ടീമും നടക്കാവ് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ അരക്കിണർ സ്വദേശി മുനാഫിസ് (29), തൃശൂർ സ്വദേശി ധനൂപ് (26), ആലപ്പുഴ സ്വദേശി അതുല്യ റോബിൻ (24) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 50.95 ഗ്രാം എം.ഡി.എം.എ പിടികൂടി.ധനൂപിനെയും അതുല്യയെയും അരയിടത്തുപാലത്തെ സ്വകാര്യ ലോഡ്‌ജിൽ നിന്നാണ് പിടികൂടിയത്. ഇവരിൽ നിന്ന് 36 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ബംഗളുരുവിൽ നിന്നാണ് എം.ഡി.എം.എ കൊണ്ടുവന്നതെന്നാണ്…

Read More

വെഞ്ഞാറമൂട് കൂട്ടക്കൊല; തെളിവെടുപ്പിന് കൊണ്ടു പോകാനിരിക്കെ പ്രതി അഫാൻ പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീണു

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാൻ പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീണു. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. രക്ത സമ്മർദ്ദത്തിലെ വ്യതിയാനമാണ് കുഴഞ്ഞു വീഴാൻ കാരണമെന്നു കണ്ടെത്തി. കല്ലറയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച ഇയാളെ പരിശോധനയ്ക്കു ശേഷം കാര്യമായ മറ്റു പ്രശ്നങ്ങളിലെന്നു കണ്ടെത്തി. പിന്നാലെ ഇയാളെ പൊലീസ് സ്റ്റേഷനിൽ തിരിച്ചെത്തിച്ചു. കസേരയിൽ ഇരിക്കുകയായിരുന്ന അഫാൻ പെട്ടെന്നു കുഴഞ്ഞു വീഴുകയായിരുന്നു. അഫാൻ മനഃപൂർവം ചെയ്തതാണോയെന്ന സംശയവും പൊലീസിനുണ്ട്. കസ്റ്റഡിയിൽ വാങ്ങിയ അഫാനുമായി…

Read More

ഒടുവിൽ ആശ്വാസം; താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ റെയിൽവെ പൊലീസ് കണ്ടെത്തി

മുംബൈ: മലപ്പുറം താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ മുംബൈ ലോണോവാലയിൽ നിന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം കാണാതായ താനൂർ ദേവദാർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളെയാണ് രണ്ടാം ദിവസം ട്രെയിനിൽ സഞ്ചരിക്കവെ റെയിൽവെ പൊലീസ് കണ്ടെത്തിയത്. മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്ന് നടത്തിയ അന്വേഷണം വിജയം കാണുകയായിരുന്നു. കേരള പൊലീസ് നൽകിയ വിവരങ്ങൾ പിന്തുടർന്ന് റെയിൽവെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ ചെന്നൈ – എഗ്മോർ എക്സ്പ്രസിൽ നിന്ന് കണ്ടെത്തിയത്. റെയിൽവെ പൊലീസിന്റെ കസ്റ്റഡിയിൽ കുട്ടികൾ നിലവിൽ…

Read More

വനിതാ ദിനാഘോഷവും വനിതാ രത്‌ന പുരസ്‌കാര വിതരണവും മാർച്ച് 8ന്

തിരുവനന്തപുരം : അന്താരാഷ്ട്ര വനിതാ ദിനാചരണത്തോടനുബന്ധിച്ച് വനിതാ-ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 8ന്  തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംസ്ഥാനതല പരിപാടികൾ സംഘടിപ്പിക്കും. പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം മാർച്ച് 8 ന് വൈകുന്നേരം 5ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച്  ആരോഗ്യവും വനിതാ ശിശു വികസനവും വകുപ്പ് മന്ത്രി  വീണാ ജോർജ്ജ് നിർവഹിക്കും. ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ  അധ്യക്ഷനാകും. മാർച്ച് 8ന് രാവിലെ 11ന് കാര്യപരിപാടികൾ ആരംഭിക്കും. വനിതാ എഴുത്തുകാരുടെ സംഗമം,…

Read More

റേഷൻ ഗുണഭോക്താക്കൾ മാർച്ച് 31ന് മുമ്പ് ഇ- കെ.വൈ.സി പൂർത്തിയാക്കണം

തിരുവനന്തപുരം : മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽ (AAY, PHH) ഉൾപ്പെട്ട റേഷൻ ഗുണഭോക്താക്കളുടെ ഇ- കെ.വൈ.സി പൂർത്തീകരിക്കുന്നതിനായി കേന്ദ്രം അനുവദിച്ച സമയപരിധി മാർച്ച് 31ന് അവസാനിക്കും. ഇ- കെവൈസി പൂർത്തിയാക്കാത്തവരുടെ റേഷൻ വിഹിതം നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ ഇനിയും പൂർത്തിയാക്കാനുള്ളവർ റേഷൻകടകൾ/ താലൂക്ക് സപ്ലൈ ഓഫീസുകൾ മുഖാന്തിരം നടപടിക്രമങ്ങൾ പൂർത്തീകരിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.

Read More

സംസ്ഥാന സമ്മേളനത്തിന് ഫ്ലക്സ് വച്ചു; സിപിഎം മൂന്നരലക്ഷം പിഴയടക്കണമെന്ന് കോർപറേഷൻ

  കൊല്ലം: സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി കൊല്ലം നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ കൊടികളും ഫ്ലക്സുകളും സ്ഥാപിച്ചതിന് സിപിഎം മൂന്നരലക്ഷം പിഴയടക്കണമെന്ന് കൊല്ലം കോർപറേഷൻ. നഗരത്തില്‍ അനധികൃതമായി ഇരുപതു ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചതിനും 2,500 കൊടികള്‍ കെട്ടിയതിനുമാണ് ജില്ലാ സെക്രട്ടറി പിഴ അടക്കേണ്ടത്. ഫീസ് അടച്ച് നിയമാനുസൃതം ഫ്ലക്സ്‌ സ്ഥാപിക്കാന്‍ സിപിഎം അപേക്ഷ നല്‍കിയിരുന്നെങ്കിലും കോർപറേഷൻ തീരുമാനമെടുത്തിരുന്നില്ല. പൊതുജനങ്ങള്‍ക്ക് ശല്യമാവാത്ത രീതിയിലാണ് ഫ്ലക്സുകളും കൊടിയും സ്ഥാപിച്ചതെന്ന് സിപിഎം അവകാശപ്പെടുന്നു. പിഴ അടക്കണോ അതോ കോടതിയില്‍ പോവണോ എന്നകാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്യും.

Read More

സര്‍ക്കാരിന്റെ ഉത്തരവുകള്‍ സര്‍ക്കാര്‍ പോലും നടപ്പാക്കുന്നില്ല; കൊല്ലത്ത് കൂടി വരുമ്പോള്‍ കണ്ണടച്ച് വരാന്‍ കഴിയില്ലെന്ന് ഹൈക്കോടതി

കൊല്ലം : കൊല്ലം ആശ്രാമം മൈതാനത്ത് ആരംഭിച്ച സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടിതോരണങ്ങളും ഉപയോഗിക്കുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കൊല്ലത്ത് കൂടി വരുമ്പോള്‍ കണ്ണടച്ച് വരാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ നിരന്തരം കോടതി ഉത്തരവ് ലംഘിക്കുന്നു. നിയമ വിരുദ്ധമായി നിരന്തരം ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടിതോരണങ്ങളും ഉയരുന്നു. സര്‍ക്കാരിന്റെ ഉത്തരവുകള്‍ സര്‍ക്കാര്‍ പോലും നടപ്പാക്കുന്നില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ നിയമത്തിന് മുകളിലാണെന്ന…

Read More

സിസിടിവി കണ്ട് ബൈക്ക് മോഷണ കേസ് പ്രതിയെ തപ്പിയെത്തിയ പൊലീസിന് ഞെട്ടൽ, പ്രതി റഫ്രിജറേറ്റർ സർവ്വീസ് സെന്റർ ഉടമ

                തിരുവനന്തപുരം: മോട്ടോർ സൈക്കിൾ മോഷ്ടിച്ച് പൊളിച്ച് വിൽപ്പന നടത്തുന്ന തമിഴ്നാട് സ്വദേശി അറസ്റ്റിൽ. തമിഴ്നാട് – ചെങ്കോട്ട സ്വദേശി മുഹമ്മദ് യൂസഫ് (55) ആണ് പാങ്ങോട് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 23ന് രാവിലെ കല്ലറ പള്ളിമുക്കിൽ ടൂവീലർ വർക്ക് ഷോപ്പിന് സമീപം വച്ചിരുന്ന ബൈക്ക് മോഷണം പോയിരുന്നു. പാൽകുളങ്ങര സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പാങ്ങോട് പോലീസ് സിസിടിവി ദൃശ്യം വച്ച് അന്വേഷണം ആരംഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുക്കുന്നുരിൽ 3 മാസമായി റഫ്രിജറേറ്റർ സർവ്വീസ് സെന്റർ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial