Headlines

സ്വർണവിലയിൽ നേരിയ ഇടിവ്  ഇന്നത്തെ വില  അറിയാം

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ ആശ്വാസം. ഇന്ന് സ്വർണം പവൻ 360 രൂപയും ഗ്രാമിന് 45 രൂപയുമാണ് കുറഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 1000 രൂപ വർദ്ധിച്ച വിലയിൽ ഇന്ന് നേരിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 64,160 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് നൽകേണ്ടത്. 8,020 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ടത്. മാർച്ച് മാസം ആരംഭിച്ചതിന് ശേഷം രണ്ട് ദിവസത്തിനിടെ ആയിരം രൂപ വർദ്ധിച്ചത് ആദ്യമായായിരുന്നു. ഇന്നലെയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന…

Read More

വയലൻസ് ചിത്രമായ മാർക്കോ ടെലിവിഷനു പുറകെ ഒ ടി ടി യിലും നിരോധിച്ചു

കൊച്ചി: യുവതലമുറയ്ക്കിടയില്‍‌ വര്‍ധിച്ചുവരുന്ന അക്രമസംഭവങ്ങളില്‍ മാര്‍ക്കോ പോലുള്ള സിനിമകള്‍ വലിയ സ്വാധീനം ചെലുത്തുന്നുവെന്ന ചര്‍ച്ചകള്‍ സജീവമായതിനെ തുടർന്ന് സിനിമ ടെലിവിഷനിൽ പ്രദർശിപ്പിക്കാനുള്ള അനുമതി ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് നിരോധിച്ചിരുന്നു. പിന്നാലെ ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീമിംഗ് ആരംഭിച്ച ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയുടെ സ്ട്രീമിംഗ് നിരോധിക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ശ്രമം ആരംഭിച്ചതായാണ് സൂചന. സിനിമയിലെ വലിയ തോതിലുള്ള വയലന്‍സ് കാരണമാണ് ഇത്തരം ഒരു നീക്കം. സിബിഎഫ്സിയുടെ റീജിയണൽ ഓഫീസർ കേന്ദ്ര സർക്കാരിനോട് ചിത്രത്തിന്‍റെ ഒടിടി…

Read More

കൊടും ചൂട് തുടരും, താപനില മൂന്ന് ഡിഗ്രി വരെ ഉയര്‍ന്നേക്കും: യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ഉയര്‍ന്ന താപനിലക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. സാധാരണയേക്കാള്‍ രണ്ട് ഡിഗ്രി മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലയോര മേഖലകളിൽ ഒഴികെ നാളെ വരെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥക്ക് സാധ്യത. ഉയര്‍ന്ന താപനില മുന്നറിയിപ്പിനെ തുടർന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ താപനില 38 ഡിഗ്രി വരെയും കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, പത്തനംതിട്ട, എറണാകുളം, കോട്ടയം, കോഴിക്കോട് ജില്ലകളില്‍…

Read More

താനൂർ പരീക്ഷ എഴുതാൻ പോയ രണ്ടു പ്ലസ്ടു വിദ്യാർത്ഥിനികളെ കാണാതായി

മലപ്പുറം: താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലെ രണ്ട് പ്ലസ് ടു വിദ്യാർത്ഥിനികളെ കാണാതായതായി പരാതി. വിദാർത്ഥികളായ അശ്വതി, ശ്വേത എന്നീ വിദ്യാർത്ഥികളെയാണ് കാണാതായത്. ഇന്നലെ പരീക്ഷയെഴുതാൻ പോയ വിദ്യാർത്ഥികൾ സ്‌കൂളിലെത്തിയിരുന്നില്ല. ഉച്ചയ്ക്ക് ശേഷം ഇവരെ കാണാതായെന്നാണ് വിവരം. പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

തിളയ്ക്കുന്ന കഞ്ഞിയില്‍ തല മുക്കിപ്പിടിച്ച്‌ ഭാര്യയെ കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റില്‍

കൊടകര: യുവതിയെ ഗുരുതരമായി പരിക്കേല്‍പ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തില്‍ ഇവരുടെ ഭർത്താവ് കുറ്റിച്ചിറ വെട്ടിക്കുഴി പുലിക്കുന്നേല്‍ വീട്ടില്‍ ഡെറിനെ(30) വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ കൃഷ്ണനും സംഘവും അറസ്റ്റുചെയ്തു. ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിനായിരുന്നു സംഭവം. യുവതി സ്വന്തം വീട്ടിലേക്കു പോകണമെന്നു പറഞ്ഞതിന്‍റെ വിരോധത്തില്‍, മദ്യപിച്ചെത്തിയ ഡെറിൻ വീടിനുള്ളില്‍വച്ച്‌ ആക്രമിക്കുകയും മുഖത്തടിക്കുകയും കഴുത്തില്‍ ഞെക്കിപ്പിടിച്ച്‌ അടുക്കളയിലേക്കു തള്ളിക്കൊണ്ടുപോയി തിളയ്ക്കുന്ന കഞ്ഞിയിലേക്കു തല മുക്കിപ്പിടിച്ച്‌ ഗുരുതരമായി പരിക്കേല്‍പ്പിച്ച്‌ കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. യുവതി ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിനുശേഷം…

Read More

അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞു കൂട്ടി കൊണ്ടുപോയി; പെൺകുട്ടിയെ ലോഡ്ജ്മുറിയിൽ എത്തിച്ച് ബലാത്സംഗം ചെയ്ത‌  പ്രതികൾ പിടിയിൽ

കുമളി: പെൺകുട്ടിയെ ലോഡ്ജ്മുറിയിൽ എത്തിച്ച് ബലാത്സംഗം ചെയ്ത‌ സംഭവത്തിലെ പ്രതികൾ പിടിയിൽ. പീഡന ദൃശ്യങ്ങൾ പകർത്തി മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയ രണ്ട് യുവാക്കളെ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് ചെയ്തത്. വണ്ടിപ്പെരിയാർ സ്വദേശികളായ 31 കാരൻ പ്രജിത്ത്, 35 കാരനായ കാർത്തിക് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മാസം 11നായിരുന്നു സംഭവം. വണ്ടിപ്പെരിയാർ സ്വദേശിനിയായ 20കാരിയാണ് ക്രൂര മർദനത്തിനും ബലാത്സംഗത്തിനുമിരയായത്. പെൺകുട്ടി പഠിക്കുന്ന കുമളിയിലെ സ്ഥാപനത്തിലെത്തി അമ്മക്ക് സുഖമില്ലെന്ന് കളവ് പറഞ്ഞ് പ്രജിത്ത് ബൈക്കിൽ കൊണ്ടുപോവുകയായിരുന്നു. റോസാപ്പൂക്കണ്ടത്തെ ലോഡ്ജിൽ എത്തിച്ചായിരുന്നു…

Read More

വടക്കാഞ്ചേരിയിൽ ക്രിസ്തുരാജന്റെ തിരുസ്വരൂപം ചില്ലുകൂട് തകർത്ത് കവർന്നു; ഹിന്ദു മുന്നണി പ്രവർത്തകൻ കസ്റ്റഡിയിൽ

തൃശൂര്‍: വടക്കാഞ്ചേരി മുണ്ടത്തിക്കോട് സെന്ററില്‍ പള്ളിവക സ്ഥലത്ത് സ്ഥാപിച്ച ക്രിസ്തുരാജന്റെ തിരുസ്വരൂപം ചില്ലുകൂട് തകര്‍ത്ത് കവര്‍ന്നു. സംഭവത്തില്‍ ഹിന്ദു മുന്നണി പ്രവര്‍ത്തകന്‍ നെടിയേടത്ത് ഷാജിയെ (55) പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടനെ വിശ്വാസികള്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് അതിരൂപതയെ അറിയിക്കുകയും മുണ്ടത്തിക്കോട് ക്രിസ്തുരാജ പള്ളി അധികാരികള്‍ പൊലീസിന് പരാതി നല്‍കുകയുമായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തുകയായിരുന്നു.സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മെഡിക്കല്‍ കോളേജ് പൊലീസ് വീട്ടിലെത്തി ഷാജിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഷാജിയുടെ മകനെയും ചോദ്യം…

Read More

ലഹരി പുതുരൂപത്തില്‍, സ്കൂള്‍ കുട്ടികളെ ലക്ഷ്യമിട്ട് മാഫിയ; പെട്ടിക്കടയില്‍ നിന്ന് പിടികൂടിയത് കഞ്ചാവ് മിഠായികള്‍

കോഴിക്കോട്: വിദ്യാർത്ഥികളെ രൂപത്തിലും. കോഴിക്കോട് നഗരത്തിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് മിഠായി രൂപത്തിൽ കുട്ടികൾക്കിടയിൽ വിൽപ്പനക്ക് വെച്ച ലഹരി പിടികൂടിയത്. ലഹരിയുമായി ബന്ധപ്പെട്ട് കേട്ടുകേൾവി ഇല്ലാത്ത കാര്യങ്ങളാണ് അനുദിനം പുറത്ത് വരുന്നത്. കഞ്ചാവ് മിഠായി രൂപത്തിൽ വിദ്യാർത്ഥികളെ വലയിലാക്കാനാണ് പുതിയ ശ്രമം. കോഴിക്കോട് നഗരത്തിലെ പൊറ്റമലിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് മിഠായി പിടികൂടിയത്. ഉത്തർ പ്രദേശ് സ്വദേശി ആകാശിനെ എക്സൈസ് അറസ്റ്റ് ചെയ്തു. മുപ്പത്തൊന്ന് മിഠായികൾ പ്രതിയിൽ നിന്ന് കണ്ടെടുത്തു. ഇത് തൊണ്ണൂറ്റിയാറ് ഗ്രാം തൂക്കം…

Read More

സിപിഎം സംസ്ഥാന സമ്മേളനം;പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കമാകും

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പ്രതിനിധി സമ്മേളനം നടക്കുന്ന കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ ( സി കേശവന്‍ സ്മാരക ടൗണ്‍ഹാള്‍) രാവിലെ ഒമ്പതിന് എ കെ ബാലന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് പാര്‍ട്ടി കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ശേഷം പ്രവര്‍ത്തന റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അവതരിപ്പിക്കും. ഇതോടൊപ്പം നവ കേരള നയ രേഖ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിക്കും. സംസ്ഥാനത്തേക്ക് വന്‍കിട…

Read More

എസ്ഡിപിഐക്ക് നിരോധനം വന്നേക്കും; നിയന്ത്രിക്കുന്നത് പോപ്പുലർ ഫ്രണ്ട് തന്നെയെന്ന് കണ്ടെത്തൽ

കോഴിക്കോട്: രാജ്യത്ത് എസ്ഡിപിഐക്ക് നിരോധനം വന്നേക്കും. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് തന്നെയാണ് എസ്ഡിപിഐയെ നിയന്ത്രിക്കുന്നതെന്ന അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നീക്കം. എസ്ഡിപിഐയ്ക്ക് ഫണ്ടു നല്‍കുന്നതും നയങ്ങള്‍ രൂപീകരിക്കുന്നതും പോപ്പുലര്‍ ഫ്രണ്ട് തന്നെയാണെന്ന് എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടെത്തിയിട്ടുണ്ട്. രണ്ടു സംഘടനയുടെയും പ്രവര്‍ത്തകരും ഒന്നു തന്നെയാണെന്നും ഇഡി വ്യക്തമാക്കുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എംകെ ഫൈസിയെ കഴിഞ്ഞ ദിവസം ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് ഇഡി അറസ്റ്റ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial