തിയേറ്ററുകളിൽ വിജയം നേടിയ ഉണ്ണിമുകുന്ദൻ ചിത്രം പ്രേഷകർക്കായി ടെലിവിഷനിൽ എത്തില്ല

തിയേറ്ററുകളില്‍ വന്‍ വിജയം നേടിയ ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോ ടെലിവിഷനിലേക്ക് എത്തില്ല. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനാണ് (സിബിഎഫ്‍സി) പ്രദര്‍ശനാനുമതി നിഷേധിച്ചത്. ലോവർ കാറ്റഗറി മാറ്റത്തിനുള്ള അപേക്ഷ സിബിഎഫ്‍സി നിരസിച്ചു. റീജിയണൽ എക്സാമിനേഷൻ കമ്മിറ്റിയുടെ ശുപാർശ സെൻട്രൽ ബോർഡ് അംഗീകരിക്കുകയായിരുന്നു. യു അല്ലെങ്കിൽ യു/ എ കാറ്റഗറിയിലേക്ക് മാറ്റാൻ പറ്റാത്ത അത്ര വയലൻസ് സിനിമയിൽ ഉണ്ടെന്നായിരുന്നു വിലയിരുത്തൽ. കൂടുതൽ സീനുകൾ വെട്ടിമാറ്റി വേണമെങ്കിൽ നിർമ്മാതാക്കൾക്ക് വീണ്ടും അപേക്ഷിക്കാം. കഴിഞ്ഞ വര്‍ഷത്തെ മലയാള സിനിമയില്‍ നിന്നുള്ള…

Read More

എൻഎസ്എസിൻ്റെ സ്കൂളുകളിലെ അധ്യാപക – അനധ്യാപക നിയമനങ്ങൾ സ്ഥിരപ്പെടുത്തണം; സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി

ന്യൂഡൽഹി: സംസ്ഥാനത്ത് എൻഎസ്എസിന് കീഴിൽ പ്രവർത്തിക്കുന്ന സ്‌കൂളുകളിൽ 2021 മുതൽ നിയമിച്ച 350 ഓളം തസ്‌തികകൾ സ്ഥിരപ്പെടുത്താൻ സുപ്രീം കോടതി നിർ‍ദ്ദേശം. അധ്യാപക-അനധ്യാപക തസ്തികകൾ സ്ഥിരപ്പെടുത്താനാണ് പരമോന്നത കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഭിന്നശേഷിക്കാർക്കായി 60 തസ്തികകൾ മാറ്റിവച്ചിട്ടുണ്ട്. ഇതോടെ കഴിഞ്ഞ നാല് വർഷമായി നിയമനം സ്ഥിരപ്പെടുത്താൻ കാത്തിരുന്നവർക്ക് സർക്കാർ ശമ്പളം ലഭിച്ചു തുടങ്ങും

Read More

ആശ വർക്കർമാരുടെ സമരം പരസ്പരം കൊമ്പു കോർത്ത് കേന്ദ്ര സംസ്ഥാന സർക്കാരുകൾ

തിരുവനന്തപുരം:  ആശാ വർക്കർമാരുടെ സമരം ആഴ്ചകൾ പിന്നിട്ടിട്ടും അനുകൂല നടപടികളിലേക്ക് നീങ്ങാതെ പരസ്പരം കൊമ്പുകോർക്കുകയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. പദ്ധതി തുക നൽകുന്നതിൽ കേരളത്തോട് അവഗണന കാട്ടിയില്ലെന്ന് കേന്ദ്രം. എന്നാൽ കേന്ദ്രം തികഞ്ഞ അവഗണന കാട്ടിയെന്നാണ് കേരളം വ്യക്തമാക്കുന്നത്. ആശാമാരുടെ ഇൻസെൻ്റീവ്4 2023-2 വർഷത്തിൽ 636 കോടി രൂപ നാഷണൽ ഹെൽത്ത് മിഷനിൽ നിന്ന് കിട്ടാനുള്ളതെന്ന കണക്ക് കേരളം പുറത്തുവിട്ടു. കേന്ദ്രവും കേരളവും ഇന്നലെ ഉന്നയിച്ച വാദങ്ങൾ ഇങ്ങനെയാണ്. കേരളത്തിന് ഈ സാമ്പത്തിക വർഷം ബജറ്റ് വിഹിതത്തേക്കാൾ കൂടുതൽ…

Read More

വയനാട് ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്ന ടൗൺഷിപ്പിന്റെ നിർമ്മാണം ഈ മാസം അവസാനത്തോടെ തുടങ്ങും മന്ത്രി കെ. രാജൻ

തിരുവനന്തപുരം: വയനാട് ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്ന ടൗൺഷിപ്പിന്റെ നിർമ്മാണം ഈ മാസം അവസാനത്തോടെ തുടങ്ങുമെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടവർക്കായാണ് ടൗൺഷിപ്പ് പ്രഖ്യാപിച്ചത്. ഈ ടൗണ്‍ഷിപ്പുകളിൽ ഒരെണ്ണത്തിന്റെ നിര്‍മാണമാണ് നടത്തുന്നത്. കൽപറ്റയിലെ എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിന്റെ നിർമാണമാണ് തുടങ്ങുകയെന്ന് മന്ത്രി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 15 ദിവസത്തിനുള്ളില്‍ ഭൂമിയേറ്റെടുക്കും. ഇതിന് തർക്കങ്ങളോ തടസ്സങ്ങളോ ഇല്ല. ദുരന്തനിവാരണ നിയമം അനുസരിച്ചാണ് നടപടി. ഏറ്റെടുക്കേണ്ട ഭൂമിയുടെ ടോപ്പോഗ്രാഫിക്കല്‍, ജിയോളജിക്കല്‍, ഹൈഡ്രോളജിക്കല്‍ സര്‍വേകള്‍ പൂര്‍ത്തിയായിട്ടുണ്ട്….

Read More

ആലുവയിൽ കഞ്ചാവുമായി  ഒഡിഷ യുവതി പിടിയിൽ

കൊച്ചി: ആലുവയിൽ കഞ്ചാവുമായി യുവതി പിടിയിൽ. ഒഡിഷ സ്വദേശിനിയായ യുവതിയാണ് അറസ്റ്റിലായത്. നാലു കിലോ കഞ്ചാവാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. പമ്പുകവലയിലെ ഹോട്ടലിലിരുന്ന് ചായ കുടിക്കുകയായിരുന്നു യുവതി. രഹസ്യ വിവരത്തെ തുടർന്നാണ് ആലുവ പൊലീസ് ഇവിടെയെത്തി യുവതിയെ പിടികൂടിയത്. മലയാളികൾക്ക് വിൽക്കാനായി കഞ്ചാവ് എത്തിച്ചപ്പോഴാണ് യുവതി പിടിയിലായത്.

Read More

സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് ഇന്ന് പതാക ഉയരും പ്രതിനിധി സമ്മേളനം നാളെമുതൽ

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് ഇന്ന് കൊടി ഉയരും. കൊടിമര– പതാക ജാഥകൾ ഇന്ന് വൈകിട്ട് പൊതുസമ്മേളന നഗരിയായ ആശ്രമം മൈതാനത്ത് എത്തിച്ചേരും. ആശ്രാമത്തെ സീതാറാം യെച്ചൂരി നഗറിലാണ് കൊടിമര – പതാക ജാഥകൾ സംഗമിക്കുക. സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും സംസ്ഥാന സമ്മേളന സംഘാടക സമിതി ചെയർമാനുമായ കെ.എൻ.ബാലഗോപാൽ പതാക ഉയർത്തുന്നതോടെ സംസ്ഥാന സമ്മേളനത്തിന് തുടക്കമാകും. ജില്ലയിലെ 23 രക്തസാക്ഷി സ്മൃതികുടീരങ്ങളിൽ നിന്നുള്ള ശിഖാപ്രയാണവും ഇന്ന് കൊല്ലത്ത് എത്തിച്ചേരും. പ്രതിനിധി സമ്മേളന വേദിയായ കോടിയേരി ബാലകൃഷ്ണൻ…

Read More

രാപകലില്ലാതെ അശ്ലീല ഫോൺകോളുകളും സന്ദേശങ്ങളും; ട്രെയിനിലെ ശുചിമുറിയിൽ യുവതിയുടെ ഫോൺ നമ്പർ എഴുതിയിട്ടതായി പരാതി

മലപ്പുറം: ട്രെയിനിലെ ശുചിമുറിയിൽ യുവതിയുടെ ഫോൺ നമ്പർ എഴുതിയിട്ടതായി പരാതി. വളാഞ്ചേരി സ്വദേശി ഷബ്നയുടെ ഫോൺ നമ്പറാണ് സാമൂഹ്യദ്രോഹികൾ ദുരുപയോഗം ചെയ്തത്. സംഭവത്തിന് പിന്നാലെ രാത്രിയും പകലും അശ്ലീല ഫോൺകോളുകളും സന്ദേശങ്ങളും കൊണ്ട് പൊറുതിമുട്ടിയതായി യുവതി പരാതിയിൽ പറയുന്നു. കൂടുതലും രാത്രി സമയങ്ങളിലാണ് യുവതിയുടെ ഫോണിലേക്ക് വീഡിയോ കോളുകൾ വരുന്നത്. പൊറുതി മുട്ടി ഫോൺ സ്വിച്ച്ഓഫ് ആക്കി വെക്കേണ്ടി വന്നെന്ന് യുവതി പോലീസിനോട് പറഞ്ഞു. വ്യക്തിപരമായി തന്നോട് വിരോധമുള്ള സ്ത്രീയാണ് ഇത്തരത്തിൽ ഫോൺ നമ്പർ ട്രെയിനിലെ ശുചിമുറിയിൽ…

Read More

പാകിസ്ഥാന്‍ സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 15 മരണം; 35 പേർക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 35 പേര്‍ക്ക് പരിക്കേറ്റു. വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ഖൈബര്‍ പക്തൂണ്‍ഖ്വ മേഖലയിലെ സൈനിക താവളത്തിന് നേര്‍ക്കായിരുന്നു ആക്രമണം. ചാവേര്‍ സംഘം സൈനിക താവളത്തിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചു കയറ്റുകയായിരുന്നു. സൈനിക കേന്ദ്രത്തിലെ ആക്രമണത്തില്‍ 9 പേർ മരിച്ചതായാണ് റിപ്പോർട്ട്. ആറു ഭീകരരെ വധിച്ചതായി പാക് സൈന്യം അറിയിച്ചു. ഭീകരാക്രമണത്തെത്തുടര്‍ന്ന് സമീപത്തെ പള്ളി തകര്‍ന്നു വീണും ആളുകള്‍ മരിച്ചു. നാലു മൃതദേഹങ്ങള്‍ കണ്ടെടുത്തു. മരിച്ചവരില്‍ സ്ത്രീകളും…

Read More

കുന്നിൽ പനയുടെമൂട് ശ്രീ ഭദ്രാ ഭഗവതി മാടൻ ക്ഷേത്രം കൊടിയേറ്റ് മഹോത്സവം മാർച്ച് 6 മുതൽ 10 വരെ

ചിറയിൻകീഴ് :കുന്നിൽ പനയുടെമൂട് ശ്രീ ഭദ്രാ ഭഗവതി മാടൻ ക്ഷേത്രത്തിലെ പൂയം തിരുനാൾ കൊടിയേറ്റ് മഹോത്സവം എല്ലാവർഷവും നടത്തിവരാറുള്ള അമ്മയുടെ തിരുഉത്സവം ഈ വർഷം മാർച്ച്‌ 6 മുതൽ 10 വരെ നടക്കും.ക്ഷേത്രത്തിലെ ആദ്യത്തെ കൊടിയേറ്റ് ഉത്സവമാണ്.  5 ദിവസം നീണ്ടു നിൽക്കുന്ന തിരുത്സവത്തിൽ ക്ഷേത്ര ചടങ്ങുകൾക്ക് പ്രാധാന്യം നൽക്കി കൊണ്ട് ഈ വർഷത്തെ ഉത്സവം  നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. മൂന്നാം ഉത്സവദിവസം വൈകിട്ട് താലം എഴുന്നള്ളിപ്പ് നാലാം ഉത്സവ ദിവസം വൈകിട്ട് ഉടവാൾ എഴുന്നള്ളത് അഞ്ചാം ദിവസം…

Read More


ആഭരണങ്ങളായി അണിഞ്ഞും ശരീരത്തിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; നടി രന്യ റാവു ബെംഗളൂരുവിൽ അറസ്റ്റിൽ

ബെംഗളൂരു: ദുബായിയിൽ നിന്നും ബെംഗളൂരുവിലേക്ക് സ്വർണം കടത്താൻ ശ്രമിച്ച കന്നഡ നടി രന്യ റാവു അറസ്റ്റിൽ. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഡിആർഐ സംഘം നടിയെ അറസ്റ്റ് ചെയ്തത്. ആഭരണങ്ങളായി അണിഞ്ഞും ശരീരത്തിൽ ഒളിപ്പിച്ചും സ്വർണം കടത്താനായിരുന്നു ശ്രമം. 14.8 കിലോ ഗ്രാം സ്വർണം ഇവരിൽ നിന്നും റവന്യൂ ഇന്റലിജൻസ് കണ്ടെടുത്തു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ നാല് തവണ നടി ദുബായ് സന്ദർശനം നടത്തിയതോടെ ഡി ആർ ഐയുടെ നിരീക്ഷണത്തിലാകുകയായിരുന്നു. ദുബായിൽ നിന്നും തിങ്കളാഴ്ച രാത്രി ബെംഗളൂരുവിൽ പറന്നിറങ്ങിയപ്പോളാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial