മഞ്ഞകളെ പഞ്ഞിക്കിട്ട് ഇന്ത്യ,പട നയിച്ച് കോഹ്ലി ; ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ

ദുബായ്: ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ കടന്ന് ഇന്ത്യ. സെമിയില്‍ ഓസ്‌ട്രേലിയക്കെതിരെ നാല് വിക്കറ്റ് ജയം നേടിയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം. ന്യൂസിലന്‍ഡ് – ദക്ഷിണാഫ്രിക്ക രണ്ടാം സെമി ഫൈനല്‍ വിജയികളെ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ നേരിടും. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യം 6 വിക്കറ്റ് നഷ്ടത്തില്‍ 11 പന്ത് ശേഷിക്കെ ഇന്ത്യ മറികടന്നു. 98 പന്തില്‍ നിന്ന് 84 റണ്‍സ് നേടിയ വിരാട് കോഹ് ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ശ്രേയസ് അയ്യര്‍(45), കെ.എല്‍…

Read More

വയനാട് രണ്ടു നിലകെട്ടിടത്തിന്റെ മുകളിൽ കയറി കാട്ടുപോത്ത്

വയനാട് രണ്ടു നിലകെട്ടിടത്തിന്റെ മുകളിൽ കയറി കാട്ടുപോത്ത്. വൈത്തിരിയിൽ ആണ് സംഭവം. ഇന്ന് വൈകീട്ടോടെയാണ് ദേശീയ പാതയോട് ചേർന്ന കെട്ടിടത്തിന്റെ മുകളിൽ കാട്ടുപോത്തെത്തിയത്. കാട്ടുപോത്തിനെ കെട്ടിടത്തിൻ്റെ മുകളിൽ കണ്ടതും പലരും ആശ്ചര്യപ്പെട്ടു. പിന്നാലെനാട്ടുകാർ ശബ്ദം ഉണ്ടാക്കിയതോടെ കാട്ടുപോത്ത് കെട്ടിടത്തിൻ്റെ മുകളിൽ നിന്നും ഇറങ്ങി കാട്ടിലേക്ക് മറഞ്ഞു. കഴിഞ്ഞ ദിവസവും മേഖലയിൽ കാട്ടുപോത്ത് എത്തിയിരു

Read More

ഏകദിനത്തില്‍ 60ല്‍ കൂടുതല്‍ ശരാശരിയോടെ ചെയിസിംഗിൽ 8000 റണ്‍സ് നേടുന്ന ആദ്യ താരമായ് കോഹ്ലി

ചാംപ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലൂടെ പുതിയ നേട്ടത്തിലെത്തി വിരാട് കോഹ്‌ലി. സച്ചിന്‍ ടെണ്ടുക്കര്‍ക്ക് ശേഷം ഏകദിന മത്സരങ്ങളില്‍ ചെയിസിംഗിൽ  8000 റണ്‍സ് തികയ്ക്കുന്ന താരമെന്ന നേട്ടമാണ് കോഹ്‌ലി സ്വന്തമാക്കിയത്. ഏകദിനത്തില്‍ 60ല്‍ കൂടുതല്‍ ശരാശരിയോടെ 8000 റണ്‍സ് നേടുന്ന ആദ്യ താരമാണ് കോഹ്‌ലി. ഏകദിനത്തില്‍ സ്‌കോര്‍ പിന്‍തുടരുമ്പോള്‍ 60 ല്‍ കൂടുതല്‍ ശരാശരിയോടെ 1000ത്തില്‍ കൂടുതല്‍ റണ്‍സ് നേടിയ ഏകതാരമാണ് കോഹ്‌ലി ഏകദിനത്തില്‍ ചെയിസിംഗിൽ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിന്റെ റെക്കോര്‍ഡ് ഇപ്പോഴും സച്ചിന്റെ പേരിലാണ്. 8720…

Read More

റാഗിങ് നടന്നാല്‍ 24 മണിക്കൂറിനകം നടപടി, ഹോസ്റ്റലില്‍ നിന്നും പുറത്താക്കും: മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളജുകളില്‍ റാഗിങ് തടയുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. റാഗിങ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം പൊലീസില്‍ അറിയിക്കുകയും ഹോസ്റ്റലില്‍ നിന്ന് പുറത്താക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. നിയമസഭാ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി. പ്രിന്‍സിപ്പല്‍മാരുടെ അടിയന്തരയോഗം ചേര്‍ന്ന് ആന്റി റാഗിങ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ നടത്തുന്ന എല്ലാ കോഴ്‌സുകളുടേയും…

Read More

മാക്കാലിക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞു

തൃശ്ശൂര്‍: തെക്കേപ്പുറം മാക്കാലിക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞു. എഴുന്നള്ളിപ്പിനിടെ ഇടഞ്ഞ ആന കുന്നംകുളം-അഞ്ഞൂര്‍ റോഡിലെ കോടതിപ്പടിയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. പാപ്പാന്മാരും എലിഫന്റ് സ്‌ക്വാഡും ചേര്‍ന്ന് ആനയെ തളക്കാനുള്ള ശ്രമം തുടരുകയാണ്. ചമയം പൂരാഘോഷ കമ്മിറ്റിയുടെ എഴുന്നള്ളിപ്പിനായി എത്തിയ തടത്താവിള ശിവനാണ് വൈകുന്നേരം 6.40ന് ഇടഞ്ഞത്.

Read More

ഫേസ്ബുക്,ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾ ഇൻകംടാക്സ് പരിശോധിക്കും; പുതിയ നിയമം 2026 ഏപ്രിൽ മുതൽ

ന്യൂഡൽഹി: വ്യക്തികളുടെ ഡിജിറ്റൽ, സോഷ്യൽ മീഡിയ ഇടപാടുകളെയും നിരീക്ഷിക്കാൻ ഇൻകം ടാക്സ് ഡിപ്പാർട്മെന്‍റിന് അധികാരം നൽകുന്ന പുതിയ നിയമം അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ വരും. 2026 ഏപ്രിൽ 1 മുതലായിരിക്കും നിയമം പ്രാബല്യത്തിൽ വരുക. ഇതു പ്രകാരം നികുതിയുമായി ബന്ധപ്പെട്ട സംശയം തോന്നിയാൽ ഒരു വ്യക്തിയുടെ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയടക്കമുള്ള സമൂഹമാധ്യമങ്ങൾ, ഇമെയിൽ, ബാങ്ക് അക്കൗണ്ടുകൾ, ഓൺലൈൻ ട്രേഡിങ് പ്ലാറ്റ്ഫോമുകൾ തുടങ്ങി എല്ലാ ഓൺലൈൻ ഡിജിറ്റൽ ഇടപാടുകളും പരിശോധിക്കാൻ ഇൻകം ടാക്സ് വിഭാഗത്തിന് അനുവാദമുണ്ടായിരിക്കും.ഡിജിറ്റൽ സാമ്പത്തിക…

Read More

ആറിന് കുറുകെ നീന്തിയ യുവാവ് ഒഴുക്കിൽപ്പെട്ടു  മരിച്ചു

കോട്ടയം: വൈക്കം നേരെകടവിൽ ഒഴുക്കിൽപ്പെട്ട യുവാവ് മരിച്ചു. വൈക്കം ചാലപ്പറമ്പ് സ്വദേശി ദേവപ്രകാശ് (24) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ഇത്തിപ്പുഴയാറിൽ കുളിക്കാനെത്തിയതായിരുന്നു. ഫയർ ഫോഴ്സ് എത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. യുവാവും സുഹൃത്തുക്കളും കടവിൽ കുളിക്കാനിറങ്ങുകയായിരുന്നു. ഇത്തിപ്പുഴയാറിന് കുറുകെ സംഘത്തിലെ രണ്ട് പേർ നീന്തുന്നതിനിടെയാണ് ഒരാളെ കാണാതായത്. തുടര്‍ന്ന് ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.

Read More

ഷഹബാസ് കൊലകേസ്‌ കസ്റ്റഡിയിലെടുത്ത കുട്ടിയെ കെയർ ഹോമിലേക്ക് മാറ്റും

വയനാട്: താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസ് കൊല്ലപ്പെട്ട കേസിൽ ഇന്ന് കസ്റ്റഡിയിലെടുത്ത കുട്ടിയെ കെയർ ഹോമിലേക്ക് മാറ്റുന്നു. ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ കുട്ടിയ്ക്ക് പരീക്ഷ എഴുതാൻ അനുമതി നൽകി. ഒരു കുട്ടിയെ കൂടി കസ്റ്റഡിയിലെടുത്തതോടെ കേസിൽ കുറ്റാരോപിതരുടെ എണ്ണം ആറായി. ഷഹബാസിനെ കൂട്ടംകൂടി മർദിച്ചതിൽ വിദ്യാർത്ഥിക്കും പങ്കുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് നടപടി. ഇൻസ്റ്റാളേഷൻ ചാറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്തത്. സംഘർഷത്തിൽ പങ്കെടുത്ത കൂടുതൽ വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്….

Read More

വെഞ്ഞാറമൂട് കൂട്ടാക്കൊല കേസിലെ പ്രതി അഫാനെ സെൻട്രൽ ജയിലിലേക്ക് മാറ്റി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ 8 ദിവസങ്ങൾക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് സെൻട്രൽ ജയിലിലേക്ക് മാറ്റി. അഫാന് മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ് ഇന്നലെ കണ്ടെത്തിയിരുന്നു. മെഡിക്കൽ ബോർഡിന്റെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് അഫാനെ ജയിലേക്ക് മാറ്റിയത്. നിലവിൽ കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ അഫാന് ഇല്ല. പൂർണബോധ്യത്തോടെയാണ് ഇയാൾ കൂട്ടക്കൊല ചെയ്തതെന്നാണ് മെഡിക്കൽ ബോർഡിന്റെ കണ്ടെത്തൽ. അർബുദം ബാധിച്ച അമ്മയെ കഴുത്ത് ഞെരിച്ച ശേഷം പ്രതി അഫാൻ തുടർച്ചയായ അഞ്ച് കൊലപാതങ്ങളാണ് നടത്തിയത്….

Read More

ഇൻസ്ട്രമെന്റ് ബോക്സും പുസ്തകവും നഷ്ടപ്പെട്ടുപോയി മകന്റെ കൈ തല്ലി ഒടിച്ചു പിതാവ്

കൊച്ചി: ഇൻസ്ട്രമെന്റ് ബോക്സും പുസ്തകവും നഷ്ടപ്പെടുത്തിയതിന്റെ പേരിൽ മകനെ ഉപദ്രവിച്ച പിതാവ് അറസ്റ്റിൽ. കളമശ്ശേരി തോഷിബ ജംഗ്ഷനിൽ താമസിക്കുന്ന ശിവകുമാർ ആണ് അറസ്റ്റിലായത്. മകന്റെ കയ്യിൽ നിന്നും ഇൻസ്ട്രമെന്റ് ബോക്സും പുസ്തകവും കളഞ്ഞു പോയതിനെ തുടർന്ന് ഇയാൾ കുട്ടിയുടെ കൈ തല്ലി ഒടിക്കുകയായിരുന്നു. 11 വയസുകാരനായ വിദ്യാർഥിയാണ് പിതാവിന്റെ ക്രൂര മർദനത്തിന് ഇരയായത്. രണ്ട് ദിവസം മുൻപാണ് ഇയാൾ മകനെ മർദിച്ചത്. കുട്ടിയുടെ കൈക്ക് പൊട്ടലുണ്ട്. കുട്ടിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial