അമ്മയുടെ അസുഖത്തിൽ മനനൊന്തു പ്ലസ് വൺ വിദ്യാർത്ഥി തൂങ്ങി മരിച്ചു

കൊച്ചി: വടക്കൻ പറവൂർ പുത്തൻവേലിക്കരയിൽ പ്ലസ് വൺ വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അഞ്ചുവഴി ആലുങ്കപറമ്പിൽ സുധാകരൻ്റെ മകൻ അമ്പാടിയാണ് മരിച്ചത്. വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. ആത്മഹത്യയെന്നാണ് സംശയിക്കുന്നതെന്നും ലഹരി ഉപയോഗങ്ങളൊന്നും ഇല്ലാത്ത കുട്ടിയായിരുന്നെന്നും അമ്പാടിയെന്നും പൊലീസ് അറിയിച്ചു. അമ്പാടിയുടെ അമ്മ ക്യാൻസർ രോഗബാധിതയാണ്. ചികിത്സയുടെ ഭാഗമായി അച്ഛനും അമ്മയും എറണാകുളത്തെ ആശുപത്രിയിൽ പോയി മടങ്ങിയെത്തിയപ്പോൾ വീട് അടച്ച നിലയിലായിരുന്നു. വിളിച്ചിട്ടും മുറി തുറക്കാതിരുന്നതിനെ തുടർന്ന് അയൽക്കാരെ അറിയിച്ച് മുറി തുറന്നപ്പോഴാണ് തൂങ്ങിയ…

Read More

സ്റ്റോക്ക് ചെയ്ത മദ്യം അനധികൃതമായി വിൽക്കുന്നതിനിടയിൽ യുവാവ് പോലീസ് പിടിയിലായി

മലപ്പുറം: സ്റ്റോക്ക് ചെയ്ത മദ്യം ആവശ്യക്കാർക്ക് സ്കൂട്ടറിൽ എത്തിച്ചു നൽകുന്ന യുവാവ് അറസ്റ്റിൽ. ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്ലെറ്റുകളില്‍ നിന്നാണ് ഇയാൾ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം വാങ്ങി അനധികൃതമായി സ്റ്റോക്ക് ചെയ്യുന്നത്. അരീക്കോട് ചെമ്രക്കാട്ടൂര്‍ സ്വദേശി 35 കാരനായ ഷിബിന്‍ ആണ് അറസ്റ്റിലായത്. പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്). എക്‌സൈസ് നിരീക്ഷണത്തിലായിരുന്ന പ്രതി ചെമ്രക്കാട്ടൂര്‍ കാവനൂര്‍ റോഡില്‍ മദ്യവില്‍പ്പന നടത്തുന്നതിനിടെയാണ് പിടിയിലായത്. പ്രിവന്‍റീവ് ഓഫീസര്‍ ഗ്രേഡ്…

Read More

ഫേസ് ബുക്ക് വഴി പരിചയം, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിലെത്തി പീഡിപ്പിച്ചു പ്രതി അറസ്റ്റില്‍.

മാന്നാർ: ഫേസ് ബുക്ക് വഴി പരിചയം, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിലെത്തി പീഡിപ്പിച്ചു. പ്രതി അറസ്റ്റില്‍. തിരുവല്ല സ്വദേശി 20 കാരനായ അഭിനവ് ആണ് അറസ്റ്റിലായത്. പോക്സോ വകുപ്പുകൾ ചുമത്തി മാന്നാര്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയതിനെ തുടർന്നാണ് കേസെടുത്തത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രതി വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. മാന്നാർ പൊലീസ് ഇൻസ്പെക്ടർ അഭിലാഷ് എം സിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്…

Read More

സ്കൂട്ടറിൽ സഞ്ചരിക്കുകയിരുന്ന പ്ലസ് വൺ വിദ്യാർത്ഥിയ്ക്കു മുള്ളൻ പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു

കണ്ണൂർ: കൂത്തുപറമ്പ് കണ്ടേരിയിൽ മുള്ളൻ പന്നിയുടെ ആക്രമണത്തിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് പരിക്ക്. കണ്ടേരി തസ്മീറ മൻസിലിൽ മുഹമ്മദ് ശാദിലിനാണ് (16) പരിക്കേറ്റത്. പുലർച്ചെ അഞ്ച് മണിയോടെ പിതാവ് താജുദീനൊപ്പം സ്കൂട്ടറിൽ പള്ളിയിൽ പോകവേ മുള്ളൻ പന്നി റോഡിന് കുറെ ചാടുകയായിരുന്നു. മുള്ള് കയറി സാരമായി പരിക്കേറ്റ വിദ്യാർത്ഥിയെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥനെന്ന പേരിൽ ആൾമാറാട്ടം നടത്തി പുരോഹിതനെ ഭീക്ഷണിപ്പെടുത്തിയ തമിഴ്നാട് സ്വദേശി അറസ്റ്റിൽ

ആലപ്പുഴ: പുരോഹിതനെ തമിഴ്നാട് ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥനെന്ന പേരിൽ ആൾമാറാട്ടം നടത്തി ഭീഷണിപെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. ആലപ്പുഴ സൈബർ ക്രൈം പോലീസാണ് തമിഴ്‌നാട് തിരുവണ്ണാമല സ്വദേശി അജിത് കുമാറിനെ പിടികൂടിയത്. എറണാകുളം സ്വദേശിയായ പുരോഹിതനെ ഇ- മെയിലിലൂടെയാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്. 2024 മാർച്ചിലായിരുന്നു സംഭവം. പരാതിയെത്തുടർന്ന് ആലപ്പുഴ ഡിസിആർബി ഡിവൈഎസ്‌പി കെ എൽ സജിമോന്‍റെ നിർദേശ പ്രകാരമായിരുന്നു അന്വേഷണം. കോടതിയുടെ നിർദേശ പ്രകാരം പ്രതി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ ഹാജരായതിനെത്തുടർന്നാണ് അറസ്റ്റ്. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം…

Read More

പുറംകടലിൽ മത്സ്യബന്ധനത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട മത്സ്യതൊഴിലാളിക്ക് രക്ഷകരായെത്തിയതു കോസ്റ്റ് ഗാർഡ്

കോഴിക്കോട്: പുറംകടലിൽ മത്സ്യബന്ധനത്തിനിടെ നെഞ്ചുവേദന, മത്സ്യതൊഴിലാളിക്ക് രക്ഷകരായെത്തി കോസ്റ്റ് ഗാർഡ്. കോഴിക്കോട് ബേപ്പൂര്‍ പുറം കടലിലാണ് മത്സ്യതൊഴിലാളിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. വിവരമറിഞ്ഞ കോസ്റ്റ് ഗാര്‍ഡ് ഷിപ്പായ ഐസിജിഎസ് ആര്യമാന്‍ മത്സ്യബന്ധന ബോട്ടിനടുത്തെത്തി മത്സ്യതൊഴിലാളിയായ റോബിന്‍സനെ കോസ്റ്റ് ഗാര്‍ഡ് ബോട്ടില്‍ കരക്കെത്തിച്ചു. റോബിൻസനെ ആശുപത്രയിലേക്ക് മാറ്റും. ബേപ്പൂരില്‍ നിന്ന് 20 നോട്ടിക്കല്‍ മൈല്‍ പുറംകടലില്‍ മീന്‍പിടിക്കുന്നതിനിടെയാണ് മത്സ്യതൊഴിലാളിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. വിവരമറിഞ്ഞ കോസ്റ്റ് ഗാര്‍ഡ് ഉടൻ ബോട്ടിന് സമീപത്തേക്ക് എത്തുകയായിരുന്നു.

Read More

രണ്ടാം ഭർത്താവിന്റെ പീഡനത്തെത്തുടർന്നു യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

തൃശൂർ: മതിലകം കഴുവിലങ്ങിൽ രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ അനു (34) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടെ താമസിച്ചിരുന്ന രണ്ടാം ഭർത്താവ് മതിലകം സ്വദേശി പ്രശാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ബന്ധുക്കളുടെയും കുട്ടികളുടെയും മൊഴിയുടെ പ്രശാന്തിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വീട്ടിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലാണ് അനുവിനെ കണ്ടെത്തിയത്. ആദ്യഭർത്താവിനെ ഉപേക്ഷിച്ച ശേഷം മൂന്ന് വർഷത്തോളമായി പ്രശാന്തിനൊപ്പം മതിലകം കഴുവിലങ്ങിലാണ് ഇവർ താമസിച്ചിരുന്നത്. അനു മരിച്ചതറിഞ്ഞ്…

Read More

മറൈൻ ഡ്രൈവിൽ സാമൂഹിക വിരുദ്ധരുടെ വിളയാട്ടം.മഹാകവി ജി ശങ്കരക്കുറുപ്പിന്‍റെ സ്മാരകത്തിലെ എൽഇഡി ലൈറ്റുകളും പൈപ്പ് കണക്ഷനും തകര്‍ത്തു

കൊച്ചി: കൊച്ചി മറൈൻ ഡ്രൈവിൽ സാമൂഹിക വിരുദ്ധരുടെ വിളയാട്ടം. പുതുതായി നിർമ്മിച്ച മഹാകവി ജി ശങ്കരക്കുറുപ്പിന്‍റെ സ്മാരകത്തിലെ എൽഇഡി ലൈറ്റുകളും പൈപ്പ് കണക്ഷനും തകര്‍ത്തു. സ്മാരകത്തിന്‍റെ ലൈറ്റുകളുടെ വയറിങ് അടക്കം തകര്‍ത്ത സാമൂഹ്യ വിരുദ്ധർ നിർത്തിയിട്ടിരുന്ന മണ്ണുമാന്തി യന്ത്രങ്ങൾക്ക് തീയിടുകയും ചെയ്തു. സ്മാരകത്തിന് സമീപത്തായി അറ്റോര്‍ണി ജനറൽ ഓഫീസിന്‍റെ നിര്‍മാണം നടക്കുന്ന സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന മണ്ണുമാന്തി യന്ത്രങ്ങള്‍ക്കാണ് തീയിട്ടത്. ഒരു മണ്ണുമാന്തി യന്ത്രം പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു

Read More

ഹൈഡ്രജൻ ബസുകളുടെ പരീക്ഷണ ഓട്ടത്തിനൊരുങ്ങി കേരളവും

കൊച്ചി: കേന്ദ്ര സർക്കാരിന്റെ ഗ്രീൻ ഹൈഡ്രജൻ ബസുകളുടെ പരീക്ഷണ ഓട്ടത്തിനായി തിരഞ്ഞെടുത്ത പത്ത് റൂട്ടുകളിൽ രണ്ടെണ്ണം കേരളത്തിൽ. ദേശീയ ഹരിത ഹൈഡ്രജൻ മിഷൻ്റെ ഭാഗമായുളള പദ്ധതിയാണിത്. തിരുവനന്തപുരം-കൊച്ചി, കൊച്ചി-എടപ്പാൾ റൂട്ടുകളാണ് പരീക്ഷണ ഓട്ടത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഹരിത ഹൈഡ്രജൻ ഉപയോഗിച്ച് ഓടുന്ന 2 ഫ്യുവൽ സെൽ ട്രക്കുകളും രണ്ട് ഐസി (ഇൻ്റേണൽ കംബഷൻ) ട്രക്കുകളും (28 ടൺ) ആയിരിക്കും ഈ റൂട്ടുകളിൽ സർവീസ് നടത്തുക. രണ്ട് വർഷത്തിനുളളിൽ 60,000 കിലോമീറ്റർ പരീക്ഷണ അടിസ്ഥാനത്തിലാണ് സർവീസ് നടത്തേണ്ടത്. തിരുവനന്തപുരത്തും കൊച്ചിയിലുമായി…

Read More

അന്ധവിശ്വാസത്തിന്റെ പേരിൽ പിഞ്ചുകുഞ്ഞിനോട് കൊടുംക്രൂരത

ഭുവനേശ്വർ‍: അന്ധവിശ്വാസത്തിന്റെ പേരിൽ പിഞ്ചുകുഞ്ഞിനോട് കൊടുംക്രൂരത. ഒരു മാസം പ്രായമുള്ള കുഞ്ഞിന്റെ ശരീരത്തിൽ 40 തവണയാണ് ഇരുമ്പുവടി ചൂടാക്കി വച്ചത്. സ്വന്തം മാതാപിതാക്കൾ തന്നെയാണ് ഈ കൊടുംക്രൂരത ചെയ്തത്. രോഗം ഭേദമാകാനെന്ന പേരിലായിരുന്നു പിഞ്ചുകുഞ്ഞിനെ പൊള്ളിച്ചത്. ഒഡീഷയിലെ ചന്ദഹണ്ടിയിലാണ് സംഭവം. ​ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കുഞ്ഞിന്റെ തലയിലും വയറ്റിലുമായി ഇരുമ്പുകമ്പി കൊണ്ട് ചുട്ടുപൊള്ളിച്ചതിന്റെ 40 പാടുകളുണ്ട്. ചൂടുള്ള ലോഹം കൊണ്ട് പൊള്ളിച്ചാൽ അസുഖം മാറുമെന്ന അന്ധവിശ്വാസമാണ് ദേഹോപദ്രവമേൽപ്പിച്ചതിനു പിന്നിൽ. 10…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial