
കേന്ദ്രം കേരളത്തെ ശത്രുക്കളായി കാണുന്നു, മാധ്യമങ്ങൾക്ക് എന്തിനാണ് ഇത്ര വിരോധം?- രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി
കൊല്ലം: കേന്ദ്ര സർക്കാരിനേയും മാധ്യമങ്ങളേയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം സാമ്പത്തികമായി കേരളത്തെ ഞെരുക്കുകയാണെന്നും അർഹതപ്പെട്ട വിഹിതം നൽകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രം കേരളത്തോടു ക്രൂരമായ വിവേചനം കാണിക്കുന്നു. ബിജെപിയെ സ്വീകരിക്കാത്തതിനാൽ കേരളത്തെ ശത്രുക്കളായി കാണുന്നു. ഈ നാടിനൊപ്പം നിൽക്കേണ്ട ഘട്ടത്തിൽ ഇവിടുത്തെ പല സംവിധാനങ്ങളും ഈ നാടിനൊപ്പം നിൽക്കേണ്ടേ. പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ അതിൽ നിന്നു കരകയറേണ്ടേ. അതിനാവശ്യമായ സഹായം കേന്ദ്ര സർക്കാൽ നൽകേണ്ടേ….