‘തെറ്റ് തിരുത്തും; ലഹരി ഉപയോഗവും മദ്യപാനവും ശരിയായ ശീലമല്ല’; വേടൻ

      തെറ്റ് തിരുത്തുമെന്ന് റാപ്പർ വേടൻ. ലഹരി ഉപയോഗവും മദ്യപാനവും ശരിയായ ശീലമല്ല. തന്നെ കേൾക്കുന്നവർ ഈ വഴി സ്വീകരിക്കരുതെന്ന് വേടൻ അഭ്യർത്ഥിച്ചു. തിരുത്താനുള്ള ശ്രമത്തിലാണ് താൻ എന്ന് വേടൻ വ്യക്തമാക്കി. പുലിപ്പല്ല് കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വേടൻ‌. ‘നല്ലൊരു മനുഷ്യനായി മാറാന്‍ പറ്റുമോ എന്ന് ഞാനൊന്ന് നോക്കട്ടെ’ എന്ന് വേടന്‍ പ്രതികരിച്ചു. പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വേടന്റെ ജാമ്യപേക്ഷ കോടതി പരിഗണിച്ചു. ജാമ്യത്തിന് കർശന ഉപാധികൾ…

Read More

രാജ്യത്ത് ജാതി സെൻസസ് നടത്തും; തീരുമാനവുമായി കേന്ദ്രസർക്കാർ

        രാജ്യത്ത് ജാതിസെൻസസ് നടത്താനുള്ള തീരുമാനവുമായി കേന്ദ്രസർക്കാർ. ദേശീയ ജനസംഖ്യാകണക്കെടുപ്പിനൊപ്പം ജാതി സെൻസസ് നടത്തും. കോൺഗ്രസ് ജാതി സെൻസസ് രാഷ്ട്രീയത്തിന് വേണ്ടിമാത്രമാണ് ഉപയോഗിച്ചതെന്ന് കേന്ദ്രമന്ത്രിസഭായോഗ തീരുമാനം വിശദീകരിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന രാഷ്ട്രീയകാര്യ മന്ത്രിസഭാ സമിതി യോഗത്തിലാണ് തീരുമാനമെടുത്തത്. ബിഹാർ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് തീരുമാനം. ജാതി സെൻസസിനെ കോൺഗ്രസ് എതിർത്തിരുന്നു. ചില സംസ്ഥാനങ്ങൾ ജാതി സർവ്വേ സുതാര്യമല്ലാതെ നടപ്പാക്കി. ഭരണഘടന അനുസരിച്ച് സെൻസസ് കേന്ദ്ര…

Read More

കെട്ടിടത്തിന്റെ പെർമിറ്റിന് കൈക്കൂലിയായി 15000 രൂപ വാങ്ങാനെത്തിയ കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥ അറസ്റ്റിൽ

കൊച്ചി: കെട്ടിടത്തിന്റെ പെർമിറ്റിന് കൈക്കൂലിയായി 15000 രൂപ വാങ്ങാനെത്തിയ കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥ അറസ്റ്റിൽ. ബിൽഡിങ് ഇൻസ്പെക്ടർ സ്വപ്നയെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. പൊന്നുരുന്നിയിൽ വെച്ച് രൂപ കൈക്കൂലി വാങ്ങാൻ ശ്രമിക്കവെയാണ് വിജിലൻസ് സംഘം ഇവരെ പിടികൂടിയത്. കൊച്ചി കോർപ്പറേഷനിലെ പല സോണൽ ഓഫീസുകളിലും കൈക്കൂലി വ്യാപകമാണെന്ന പരാതിയെത്തുടർന്ന് വിജിലൻസ് പ്രത്യേകം പരിശോധന നടത്തിയിരുന്നു. സ്വന്തം വാഹനത്തിലായിരുന്നു സ്വപ്ന എത്തിയത്. കൊച്ചി കോർപ്പറേഷന്റെ വൈറ്റില സോണൽ ഓഫീസിലെ ബിൽഡിങ് ഇൻസ്പെക്ടറാണ് സ്വപ്ന. തൃശ്ശൂർ സ്വദേശിയാണ്.

Read More

പോത്തൻകോട് സുധീഷ് വധക്കേസിൽ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം

പോത്തൻകോട് സുധീഷ് വധക്കേസിൽ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം.പ്രതികൾ 1 ലക്ഷം രൂപ പിഴയൊടുക്കണം. പിഴത്തുക കൊല്ലപ്പെട്ട സുധീഷിൻ്റെ അമ്മക്ക് നൽകണം. 11 പ്രതികൾക്കുമെതിരെ ഇന്നലെ കൊലപാതകക്കുറ്റം തെളിഞ്ഞു. നെടുമങ്ങാട് പട്ടികജാതി- പട്ടിക വർഗ പ്രത്യേക കോടതിയാണ് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയത്. കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷ് അടക്കം 11 പേരാണ് കേസിലെ പ്രതികൾ. പ്രതികൾ ഗുണ്ടകളാണെന്നതിനാൽ തന്നെ ആക്രമണം ഭയന്ന് ദൃസാക്ഷികൾ കൂട്ടത്തോടെ കൂറുമാറിയിരുന്നു. എന്നാൽ പ്രതികൾ സുധീഷിന്റെ വെട്ടിയെടുത്ത കാൽപ്പത്തിയുമായി പോവുന്നതിന്റെയടക്കം സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ…

Read More

ഭർത്താവിനെ വെടിവെച്ച് കൊന്നത് കാമുകൻ; കണ്ണൂരിലെ ബിജെപി വനിതാ നേതാവ് അറസ്റ്റിൽ

കണ്ണൂർ: കൈതപ്രത്തെ ബിജെപി പ്രാദേശിക നേതാവിനെ വെടിവെച്ച് കൊന്ന സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. കെ കെ രാധാകൃഷ്ണൻ കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാര്യ വി വി മിനി നമ്പ്യാരെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. ബിജെപി മുൻ ജില്ലാ കമ്മിറ്റി അംഗമാണ് അറസ്റ്റിലായ മിനി നമ്പ്യാർ. രാധാകൃഷ്ണന്റെ കൊലപാതകത്തിൽ ഗൂഢാലോചനയിൽ മിനി നമ്പ്യാർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതോടെയാണ് പൊലീസ് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെ ചോദ്യം ചെയ്യാനായി മിനി നമ്പ്യാരെ പരിയാരം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ചോദ്യം ചെയ്യലിനൊടുവിൽ…

Read More

കാമുകിയെ കാണാൻ പാതിരാത്രിയിലെത്തിയ പതിനെട്ടുകാരനെ പെൺകുട്ടിയുടെ പിതാവ് കൊലപ്പെടുത്തി

ലഖ്‌നൗ: കാമുകിയെ കാണാൻ പാതിരാത്രിയിലെത്തിയ പതിനെട്ടുകാരനെ പെൺകുട്ടിയുടെ പിതാവ് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഇട്ടാവ ജില്ലയിലാണ് സംഭവം. ഔരയ്യ സ്വദേശി ലവ്കുശ് ആണ് കൊല്ലപ്പെട്ടത്. ലവ്കുശ് ഖേദഹേലുവിലാണ് നിലവിൽ താമസിച്ചിരുന്നത്. ഇതേ ഗ്രാമത്തിലെ പെൺകുട്ടിയായിരുന്നു ഇയാളുെ കാമുകി. പാതിരാത്രിയിൽ കാമുകിയെ തേടിയെത്തിയ യുവാവിനെ പെൺകുട്ടിയുടെ പിതാവ് അനിൽ കുമാർ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഖേദഹേലു ഗ്രാമത്തിൽ സഹോദരിക്കൊപ്പമായിരുന്നു ലവ്കുശ് താമസിച്ചിരുന്നത്. ഇതിനിടെ അനിൽകുമാറിന്റെ മകളുമായി അടുപ്പത്തിലായി. തിങ്കളാഴ്ച രാത്രി കാമുകിയെ കാണാനായി യുവാവ് അനിൽകുമാറിന്റെ വീട്ടിലെത്തി….

Read More

ജയിൽ ഉദ്യോഗസ്ഥയായ യുവതി ഒരേസമയം ലൈംഗികവേഴ്ച്ചയിലേർപ്പെട്ടത് രണ്ട് തടവുപുള്ളികളുമായി; ഇരുപത്തിമൂന്നുകാരിയുടെ കാമകേളികളറിഞ്ഞ് അമ്പരന്ന് അധികൃതർ

ലണ്ടൻ: അതീവ സുരക്ഷാ ജയിലിൽ ജോലി ചെയ്യുന്നതിനിടെ രണ്ട് തടവുകാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ജയിൽ ഉദ്യോഗസ്ഥയ്‌ക്കെതിരെ കേസെടുത്തു. ഇസബെൽ ഡെയ്‌ൽ എന്ന യുവതിക്കെതിരെയാണ് കേസെടുത്തത്. ഇരുപത്തിമൂന്നുകാരിയായ ഇസബെൽ ഡെയ്‌ൽ ഒരേസമയം രണ്ട് തടവുപുള്ളികളുമായി ലൈംഗിക വേഴ്ച്ചയിൽ ഏർപ്പെടുകയായിരുന്നു. ഇവരിൽ ഒരു കാമുകന് വേണ്ടി ജയിലിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നതിനിടെയാണ് യുവതി പിടിയിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അതീവ സുരക്ഷാ ജയിലിൽ യുവതി നടത്തിയ കാമകേളികൾ സംബന്ധിച്ച വിവരങ്ങൾ അധികൃതർ അറിയുന്നത്. ഷാഹിദ് ഷെരീഫ് (33), കോണർ മണി…

Read More

തൃത്താല തലക്കശ്ശേരിയിൽ ഹൈബ്രിഡ് കഞ്ചാവുമായി പട്ടാമ്പി സ്വദേശിയെ പിടികൂടി

തൃത്താല: പട്ടിത്തറ പഞ്ചായത്തിലെ തലക്കശ്ശേരിയിൽ നിന്നും 962 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ചൊവ്വാഴ്ച രാത്രി 9 മണിയോടെ നടന്ന പരിശോധനയിലാണ് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. പട്ടാമ്പി പെരുമുടിയൂർ സ്വദേശി ഷമീർ (34) ആണ് കഞ്ചാവ് സഹിതം പിടിയിലായത്. തൃത്താല പോലീസും, പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തിയത്. പ്രതി ഉൾപ്പെട്ട ലഹരി സംഘത്തെക്കുറിച്ച് കൂടുതൽ അറിയാൻ പോലീസ് അന്വേഷണം ശക്തമാക്കി. സംസ്ഥാനത്ത് ഇത്രയധികം ഹൈബ്രിഡ് കഞ്ചാവുമായി…

Read More

അഭിഭാഷകൻ ബി എ ആളൂർ അന്തരിച്ചു

കൊച്ചി: അഭിഭാഷകൻ ബി എ ആളൂർ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പ്രമാദമായ നിരവധി കേസുകളിൽ പ്രതിഭാഗത്തിനായി ആളൂർ ഹാജരായിട്ടുണ്ട്. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിയായ ബിജു ആന്റണി ആളൂര്‍ എന്ന ബിഎ ആളൂര്‍ വിവാദങ്ങളിടം പിടിക്കുന്ന കേസുകളിലെല്ലാം പ്രതിഭാഗത്തിന് വേണ്ടി ഹാജരായാണ് ശ്രദ്ധേയനായത്. തൃശ്ശൂരിലെ സൗമ്യ വധക്കേസ്, പെരുമ്പാവൂരിലെ ജിഷ കൊലപാതകം, ഇലന്തൂരിലെ നരബലി കേസ്, കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് എന്നിവയിലെല്ലാം പ്രതിഭാഗത്തിന് വേണ്ടി ഹാജരായത് ബിഎ…

Read More

മംഗളൂരുവിലെ ആള്‍ക്കൂട്ടക്കൊലപാതകം: അഷ്‌റഫിന്റെ മരണകാരണം ആന്തരിക രക്തസ്രാവം, മൃതദ്ദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി

മംഗളൂരു: ആള്‍കൂട്ട ആക്രമണത്തില്‍ മംഗളൂരു കുഡുപ്പില്‍ കൊല്ലപ്പെട്ട വയനാട് പുല്‍പ്പള്ളി സ്വദേശി അഷ്‌റഫിന്റെ മൃതദ്ദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. മംഗളുരുവില്‍ എത്തിയ സഹോദരന്‍ ജബ്ബാര്‍ അഷ്‌റഫിന്റെ മൃതദേഹം ഏറ്റുവാങ്ങി. കൊല്ലപ്പെട്ട അഷ്ഫിന് മാനസികാസ്വാസ്ഥ്യം ഉള്ളതായും വിവിധ മാനസികാരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സ തേടിയിരുന്നതായും സഹോദരന്‍ ജബ്ബാര്‍ പറഞ്ഞു. ആന്തരിക രക്തസ്രാവമാണ് അഷ്‌റഫിന്റെ മരണ കാരണമെന്ന് പൊലീസ് പറഞ്ഞു. കൈകള്‍ കൊണ്ട് ഇടിക്കുകയും ചവിട്ടുകയും ചെയ്തിട്ടുണ്ട്. വടി ഉപയോഗിച്ചും മര്‍ദിച്ചിട്ടുണ്ട്. തലയ്ക്കും ദേഹത്തും ആഴത്തില്‍ മുറിവേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പ്രാദേശിക ക്രിക്കറ്റ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial