ഗോഡൗണിൽ സൂക്ഷിച്ച ഒരുകോടി രൂപയിലധികം വിലയുള്ള മുടി മോഷ്ടിച്ചു; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: വടക്കൻ ബെംഗളൂരുവിലെ ഗോഡൗണിൽ നിന്ന് ഒരുകോടി രൂപയിലധികം വിലമതിക്കുന്ന 830 കിലോഗ്രാം മുടി മോഷ്ടിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. ലക്ഷ്മിപുര നിവാസി യെല്ലപ്പയാണ് (25) അറസ്റ്റിലായത്. സംഭവത്തിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഹൈദരാബാദിലുള്ള ഏജന്റുമാർക്ക് മോഷ്ടിച്ച മുടി വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. ഫെബ്രുവരി 28-ന് കെ. വെങ്കടസ്വാമിയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്മിപുര ക്രോസിലെ ഒരു ഗോഡൗണിലാണ് മോഷണം നടന്നത്. രാത്രിയിൽ സംഘം ഗോഡൗണിന്റെ ഷട്ടർ തകർത്ത് അകത്തു കടന്നാണ് കവർച്ച നടത്തിയത്….

Read More

ആകാശം നമ്മളെ നോക്കി പുഞ്ചിരിക്കും; അത്യപൂർവ ട്രിപ്പിൾ കൺജങ്ഷൻ ഈ മാസം 25 ന്

        ആകാശം നമ്മളെ നോക്കി പുഞ്ചിരിക്കുന്ന അത്യപൂർവ പ്രതിഭാസം കാണാൻ ഉടൻ അവസരം. ശുക്രൻ ,ശനി ,ചന്ദ്രൻ എന്നിവയുടെ ഒരുമിച്ചുള്ള ഈ സംഗമത്തെ ട്രിപ്പിൾ കൺജങ്ഷൻ എന്നാണ് അറിയപ്പെടുന്നത്. ഈ മാസം 25 ന് വെള്ളിയാഴ്ച പുലർച്ചെയാണ് ഇവ ദൃശ്യമാവുക. ഇവർ മൂവരും ചേർന്ന് സ്മൈലി രൂപത്തിൽ ആണ് പ്രത്യക്ഷപ്പെടുക. മുഖത്തെ രണ്ട് കണ്ണുകളായി ശുക്രനും ശനിയും എത്തുമ്പോൾ പുഞ്ചിരി സമ്പൂർണ്ണമാക്കാൻ ചന്ദ്രക്കലയും കൂടി ചേരും, ഇങ്ങനെ ഇവർ മൂവരും ചേർന്ന് ആകാശത്ത് പുഞ്ചിരി തീർക്കും. തെളിഞ്ഞ…

Read More

മുണ്ടക്കൈ – ചൂരൽമല പുനരധിവാസം; സർക്കാരിനെതിരേ എൽസ്റ്റൺ എസ്റ്റേറ്റ് നൽകിയ ഹരജി സുപ്രിംകോടതി തള്ളി

ന്യൂഡൽഹി: മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസത്തിന് ഭൂമി ഏറ്റെടുത്ത സർക്കാർ നടപടിക്കെതിരേ എൽസ്റ്റൺ എസ്റ്റേറ്റ് നൽകിയ അപ്പീൽ തള്ളി സുപ്രിം കോടതി. മതിയായ ഭുവിലയല്ല സർക്കാർ നിശ്ചയിച്ചത് തുടങ്ങിയവയുമായി ബന്ധപ്പെട്ട് എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹരജിയാണ് കോടതി തള്ളിയത്. 1063 കോടി രൂപ നഷ്ടപരിഹാരം വേണമെന്നായിരുന്നു എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ആവശ്യം. സർക്കാർ ഏകപക്ഷീയമായാണ് തീരുമാനം എടുത്തത് എന്നായിരുന്നു എസ്റ്റേറ്റിൻ്റെ വാദം. എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ അനുവദിച്ചുകൊണ്ടുളള ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്നും 2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം നഷ്ടപരിഹാരം…

Read More

ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കരുത്; നിയമപരമായി പരാതിയുമായി മുന്നോട്ടില്ല: നടി വിൻസി അലോഷ്യസ്

കൊച്ചി: സിനിമ സെറ്റിൽ ലഹരി ഉപയോഗിച്ച് നടൻ ഷൈൻ ടോം ചാക്കോ മോശമായി പെരുമാറിയ സംഭവത്തിൽ നിയമപരമായി പരാതിക്കില്ലെന്ന് നടി വിൻസി അലോഷ്യസ്. സിനിമക്കു പുറത്തേക്ക് ഈ വിഷയം കൊണ്ടു പോകാൻ താൽപ്പര്യമില്ലെന്നും അവർ പറഞ്ഞു. ഇന്ന് താന്‍ ഇന്റേണല്‍ കമ്മറ്റിക്കു മുന്‍പില്‍ ഹാജരാവുമെന്നും തന്റെ പരാതിയുടെ യാഥാര്‍ഥ്യം ഐസിസി പരിശോധിക്കുമെന്നും ഇന്ന് വൈകുന്നേരത്തോടുകൂടി തീരുമാനമാവുമെന്നുമാണ് കരുതുന്നതെന്നും വിനസി പറഞ്ഞു. സിനിമയ്ക്കകത്തുനിന്നുകൊണ്ട് ആക്ഷനെടുക്കുകയും ഇനി ഇത്തരത്തിലുള്ള അനുഭവങ്ങൾ ആർക്കും വരാതിരിക്കുകയാണ് തൻ്റെ ആവശ്യമെന്നും വിൻസി കൂട്ടിചേർത്തു.

Read More

സ്വർണ വിലയിൽ വൻ കുതിപ്പ്; ഒരു ഗ്രാമിന് 9051 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ വൻകുതിപ്പ്. ഒരു പവൻ സ്വർണത്തിന് 760 രൂപ വർദ്ധിച്ച്‌ 75,120 രൂപയായി. ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 9,051 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 9,835 രൂപയുമാണ്. ഈ മാസം ഏറ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയിരുന്നത് ഏപ്രില്‍ എട്ടിനായിരുന്ന. അന്ന് പവന് 65,800 രൂപയും ഗ്രാമിന് 8,225 രൂപയുമായിരുന്നു. സ്വർണത്തിന് ഡിമാൻഡ് കൂടിയതാണ് വിലയിലെ കുതിപ്പിന് പ്രധാന കാരണം….

Read More

സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷം : ഉയരുന്നത്  500 പരസ്യ ബോർഡുകൾ, ചെലവ് 15 കോടി;ധൂര്‍ത്തില്‍ പ്രതിഷേധിച്ച് സഹകരിക്കില്ലെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: രണ്ടാം പിണറായി ഭരണത്തിന്‍റെ നാലാം വാർഷികാഘോഷങ്ങൾക്ക് തിങ്കളാഴ്ചയാണ് തുടക്കമാകുന്നത്. തദ്ദേശ തെരഞ്ഞെടുപ്പും തൊട്ടുപിറകെ വരുന്ന നിയമസഭ തെരഞ്ഞെടുപ്പും മുന്നിൽ കണ്ട് വിവിധ ജില്ലകളിലായി വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഒരു മാസത്തിലേറെ നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്കായി കോടികളാണ് സർക്കാർ ചെലവിടുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും സർക്കാർ ധൂർത്ത് നടത്തുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം പരിപാടികളിൽ നിന്ന് വിട്ടുനിൽക്കും. വാര്‍ഷികാഘോഷത്തിന്‍റെ പരസ്യപ്രചാരണത്തിന് മാത്രമായി ധനവകുപ്പ് അനുവദിച്ചത് 25 കോടി 91 ലക്ഷം രൂപയാണ്. മുഖ്യമന്ത്രിയുടെ മുഖമുള്ള 500 പരസ്യ…

Read More

എസ്എസ്എൽസി മൂല്യനിർണയം അവസാന ഘട്ടത്തിലേക്ക്

തിരുവനന്തപുരം : എസ്‌എസ്‌എല്‍സി പരീക്ഷയുടെ മൂല്യനിർണയം അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ഇനി ഫലം എന്ന് വരുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് വിദ്യാർഥികള്‍. ഏപ്രില്‍ 26-ാം തീയതി വരെയാണ് മൂല്യനിർണയ ക്യാമ്പുള്ളത്. 21-ാംതീയതി മുതല്‍ രണ്ടാം ഘട്ട മൂല്യനിർണയത്തിന് തുടക്കമാകും. തുടർന്ന് അന്തിമ ഫലം ക്രോഡീകരിക്കുക മാത്രമാണ് വിദ്യാഭ്യാസ വകുപ്പിനുള്ളത്. ഗ്രേസ് മാർക്ക് കൂട്ടിയതോടെ കൃത്യമായ ഗ്രേഡ് നിർണയത്തിനായി സമയമെടുക്കേണ്ടി വരും. ഇത് കൂടാതെ ഹയർ സക്കൻഡറി മൂല്യനിർണയം മെയ് പത്താം തീയതി വരെയാണുള്ളത്. അതുകൊണ്ട് മെയ് മൂന്നാം വാരത്തിലാകും…

Read More

പി വി അൻവറിന് വീണ്ടും തിരിച്ചടി; തൃണമൂലിനെ യുഡിഎഫിലെടുക്കില്ല

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പേരിൽ തങ്ങളോട് വിലപേശുന്ന പി വി അൻവറിന് ചെക്ക് പറയാൻ കോൺ​ഗ്രസ്. തൃണമൂൽ കോൺ​ഗ്രസിനെ കേരളത്തിലെ ഐക്യജനാധിപത്യ മുന്നണിയുടെ ഭാ​ഗമാക്കാനാകില്ലെന്ന നിലപാടിലാണ് കോൺ​ഗ്രസ് നേതൃത്വം. അതേസമയം, പി വി അൻവറിന് വ്യക്തിപരമായി കോൺ​ഗ്രസിലോ യുഡിഎഫിലെ മറ്റേതെങ്കിലും പാർട്ടിയിലോ ചേർന്ന് പ്രവർത്തിക്കുന്നതിന് തടസമില്ല. ഇക്കാര്യം കോൺ​ഗ്രസ് നേതൃത്വം ഔദ്യോ​ഗികമായി തന്നെ അൻവറിനെ അറിയിക്കും. നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ താൻ നിർദ്ദേശിക്കുന്നയാളെ കോൺ​ഗ്രസ് സ്ഥാനാർത്ഥിയാക്കണമെന്ന നിലപാട് ഉയർത്തുന്നതിനിടെയാണ് അൻവറിന്റെ തൃണമൂൽ കോൺ​ഗ്രസിനെ തള്ളിയുള്ള…

Read More

കോതമംഗലത്ത് ഫുട്ബോൾ ടൂർണമെന്റിനിടെ ഗാലറി തകർന്ന് വീണു;നിരവധി പേർക്ക് പരിക്ക്

കോതമംഗലം: കോതമംഗലത്ത് ഫുട്ബോൾ ടൂർണമെന്റിനിടെ ഗാലറി തകർന്ന് വീണു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെന്റിനായി കെട്ടിയ താൽക്കാലിക ഗാലറിയാണ് തകർന്നത്. മത്സരം തുടങ്ങുന്നതിന് മുൻപ് ഗാലറി ഒരുവശത്തേയ്ക്ക് മറിഞ്ഞ് വീഴുകയായിരുന്നു. നാലായിരത്തിലധികം പേരാണ് മത്സരം കാണാനെത്തിയത്. അടിവാട് മാലിക്ക് ദിനാർ സ്കൂൾ ഗ്രൗണ്ടിലാണ് അപകടമുണ്ടായത്. ഹീറോ യങ്സ് എന്ന ക്ലബ് സംഘടിപ്പിച്ച ടൂർണമെന്റിനിടെയായിരുന്നു അപകടം. പരുക്കേറ്റവരെ മൂവാറ്റുപുഴയിലും കോതമംഗലത്തുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പരുക്കേറ്റ 22 ഓളം പേരെ ആശുപത്രിയിലെത്തിച്ചു…

Read More

വാക്കുതർക്കത്തെ തുടർന്ന് ഭാര്യയുടെ തലവെട്ടി സൈക്കിള്‍ കുട്ടയിലിട്ടു; പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി അറുപതുകാരൻ

ഗുവാഹട്ടി: വാക്കുതർക്കത്തിന് പിന്നാലെ ഭാര്യയുടെ തലവെട്ടി സൈക്കിളിന്റെ മുന്നിലെ കുട്ടയിലിട്ടു പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി ഭര്‍ത്താവ്. ബിതിഷ് ഹജോങ് എന്ന അറുപതുകാരനാണ് കേസിലെ പ്രതി. അസമിലെ ചിരാങ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഭാര്യയും ഭര്‍ത്താവും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് ക്രൂര കൊലപാതകത്തിലേക്ക് നയിച്ചത്. നിസ്സാരകാര്യങ്ങളെ ചൊല്ലി ഇവര്‍ വഴക്കുണ്ടാകുന്നത് പതിവാണെന്ന് അയല്‍ക്കാര്‍ പറയുന്നു. ശനിയാഴ്ച രാത്രി ഇവര്‍ തമ്മിലുള്ള വഴക്ക് മൂര്‍ച്ഛിച്ചപ്പോള്‍ ഭാര്യ ബജന്തിയുടെ തല ഇയാള്‍ വെട്ടിയെടുക്കുകയായിരുന്നു. രക്തം വാര്‍ന്നൊഴുകുന്ന തലയെടുത്ത് ബിതിഷ് സൈക്കിളിന്റെ മുന്നിലുള്ള…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial