പാലക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ 85 വയസുകാരൻ കസ്റ്റഡിയിൽ

പാലക്കാട്: പാലക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ 85 വയസുകാരൻ കസ്റ്റഡിയിൽ. തച്ചമ്പാറ സ്വദേശി മുരിങ്ങാക്കോടൻ മൊയ്തുട്ടിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. റോഡിലൂടെ നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ വീട്ടിലേക്ക് വലിച്ചഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസിൽ ഏല്‍പ്പിക്കുകയായിരുന്നു. രാവിലെ 11 മണിയോടെ തച്ചമ്പാറയിൽ റോഡിലൂടെ നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ വീട്ടിലേക്ക് വലിച്ചഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ കുതറിയോടിയ പെൺകുട്ടി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രതിയെ പിടിച്ചുവെച്ചതെന്നും നാട്ടുകാര്‍ പറഞ്ഞു. പിന്നാലെ…

Read More

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് മോഷണം നടത്തിയയാൾ പിടിയിൽ

കോഴിക്കോട്: ഫറോക്കിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് മോഷണം നടത്തിയയാൾ പിടിയിലായി. മലപ്പുറം കരുളായി സ്വദേശി അബ്ദുൾ റഷീദ് ആണ് പിടിയിലായത്. വ്യാഴാഴ്ചയാണ് വാടക ക്വാർട്ടേഴ്സിൽ നിന്നും 11 മൊബൈൽ ഫോണും ഒരു ലക്ഷം രൂപയും രണ്ട് വാച്ചുകളും ഇയാൾ കൈക്കലാക്കിയത്. മോഷണം നടത്താനായി പ്രതിയെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. മൂവാറ്റുപുഴ ആനിക്കാട് സെൻ്റ് സെബാസ്റ്റ്യൻ സ്കൂളിൽ മോഷണം നടത്തിയ അന്തർ സംസ്ഥാന മോഷ്ടാവ് മണിക്കൂറുകൾക്കുള്ളിൽ മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച്…

Read More

കര്‍ണാടക മുന്‍ ഡിജിപി ഓം പ്രകാശ് വീടിനുള്ളില്‍ കുത്തേറ്റ് മരിച്ച നിലയില്‍

        കര്‍ണാടക മുന്‍ ഡിജിപി ഓം പ്രകാശിനെ മരിച്ച നിലയില്‍ കണ്ടെത്തി. കുത്തേറ്റ് മരിച്ച നിലയിലിലാണ് ബംഗലൂരുവിലെ എച്ച്എസ്ആര്‍ ലേഔട്ടിലെ വീട്ടില്‍ അദ്ദേഹത്തെ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ഭാര്യയേയും മകളേയും പൊലീസ് ചോദ്യം ചെയ്യുന്നു. പോസ്റ്റ്‌മോര്‍ട്ടമുള്‍പ്പടെയുള്ള നടപടികള്‍ക്കായി ഓം പ്രകാശിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഭാര്യയാണ് കൊലയ്ക്ക് പിന്നിലെന്ന ആരോപണം ഉയരുന്നുണ്ട്. രക്തത്തില്‍ കുളിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കര്‍ണാടക കേഡര്‍ 1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഓം പ്രകാശ്, സംസ്ഥാന ഡിജിപിയായും ഐജിപിയുമായും സേവനമനുഷ്ഠിച്ചയാളാണ്….

Read More

പിൻഭാഗത്തിന്റെ വലിപ്പം കൂട്ടാൻ ശ്രമം: യുവതി മരിച്ചു

നിതംബത്തിൽ ചെയ്‌ത കോസ്‌റ്റിക് സർജറി പാളിയതിന് പിന്നാലെ യുവതിക്ക് ദാരുണാന്ത്യം. മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ കൊളംബിയൻ സ്വദേശി മറിയ പെനലോസ കാബ്രേര (31) ആണ് ന്യൂയോർക്കിൽ മരിച്ചത്. ബട്ട് ലിഫ്റ്റ് ഇംപ്ലാൻ്റ് നീക്കം ചെയ്യാനുള്ള പ്രക്രിയക്കിടെ കാബ്രേരയ്ക്ക് മസ്തിഷ്ക മരണം സംഭവിച്ചു. ഡോക്ടർ നൽകിയ ലിഡോകെയ്ൻ ഇഞ്ചെക്ഷൻ ആണ് വില്ലനായത്. അന്വേഷണത്തിൽ ഡോക്ടർ വ്യാജനാണെന്നും കണ്ടെത്തിയിട്ടുണ്ട്.

Read More

ലഖ്‌നൗവിൽ ഓടുന്ന കാറിൽ ബലാത്സംഗ ശ്രമത്തെ ചെറുത്തതിനെത്തുടർന്ന് സ്ത്രീയെ കുത്തിക്കൊന്നു

ലഖ്‌നൗവിൽ ഓടുന്ന കാറിൽ ബലാത്സംഗ ശ്രമത്തെ ചെറുത്തതിനെത്തുടർന്ന് സ്ത്രീയെ കുത്തിക്കൊന്നു. വനിതാ ബ്യൂട്ടീഷ്യനാണ് മരിച്ചത്. കേസുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്, ഒരാൾ ഇപ്പോഴും ഒളിവിലാണ്.26 വയസ്സുള്ള ബ്യൂട്ടീഷ്യനെ ഒരു വിവാഹത്തിന് മൈലാഞ്ചിയിടാൻ സുധാൻഷു എന്നയാൾ വിളിക്കുകയായിരുന്നു. ബ്യൂട്ടീഷ്യനെയും സഹോദരിയെയും അജയ്, വികാസ്, ആദർശ് എന്നീ മൂന്ന് പുരുഷന്മാർ സുധാൻഷു അയച്ച ചുവന്ന കാറിൽ കൂട്ടിക്കൊണ്ടുപോയി. ജോലി പൂർത്തിയാക്കിയ ശേഷം, രണ്ട് സ്ത്രീകളും രാത്രി വൈകി വീട്ടിലേക്ക് മടങ്ങാൻ ഇവരോടൊപ്പം പുറപ്പെട്ടു. എന്നാൽ, തിരികെ പോകുമ്പോൾ,…

Read More

ഷൈന്‍ ടോം ചാക്കോയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത് വൈകും

കൊച്ചി: ഷൈന്‍ ടോം ചാക്കോയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത് വൈകും. കൂടിയാലോചനയ്ക്ക് ശേഷമാകും രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ എന്നു വേണമെന്ന് തീരുമാനമാകുക. നിലവിലെ മൊഴി വിശദമായി പരിശോധിക്കും. തിങ്കളാഴ്ച കമ്മീഷണര്‍ പുട്ട വിമലാദിത്യയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന ശേഷമാകും തുടര്‍ നടപടികള്‍ എന്ത് വേണമെന്ന് തീരുമാനിക്കുക. കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലിന് ശേഷം ഈ മാസം 22ന് ഹാജരാകാന്‍ ഷൈനിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ 22ന് തനിക്ക് അസൗകര്യം ഉണ്ടെന്നും 21ന് ഹാജരാകാമെന്നും…

Read More

എഡിജിപി അജിത് കുമാറിന് വീണ്ടും രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന് ശുപാര്‍ശ

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിന് വീണ്ടും രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന് ശുപാര്‍ശ. ആറാം തവണയാണ് വിശിഷ്ട സേവാ മെഡലിന് അജിത് കുമാറിനെ ഡിജിപി ശുപാര്‍ശ ചെയ്യുന്നത്. എന്നാല്‍ ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് അജിത് കുമാറിന് എതിരായ സാഹചര്യത്തില്‍ അഞ്ചുതവണയും കേന്ദ്രം മെഡല്‍ നിരസിക്കുകയായിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് അജിത് കുമാറിനെ കുറ്റവിമുക്തനാക്കിയതിനു പിന്നാലെയാണ് ശുപാര്‍ശ. സംസ്ഥാനത്തിന്റെ അടുത്ത ഡിജിപിയാകാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ അജിത് കുമാറും ഉള്‍പ്പെട്ടിരിക്കെയാണ് ഡിജിപിയുടെ നടപടി. അജിത് കുമാറിന്റെ…

Read More

ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിച്ചതായി പരാതി: മര്‍മചികിത്സാ കേന്ദ്രം ഉടമ അറസ്റ്റില്‍

തൃശൂര്‍: കൊടകരയില്‍ മര്‍മ ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തെ തുടർന്ന് സ്ഥാപന ഉടമ പോലീസ്അറസ്റ്റ് ചെയ്തു.വല്ലപ്പാടിയിലുള്ള സ്വകാര്യ  സ്ഥാപനത്തില്‍ ചികിത്സക്കെത്തിയ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തി എന്ന പേരിൽ വട്ടേക്കാട് ദേശത്ത് വിരിപ്പില്‍ വീട്ടില്‍ സെബാസ്റ്റ്യന്‍(47) ആണ് പിടിയിലായത്. ഈ മാസം 15നാണ് സംഭവം. വലതുകൈയുടെ തരിപ്പിന് ചികിത്സയ്ക്കായി എത്തിയ തൃക്കൂര്‍ സ്വദേശിനിയായ യുവതിയെ ആണ് ഇയാള്‍ പീഡിപ്പിച്ചതായി പറയുന്നത്.. ഉഴിച്ചിലിനായി വനിതാ ജീവനക്കാര്‍ ഉണ്ടായിരിക്കെ അവരെ ഒഴിവാക്കി ചികിത്സയുടെ മറവില്‍ സെബാസ്റ്റ്യന്‍ യുവതിയെ നിര്‍ബന്ധിച്ച് വിവസ്ത്രയാക്കുകയും…

Read More

സ്‌കൂളുകൾ ജൂൺ രണ്ടിന് തുറക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി; സംസ്ഥാന പ്രവേശനോത്സവം ആലപ്പുഴയിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ രണ്ടിന് സ്കൂൾ തുറക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി. സ്കൂൾ തുറക്കുന്നതിന് മുൻപ് യൂണിഫോമും അരിയും വിതരണം ചെയ്യും. മെയ് 10നകം പാഠപുസ്തകം വിതരണം പൂർത്തിയാക്കും.സ്കൂൾ പ്രവേശനോത്സവം ജൂൺ രണ്ടിന് ആലപ്പുഴയിലാണ് നടത്തുകയെന്നും മന്ത്രി പറഞ്ഞു. അതേസമയം, പിഎം ശ്രീ വിഷയം അടുത്ത മന്ത്രിസഭ യോഗത്തിൽ ചർച്ച ചെയ്തേക്കുമെന്ന് മന്ത്രി പറഞ്ഞു.വിഷയത്തിൽ ബിജെപി ഇതര സർക്കാരുകളോട് കാണിക്കുന്ന നയം കേന്ദ്രം വിളിച്ച യോഗത്തിൽ ഉന്നയിക്കുമെന്നും മന്ത്രി പറഞ്ഞു.

Read More

‘ഡിയര്‍ ലാലേട്ടാ’ മോഹൻലാലിന് സമ്മാനമായി ലയണൽ മെസിയുടെ കയ്യൊപ്പുചാര്‍ത്തിയ ജേഴ്‌സി, വീഡിയോ

ഫുട്ബോൾ പ്രേമികളുടെ ഇതിഹാസ താരമാണ് ലയണല്‍ മെസി. ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള അദ്ദേഹത്തിന്റെ കടുത്ത ആരാധകരിൽ ഒരാളാണ് മലയാളത്തിന്റെ പ്രിയപ്പെട്ട മോഹൻലാൽ. ആ ആരാധകന് ഇന്നൊരു ഗിഫ്റ്റ് കിട്ടി. അതാണ് സോഷ്യൽ മീഡിയയെ ഒന്നാകെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്. സാക്ഷാല്‍ ലയണല്‍ മെസിയുടെ കയ്യൊപ്പ് പതിഞ്ഞ ജേഴ്‌സിയാണ് മോഹൻലാലിന് സമ്മാനമായി ലഭിച്ചിരിക്കുന്നത്. പ്രിയ താരത്തിന്റെ ജേഴ്സി കയ്യിൽ കിട്ടിയ സന്തോഷം മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പങ്കിടുകയും ചെയ്തു. ‘ഡിയര്‍ ലാലേട്ടാ’ എന്നാണ് ജേഴ്സിയിൽ മെസി എഴുതിയിരിക്കുന്നത്. ഡോ. രാജീവ് മാങ്കോട്ടില്‍,…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial