എംപുരാന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനും ആദായനികുതി നോട്ടീസ്

കൊച്ചി: മോഹന്‍ലാല്‍ ചിത്രം എംപുരാന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനും ആദായനികുതി നോട്ടീസ്. ലൂസിഫര്‍, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നി സിനിമകളുടെ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ആന്റണി പെരുമ്പാവൂരിന് ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിയത്. മുന്‍പ് നടത്തിയ റെയ്ഡിന്റെ തുടര്‍നടപടിയുടെ ഭാഗമായാണ് നോട്ടീസ് എന്നാണ് ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. എംപുരാന്‍ സിനിമാ വിവാദവുമായി നടപടികള്‍ക്ക് ബന്ധമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. 2022ല്‍ കേരളത്തിലെ സിനിമ നിര്‍മ്മാതാക്കളുടെ ഓഫീസുകളിലും വീടുകളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു….

Read More

വഖഫ് ബില്ലിന് പ്രസിഡൻ്റ് അംഗീകാരം നൽകി

ഡല്‍ഹി: വഖഫ് ബില്ലിന് പ്രസിഡന്റ് ദ്രൗപതി മുർമു അംഗീകാരം നല്‍കി. പുതിയ നിയമത്തെ കോണ്‍ഗ്രസ്, എഐഎംഐഎം, ആം ആദ്മി പാർട്ടി (എഎപി) എന്നിവർ വെവ്വേറെ ഹർജികളിലൂടെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തു. വഖഫ് സ്വത്തുക്കളുടെ ദുരുപയോഗം, വഖഫ് സ്വത്തുക്കളുടെ മേലുള്ള കൈയേറ്റം എന്നിവ തടയുക എന്നതാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്. നിയമം മുസ്ലീം വിരുദ്ധമല്ലെന്ന് ഭരണകക്ഷിയായ നാഷണല്‍ ഡെമോക്രാറ്റിക് അലയൻസ് (എൻ‌ഡി‌എ) സർക്കാർ പറഞ്ഞു. സംയുക്ത പാർലമെന്ററി കമ്മിറ്റി രൂപീകരണം ഉള്‍പ്പെടെ ആറ് മാസത്തെ ചർച്ചകള്‍ക്ക് ശേഷമാണ്…

Read More

മുൻ സന്തോഷ് ട്രോഫി താരം എം ബാബുരാജ് അന്തരിച്ചു

കണ്ണൂർ: മുൻ സന്തോഷ് ട്രോഫി താരം എം ബാബുരാജ് അന്തരിച്ചു. 60 വയസായിരുന്നു. കേരള പൊലീസ് റിട്ട. അസിസ്റ്റന്റ് കമാൻഡന്റ് ആയിരുന്നു. രണ്ട് തവണ ഫെഡറേഷൻ കപ്പ് സ്വന്തമാക്കിയ കേരള പൊലീസ് ടീം അംഗവുമായിരുന്നു. കേരള പൊലീസിന്റെ ലെഫ്റ്റ് വിങ് ബാക്ക് താരമായിരുന്നു. വിദ്യാഭ്യാസ കാലത്ത് പയ്യന്നൂർ കോളജ് ടീം അംഗവുമായിരുന്നു. പയ്യന്നൂർ ടൗൺ സ്പോർട്സ് ക്ലബ്, പയ്യന്നൂർ ബ്ലൂസ്റ്റാർ ക്ലബ് ടീമുകൾക്കായും കളിച്ചിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാല ടീം അംഗവുമായിരുന്നു. 1986ൽ ഹവിൽദാറായാണ് കേരള പൊലീസിൽ ചേർന്നത്….

Read More

ഗിബ്ലി ഇമേജ് സുരക്ഷിതമാണോ? ഒരിക്കല്‍ അപ്‌ലോഡ് ചെയ്താല്‍ എന്ത് സംഭവിക്കും?

ന്യൂഡല്‍ഹി:ചാറ്റ്ജിപിടിയുടെ എഐ ഇമേജ് എഡിറ്റിങ് ടൂളായ ഗിബ്ലി ഇന്റര്‍നെില്‍ തരംഗമാകുകയാണ്. ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ സ്വന്തം ചിത്രങ്ങള്‍ ഗിബ്ലി-സ്‌റ്റൈല്‍ ആനിമേഷനുകളാക്കി മാറ്റിക്കഴിഞ്ഞു. ജനപ്രീതി കൂടിയതോടെ മാര്‍ച്ച് 30 ന് വൈകുന്നേരം 4 മണിയോടെ ചാറ്റ്ജിപിടി സെര്‍വറുകളില്‍ തകരാറാകളുണ്ടാക്കിയിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഗിബ്ലി സ്‌റ്റൈലില്‍ എഐ ഇമേജുകള്‍ നിര്‍മിക്കുന്നത് സുരക്ഷിതമാണോ? ഗിബ്ലി ഇഫക്റ്റുകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് സൈബര്‍ സുരക്ഷാ വിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഓപ്പണ്‍എഐയില്‍ നിന്നുള്ള ഈ എഐ ആര്‍ട്ട് ജനറേറ്റര്‍ ഉപയോക്താക്കളുടെ സ്വകാര്യ ഫോട്ടോകളെ അപകടത്തിലാക്കുമെന്ന് വിദഗ്ധര്‍…

Read More

ക്യൂ നിൽക്കണ്ട, ഒ പി ടിക്കറ്റ് വീട്ടിലിരുന്നെടുക്കാം, സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനിമുതൽ ഓണ്‍ലൈൻ ഒപി ടിക്കറ്റ്, ആപ്പിൽ ചികിത്സാ വിവരം, ഡിജിറ്റലായി പണമടയ്ക്കാം.

തിരുവനന്തപുരം : വിവിധ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യഘട്ടത്തില്‍ 313 ആശുപത്രികളില്‍ ഡിജിറ്റലായി പണമടയ്ക്കാന്‍ കഴിയുന്ന സംവിധാനം സജ്ജമാണ്. ബാക്കിയുള്ള ആശുപത്രികളില്‍ കൂടി ഈ സംവിധാനം ഒരു മാസത്തിനകം സജ്ജമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. സംസ്ഥാനത്തെ ആരോഗ്യ ചികിത്സാ കേന്ദ്രങ്ങളില്‍ ലഭ്യമായിട്ടുള്ള വിവിധ സേവനങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, യുപിഐ (ഗുഗിള്‍ പേ, ഫോണ്‍ പേ) മുതലായവ വഴി പണമടക്കുന്നതിനുള്ള സൗകര്യമാണൊരുങ്ങുന്നത്….

Read More

സഹകരണ എക്സ്പോ: റീൽസ് മത്സരത്തിന് എൻട്രികൾ അയക്കാം

        തിരുവനന്തപുരം : കനകക്കുന്ന് പാലസ് ഗ്രൗണ്ടിൽ ഏപ്രിൽ 21 മുതൽ 30 വരെ നടക്കുന്ന സഹകരണ എക്സ്പോ 2025-ന്റെ ഭാഗമായി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. സഹകരണ മേഖലയുടെ വളർച്ചയും നവകേരള സൃഷ്ടിക്കായി സഹകരണ മേഖലയുടെ പങ്കും ഉൾപ്പെടുന്ന 60 സെക്കന്റ് ദൈർഘ്യമുള്ള എച്ച്.ഡി (ഡൈമെൻഷൻസ് – 1080 x 1920) പിക്സൽസ് – ആസ്പെക്ട് റേഷ്യോ- 9:16, ഓറിയന്റേഷൻ – വെർട്ടിക്കൽ) മലയാളം റീൽസുകളാണ് പരിഗണിക്കുക. ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന മികച്ച റീൽസുകൾക്ക് 25,000, 15,000,…

Read More

വിഷു ബമ്പർ വിപണിയിലെത്തി; ഒന്നാം സമ്മാനം 12 കോടി

           തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ വിഷുബമ്പർ (ബി ആർ 103) ഭാഗ്യക്കുറി വിപണിയിൽ എത്തി. 12 കോടി രൂപയാണ് ഇത്തവണത്തെ വിഷു ബമ്പറിന് ഒന്നാം സമ്മാനമായി നിശ്ചയിച്ചിട്ടുള്ളത്. ആറ് സീരിസുകളിലായി വില്പനക്കെത്തിയ വിഷു ബമ്പറിന്റെ രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറു സീരീസുകളിലും നൽകും. മൂന്ന്, നാല് സമ്മാനങ്ങളും ഇതേ പ്രകാരം യഥാക്രമം 10 ലക്ഷം, 5 ലക്ഷം എന്ന ക്രമത്തിലും ലഭിക്കും.ടിക്കറ്റൊന്നിന് 300 രൂപ വിലയുള്ള വിഷുബമ്പറിൽ 5,000…

Read More

വ്യാജ ഡോക്ടർ ചമഞ്ഞു ഹൃദയ ശാസ്ത്രക്രിയ നടത്തി ഒരു മാസത്തിനിടെ മരണപെട്ടത് ഏഴു പേർ

ഭോപ്പാൽ: മധ്യപ്രദേശിൽ വ്യാജ ഡോക്ടർ ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് ഏഴ് പേർ മരിച്ചു. ദാമോ നഗരത്തിലെ ഒരു സ്വകാര്യ മിഷനറി ആശുപത്രിയിലാണ് സംഭവം. ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയരായ ഏഴ് പേർ ഒരു മാസത്തിനിടെ ആശുപത്രിയിൽ മരിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. യുകെയിൽ നിന്നുള്ള കാർഡിയോളജിസ്റ്റാണ് ജോൺ കെം എന്ന പേരിൽ അറിയപ്പെട്ട വ്യാജ ഡോക്ടറുടെ അവകാശ വാദം. ഇയാളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് യഥാർത്ഥ പേര് നരേന്ദ്ര വിക്രമാദിത്യ യാദവ് ആണെന്ന് കണ്ടെത്തിയത്. തുടർന്ന് പോലീസ് വിശദമായി…

Read More

ആലപ്പുഴയിൽ അന്നദാനത്തിനിടെ ക്ഷേത്രഭാരവാഹിയ്ക്കും ഭാര്യയ്ക്കും മർദനമേറ്റതായി പരാതി

ആലപ്പുഴ: ആലപ്പുഴയിൽ അന്നദാനത്തിനിടെ ക്ഷേത്രഭാരവാഹിയ്ക്കും ഭാര്യയ്ക്കും മർദനമേറ്റതായി പരാതി. ആലപ്പുഴ ഇലഞ്ഞിപ്പറമ്പ് ക്ഷേത്രത്തിലെ അന്നദാനത്തിനിടെയാണ് സംഭവം. ക്ഷേത്രത്തിലെ അന്നദാനത്തിനിടെ അച്ചാർ നൽകാത്തതാണ് പ്രകോപനമെന്ന് പൊലീസ് വ്യക്തമാക്കി. ക്ഷേത്രഭാരവാഹിയായ രാജേഷിനെയും ഭാര്യ അർച്ചനയെയുമാണ് അന്നദാനത്തിനെത്തിയ യുവാവ് ആക്രമിച്ചത്. ആലപ്പുഴ സ്വദേശി അരുണിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. പ്രകോപനം ഒന്നും ഇല്ലാതെ യുവാവ് പ്രശ്നം ഉണ്ടാക്കുകയായിരുന്നു എന്ന് മർദനമേറ്റ രാജേഷും ഭാര്യ അർച്ചനയും പറഞ്ഞു.

Read More

മുണ്ടക്കയത്ത് തൊഴിലുറപ്പ് തൊഴിലാളികക്ക് മിന്നലേറ്റു. അപകടത്തിൽ ഏഴ് സ്ത്രീകൾക്ക് പരിക്കേറ്റു

മുണ്ടക്കയം: മുണ്ടക്കയത്ത് തൊഴിലുറപ്പ് തൊഴിലാളികക്ക് മിന്നലേറ്റു. അപകടത്തിൽ ഏഴ് സ്ത്രീകൾക്ക് പരിക്കേറ്റു. മുണ്ടക്കയം ടൗണിനു സമീപം കിച്ചൻ പാറയിലാണ് സംഭവം. മേഖലയിൽ ശക്തമായ മഴയും ഇടിയുമുണ്ടായിരുന്നു ഇതിനിടെയാണ് അപകടമുണ്ടായത്. 32 തൊഴിലാളികളാണ് ജോലിയിൽ ഏർപ്പെട്ടിരുന്നതിൽ ഇതിൽ ഏഴ് പേർക്ക് മിന്നലേൽക്കുകയും ഇവർ നിലത്ത് വീഴുകയുമായിരുന്നു. പുതുപ്പറമ്പിൽ ഷീന നജ്മോൻ, മാമ്പറമ്പിൽ അനിതമ്മ വിജയൻ, ആഞ്ഞിലിമൂട്ടിൽ സുബി മനു, ആഞ്ഞിലിമൂട്ടിൽ ജോസിനി മാത്യു, ആഞ്ഞിലിമൂട്ടിൽ സിയാന ഷൈജു, പുത്തൻ പുരയ്ക്കൽ ശോഭ റോയ്, ഇടമ്പാടത്ത് അന്നമ്മ ആന്റണി എന്നിവർക്കാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial