ഭോപ്പാൽ: മധ്യപ്രദേശിൽ വ്യാജ ഡോക്ടർ ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് ഏഴ് പേർ മരിച്ചു. ദാമോ നഗരത്തിലെ ഒരു സ്വകാര്യ മിഷനറി ആശുപത്രിയിലാണ് സംഭവം. ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയരായ ഏഴ് പേർ ഒരു മാസത്തിനിടെ ആശുപത്രിയിൽ മരിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. യുകെയിൽ നിന്നുള്ള കാർഡിയോളജിസ്റ്റാണ് ജോൺ കെം എന്ന പേരിൽ അറിയപ്പെട്ട വ്യാജ ഡോക്ടറുടെ അവകാശ വാദം. ഇയാളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് യഥാർത്ഥ പേര് നരേന്ദ്ര വിക്രമാദിത്യ യാദവ് ആണെന്ന് കണ്ടെത്തിയത്. തുടർന്ന് പോലീസ് വിശദമായി അന്വേഷണം നടത്തിവരികയാണ്.
അതേസമയം ശസ്ത്രക്രിയയിൽ മരണപ്പെട്ട രോഗികളുടെ കുടുംബം ആശുപത്രിയിലെത്തി പ്രതിഷേധിച്ചു. മരണ സംഖ്യ 7 ആണെങ്കിലും അതിലും കൂടുതലുണ്ടെന്നാണ് അഭിഭാഷകനും ചൈൽഡ് വെൽയർ കമ്മിറ്റി ജില്ലാ പ്രസിഡൻ്റുമായ ദീപക് തിവാരി പറഞ്ഞു. ഇയാൾക്കെതിരെ കേസുണ്ടെന്നും യഥാർത്ഥ രേഖകൾ ഒരിക്കലും കാണിച്ചിട്ടില്ലെന്നും തിവാരി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം ഉണ്ടെന്ന് ആലോചിക്കുന്നതായി മിഷനറി ആശുപത്രി മേധാവി അറിയിച്ചു.


