Headlines

അപകടത്തിൽ പരുക്കേറ്റവരെ  സഹായിക്കാനെന്ന വ്യാജേന സമീപിച്ച സംഘം; 19കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

മുംബൈ: അപകടത്തിൽ പരുക്കേറ്റ 19കാരിയെ സഹായിക്കാനെന്ന വ്യാജേന സമീപിച്ച സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി. മഹാരാഷ്ട്രയിലെ പാൽഘറിൽ ആണ് സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്


തലാസാരി മേഖലയിലാണ് തിങ്കളാഴ്ച സംഭവം നടന്നത്. ആൺസുഹൃത്തിനൊപ്പം ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ ആംഗാവിന് സമീപം ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. അപകടം ശ്രദ്ധയിൽപ്പെട്ടെത്തിയ പ്രതികൾ സഹായിക്കാമെന്ന് പറഞ്ഞ് ഇരുവരെയും സമീപിച്ചതായാണ് പൊലീസ് പറയുന്നത്.

തുടർന്ന് പെൺകുട്ടിയുടെ ആൺസുഹൃത്തിനെ മർദിച്ച് അവശനാക്കിയ ശേഷം പെൺകുട്ടിയെ വാഹനത്തിൽ കയറ്റി ആളൊഴിഞ്ഞ ബംഗ്ലാവിലേക്ക് കൊണ്ടുപോയെന്നാണ് പരാതി. ഇവിടെവച്ച് പെൺകുട്ടിയെ സംഘം പീഡിപ്പിച്ചതായും പൊലീസ് വ്യക്തമാക്കി.

സംഭവത്തിന് പിന്നാലെ പെൺകുട്ടിയും ആൺസുഹൃത്തും തലാസാരി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി തലാസാരി പൊലീസ് ഇൻസ്പെക്ടർ അജയ് ഗോരാഡ് അറിയിച്ചു. ഒളിവിലുള്ള മൂന്ന് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: