Headlines

കണ്ണൂരിൽ വീടിന്‍റെ ലോക്കർ കുത്തിത്തുറന്ന് 22 പവൻ സ്വർണം കവർന്ന സംഭവം; 15 പവൻ വീടിന്റെ ഗേറ്റിൽ സഞ്ചിയിലാക്കി തൂക്കിയിട്ട നിലയിൽ

തലശ്ശേരി: കണ്ണൂർ തയ്യിലിൽ വീട്ടിൽ നിന്ന് 22 പവൻ സ്വർണം മോഷണം പോയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തയ്യിൽ സ്വദേശി പ്രസന്നയുടെ വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടമായത്. ഈ സ്വർണത്തിൽ ഒരു ഭാഗം കണ്ടെത്തി. വീടിന്റെ ഗേറ്റിൽ സഞ്ചിയിലാക്കി തൂക്കിയിട്ട നിലയിലാണ് 15 പവനോളം സ്വർണം ഇന്ന് രാവിലെയോടെ കണ്ടെത്തിയത്.

സ്വർണം പൊലീസ് കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സംഭവത്തിൽ കണ്ണൂർ സിറ്റി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. മറ്റൊരു ആവശ്യത്തിനായി ലോക്കർ തുറന്ന് നോക്കിയപ്പോഴാണ് സ്വർണം നഷ്ടപ്പെട്ട വിവരം വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ലോക്കർ തകർക്കുകയോ ബലപ്രയോഗം നടത്തി തുറക്കുകയോ ചെയ്തതിന്‍റെ ലക്ഷണങ്ങളൊന്നും അവിടെയുണ്ടായിരുന്നില്ല.

അതുകൊണ്ടുതന്നെ വീട്ടിലെ കാര്യങ്ങളും ലോക്കറിനെ കുറിച്ചും അറിയാവുന്നവരാകാം മോഷണത്തിന് പിന്നിലെന്നായിരുന്നു പൊലീസിന്‍റെയും വീട്ടുകാരുടെയും സംശയം. സംഭവത്തിൽ കണ്ണൂർ സിറ്റി പൊലീസ് കേസെടുത്ത് അന്വേഷണം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: