പെട്രോൾ വാങ്ങാൻ കുപ്പി ചോദിച്ചെത്തി വയോധികയുടെ സ്വർണമാല കവർന്നു; പ്രതി പൊലീസ് പിടിയിൽ
പത്തനംതിട്ട : പെട്രോൾ വാങ്ങാൻ കുപ്പി ചോദിച്ചെത്തി വയോധികയുടെ സ്വർണമാല കവർന്നയാൾ പോലീസിന്റെ പിടിയിലായി. മല്ലപ്പള്ളി വായ്പൂർ കുളത്തൂർ മധുരപ്ലാക്കൽ വീട്ടിൽ യൂനിസിനെ (43) ആണ് കീഴ്വായ്പൂർ പൊലീസ് അറസ്റ്റ്ചെയ്തത്. കീഴ്വായ്പൂർ സ്റ്റോർ മുക്ക് ജംഗ്ഷനിൽ വെള്ളിയാംപള്ളിൽ വീട്ടിൽ ഏലിയാമ്മ (70) യുടെ രണ്ടു പവൻ തൂക്കം വരുന്ന മാലയാണ് പ്രതി കവർന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു സംഭവം. പെട്രോൾ വാങ്ങാൻ എന്ന വ്യാജേനെ ആക്ടീവ സ്കൂട്ടറിലാണ് പ്രതി റോഡിനോട് ചേർന്നുള്ള ഏലിയാമ്മയുടെ വീട്ടിൽ…

