Headlines

യുവതിയെ ബൈക്കിൽ പിന്തുടർന്ന് കവർച്ച, നാലരപ്പവന്‍റെ മാല പൊട്ടിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്


    

കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു. കേരളപുരം കൊച്ചാലമൂട് സ്വദേശിയായ 46 കാരിയുടെ മാലയാണ് മോഷ്ടിച്ചത്.കുണ്ടറ മുക്കടയ്ക്ക് സമീപം വൈശാഖ് ടെക്സ്റ്റൈൽസിന്‍റെ മുന്നിലായിരുന്നുസംഭവം. മകളുടെ സ്കൂളിൽ പിടിഎ മീറ്റിങ്ങിനായി സ്കൂട്ടറിൽ പോവുകയായിരുന്നു വീട്ടമ്മ. കൊല്ലം തിരുമംഗലം ദേശീയപാതയിലൂടെ സ്കൂട്ടറിൽ പോകുന്നതിനിടെ മറികടന്നെത്തിയ ചുവന്ന ബൈക്കിന്‍റെ പിന്നിലിരുന്നയാളാണ് മാല പൊട്ടിച്ചെടുത്തത്. നാലര പവൻ തൂക്കം വരുന്ന മാലയും ലോക്കറ്റുംകൂടി ഏകദേശം അഞ്ചു ലക്ഷത്തിലേറെ വില വരും. രണ്ട് പേരാണ് സ്കൂട്ടറിലുണ്ടായിരുന്നതെന്ന് വീട്ടമ്മ പരാതിയിൽ പറയുന്നു. വീട്ടമ്മയുടെ പരാതിയിൽ കുണ്ടറ പോലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: