അപകടത്തിൽ പരുക്കേറ്റവരെ സഹായിക്കാനെന്ന വ്യാജേന സമീപിച്ച സംഘം; 19കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി
മുംബൈ: അപകടത്തിൽ പരുക്കേറ്റ 19കാരിയെ സഹായിക്കാനെന്ന വ്യാജേന സമീപിച്ച സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി. മഹാരാഷ്ട്രയിലെ പാൽഘറിൽ ആണ് സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പ്രതികൾക്കായി അന്വേഷണം തുടരുകയാണ് തലാസാരി മേഖലയിലാണ് തിങ്കളാഴ്ച സംഭവം നടന്നത്. ആൺസുഹൃത്തിനൊപ്പം ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ ആംഗാവിന് സമീപം ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. അപകടം ശ്രദ്ധയിൽപ്പെട്ടെത്തിയ പ്രതികൾ സഹായിക്കാമെന്ന് പറഞ്ഞ് ഇരുവരെയും സമീപിച്ചതായാണ് പൊലീസ് പറയുന്നത്. തുടർന്ന് പെൺകുട്ടിയുടെ ആൺസുഹൃത്തിനെ മർദിച്ച് അവശനാക്കിയ ശേഷം…

