ലോഡ്ജിൽ മുറിയെടുത്ത്  ലഹരി ഉപയോഗം MDMA യുമായി  യുവതികളും യുവാക്കളും എക്സൈസിന്റെ പിടിയിൽ

കണ്ണൂർ : തളിപ്പറമ്പ്എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷിജിൽകുമാറിന്റെ നേതൃത്വത്തിൽ പറശ്ശിനി കോൾമൊട്ട ഭഗങ്ങളിൽ നടത്തിയ റൈഡിൽമട്ടന്നൂർ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ് 23 വയസ്സ്,  വളപട്ടണം സ്വദേശി മുഹമ്മദ്‌ ജെംഷിൽ വയസ്സ് 37,  ഇരിക്കൂർ സ്വദേശിനീ റഫീന 24വയസ്സ്, കണ്ണൂർ വസ്വദേശിനി ജസീന വയസ്സ് 22 യുവതി യുവാക്കളെയാണ് പിടികൂടിയത് ഇവരിൽനിന്ന് 490 മില്ലിMDMA ഉപയോഗിക്കാനുള്ള ടെസ്റ്റുബുകളും ലാമ്പുകളും പിടികൂടി  യുവതികൾ പെരുന്നാൾ ദിവസം സുഹൃത്തിന്റെ വീട്ടിലേക് എന്ന് പറഞ്ഞ് വിട്ടിൽ  നിന്നും…

Read More

സെക്രട്ടറിയേറ്റ് പരിസരത്ത് ശയനപ്രദക്ഷിണം നടത്തി വനിതാ സിവിൽ പൊലീസ്(സിപിഒ) റാങ്ക് ഹോൾഡേഴ്സ്

സെക്രട്ടറിയേറ്റ് പരിസരത്ത് ശയനപ്രദക്ഷിണം നടത്തി വനിതാ സിവിൽ പൊലീസ്(സിപിഒ) റാങ്ക് ഹോൾഡേഴ്സ്. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് നാലുദിവസമായി നിരാഹാരം തുടർന്നിട്ടും സർക്കാർ ചർച്ചയ്ക്ക് വിളിക്കുന്നില്ലെന്ന് ആരോപിച്ചാണ് ശയനപ്രദക്ഷിണം. വനിതാ സിവിൽ പൊലീസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടത് 964 പേരാണ്. റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് 11 മാസം പിന്നിട്ടിട്ടും നിയമനം വെറും 235 എണ്ണം മാത്രം. റാങ്ക് ലിസ്റ്റിൽ നിയമനവും കുറവ് എന്നാണ് സമരക്കാരുടെ ആരോപണം. ഏപ്രിൽ 19ന് കാലാവധി അവസാനിക്കും. ഇതോടെയാണ് റാങ്ക്…

Read More

കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ പൂർണസജ്ജമാകും

          തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ ഏകീകൃത പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കുന്ന കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ പൂർണസജ്ജമാകും. ജനന-മരണ-വിവാഹ രജിസ്‌ട്രേഷൻ, വസ്തു നികുതി, കെട്ടിട നിർമ്മാണ പെർമിറ്റ് തുടങ്ങിയ നിരവധി സേവനങ്ങൾ ഇ-ഗവേണൻസിന്റെയും സ്മാർട്ട് ഓഫീസുകളുടെയും ഭാഗമായി ഡിജിറ്റലായി മാറിയിട്ടുണ്ടെങ്കിലും വിവിധ പ്ലാറ്റ്ഫോമുകളിലൂടെയാണ് പ്രവർത്തനം. കേരള സൊല്യൂഷൻസ് ഫോർ മാനേജിംഗ് അഡ്മിനിസ്‌ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻസ്ഫർമേഷൻ (കെ സ്മാർട്ട്) ഈ സേവനങ്ങൾ കൂടുതൽ സുഗമവും സുതാര്യവും കാര്യക്ഷമവുമാക്കുകയാണ്. https://ksmart.lsgkerala.gov.in വെബ്‌സൈറ്റിലൂടെയും മൊബൈൽ…

Read More

ഇൻസ്റ്റഗ്രാം വഴി യുവതികളുമായി സൗഹൃദം, ലൈംഗികാവയവം പ്രദർശിപ്പിച്ച് ഭീഷണി, പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

        കോഴിക്കോട്: സമൂഹമാധ്യമ വ്യാജ അക്കൗണ്ടുകള്‍ വഴി പരിചയം സ്ഥാപിക്കുകയും വ്യാജ ഫോട്ടോകള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്യുന്ന പ്രതിയെ കോഴിക്കോട് പന്നിയങ്കര പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മാറാഞ്ചേരി സ്വദേശി മുഹമ്മദ് ഫുവാദാണ് പിടിയിലായത്. കോഴിക്കോട് സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. നിരവധി സ്ത്രീകളെ ഇത്തരത്തില്‍ പ്രതി തട്ടിപ്പിന് ഇരയാക്കിയെന്ന വിവരം പൊലീസിന് ലഭിച്ചു. കോഴിക്കോട് സ്വദേശിയായ യുവതിയുമായി വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് പ്രതി ബന്ധം സ്ഥാപിച്ചത്. വ്യാജ ഫോട്ടോകള്‍ ഭര്‍ത്താവിനും…

Read More

കോഴിക്കോട് സ്വദേശി ശ്രീലാലിൽ നിന്ന് കാര്യവട്ടം ക്യാമ്പസിലെ വിദ്യാർത്ഥിക്ക് പാഴ്സൽ; തുറന്നപ്പോൾ കണ്ടത് കഞ്ചാവ്

      കാര്യവട്ടം : കാര്യവട്ടം ക്യാമ്പസിലെ ഗവേഷണ വിദ്യാർത്ഥിനിക്ക് പാഴ്സലിൽ എത്തിയത് കഞ്ചാവ് പൊതി. കോഴിക്കോട് സ്വദേശി ശ്രീലാൽ എന്ന പേരിൽ നിന്നാണ് പാഴ്സൽ വന്നത്. 4ഗ്രാം അടങ്ങുന്ന കഞ്ചാവ് പൊതിയാണ് വിദ്യാർത്ഥിനിക്ക് ലഭിച്ചത്. ഉടൻതന്നെ കോളേജിലെ ഡിപ്പാർട്ട്മെൻറ് അധികാരിയെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ കോളേജ് അധികൃതർ ശ്രീകാര്യം പൊലീസിൽ വിവരമറിയിച്ചു. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി നടപടികൾ ആരംഭിച്ചു.

Read More

തോക്ക് നന്നാക്കുമ്പോൾ പൊലീസുകാരന്റെ കൈയ്യിൽ നിന്ന് വെടിപൊട്ടി; സിപിഒയ്ക്ക് സസ്‌പെൻഷൻ

       താമരശ്ശേരി : തോക്ക് നന്നാക്കുന്നതിനിടെ പൊലീസുകാരന്റെ കൈയ്യിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി. താമരശ്ശേരി പൊലീസ് സ്റ്റേഷനിലാണ് ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായിരിക്കുന്നത്. ഈ മാസം 2 നായിരുന്നു സംഭവം. വെടിയേറ്റ് തറയിൽ നിന്ന് ചീള് തെറിച്ച് തൊട്ടടുത്തുണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥയുടെ കാലിന് നിസ്സാര പരുക്കേറ്റു. ഇവർ തലശ്ശേരിയിലെ ആശുപത്രിയിൽ ചികിത്സതേടി പിന്നീട് ആശുപത്രി വിട്ടു. സംഭവത്തിൽ വീഴ്ച ചൂണ്ടിക്കാട്ടി തോക്ക് കൈകാര്യം ചെയ്ത സിപിഒ സുബിനെ സസ്‌പെൻഡ് ചെയ്തു.

Read More

ബസിൽ മക്കളുടെ കണ്മുന്നിൽ സ്ത്രീയെ കൂട്ടബലാത്സംഗംചെയ്തു; പണംനൽകി ഇരയെ പറഞ്ഞുവിട്ട് പോലീസ്; കൊടുംക്രൂരത

           ബെംഗളൂരു: കര്‍ണാടകയില്‍ സ്വകാര്യബസില്‍ മക്കളുടെ കണ്മുന്നില്‍വെച്ച് സ്ത്രീയെ കൂട്ടബലാത്സംഗംചെയ്ത സംഭവത്തില്‍ കൂടുതല്‍വിവരങ്ങള്‍ പുറത്ത്. ദാവണഗെരെ ജില്ലയിലെ ഛന്നാപുരയിലാണ് സ്ത്രീയ്ക്ക് നേരേ കൊടുംക്രൂരത അരങ്ങേറിയത്. സംഭവത്തില്‍ ബസ് ഡ്രൈവറെയും കണ്ടക്ടറെയും ഇവരുടെ സഹായിയായ മറ്റൊരാളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മാര്‍ച്ച് 31-നാണ് രണ്ടുകുട്ടികളുടെ കണ്‍മുന്നില്‍വെച്ച് അമ്മയായ യുവതിയെ മൂവരും കൂട്ടബലാത്സംഗംചെയ്തത്. എന്നാല്‍, സംഭവം ഒതുക്കിതീര്‍ക്കാനായിരുന്നു തുടക്കത്തില്‍ പോലീസിന്റെ ശ്രമം. പിന്നീട് പ്രാദേശിക ദളിത് നേതാക്കളടക്കം ഇടപെട്ട് വിജയനഗര എസ്പിക്ക് പരാതി നല്‍കിയതോടെയാണ് ഏവരെയും നടുക്കിയ ക്രൂരത പുറംലോകമറിഞ്ഞതെന്നാണ്…

Read More

പാലക്കാട് വടക്കഞ്ചേരിയിൽ വൻ മോഷണം; വീട്ടിൽ സൂക്ഷിച്ച 45 പവൻ കവർന്നു

         പാലക്കാട് : പാലക്കാട് വടക്കഞ്ചേരിയിൽ വൻമോഷണം. ചുവട്ട് പാടത്തെ ദേശീയപാതയോരത്തെ വീട്ടിൽ നിന്നും 45 പവൻ കവർന്നു. വടക്കഞ്ചേരി പന്നിയങ്കര ശങ്കരൻ കണ്ണൻ തോട് പ്രസാദിന്റെ വിട്ടിൽ നിന്നാണ് വ്യാഴാഴ്ച രാത്രി 45 പവൻ സ്വർണ്ണം കവർന്നത്.വെള്ളിയാഴ്ചയാണ് മോഷണ വിവരം അറിഞ്ഞത്. സമീപത്തെ വീട്ടിലെ സി സി ടി വി തകർത്ത നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണവിവരം അറിയുന്നത്. പ്രസാദും കുടുംബവും വീട്ടിൽ ഉണ്ടായിരുന്നു. രാത്രി ഉറങ്ങുന്ന സമയത്താണ് മോഷണം നടന്നിരിക്കുന്നത്. സമീപത്തെ…

Read More

നിപ സംശയം; മലപ്പുറം സ്വദേശിയായ യുവതി വെൻ്റിലേറ്ററിൽ

കോഴിക്കോട്: നിപ സംശയത്തില്‍ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കുറ്റിപ്പുറം സ്വദേശിനിയായ നാല്‍പ്പതുകാരിയാണ് ചികിത്സ തേടിയത്. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ അവിടെ നിന്നും വൈകിട്ടോടെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. ഗുരുതരാവസ്ഥയിലായതിനാല്‍ വെന്റിലേറ്ററിലേക്കു മാറ്റി.

Read More

വഖഫ് ഭേദഗതി ബില്ലിനെതിരെ മുസ്ലീം ലീഗ് സുപ്രീം കോടതിയെ സമീപിക്കും

കോഴിക്കോട്: വഖഫ് ഭേദഗതി ബില്ലിനെതിരെ മുസ്ലീം ലീഗ് സുപ്രീം കോടതിയെ സമീപിക്കും. ഇന്നലെ ചേര്‍ന്ന മുസ്ലീം ലീഗ് ദേശീയ നേതൃയോഗത്തിന്റെതാണ് തീരുമാനം. ബില്ലിന്റെ ഭരണഘടനാ വിരുദ്ധത ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിക്കുക. ഇതിന്റെ ഭാഗമായി ഏപ്രില്‍ 16ന് കോഴിക്കോട് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിക്കും. ഡല്‍ഹിയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. പ്രക്ഷോഭങ്ങളുടെ തീയതി പിന്നീട് പ്രഖ്യാപിക്കും. മതസ്വാതന്ത്ര്യത്തിന്റെ നഗ്‌നമായ ലംഘനമാണ് ബില്ലിലൂടെ സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് യോഗം വിലയിരുത്തി. സുപ്രീംകോടതിയെ സമീപിക്കാന്‍ ദേശീയ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial