സൈന്യത്തെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ പാകിസ്ഥാൻ ഏജന്റിന് പങ്കുവച്ചു;യുവാവ് അറസ്റ്റിൽ
ന്യൂഡൽഹി: സൈന്യത്തെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ പാകിസ്ഥാൻ ഏജന്റിന് പങ്കുവച്ചു. ഗുജറാത്ത് സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് ഭീകരവിരുദ്ധ സ്ക്വാഡ് (എ.ടി.എസ്). അതിർത്തി രക്ഷാസേനയും (ബി.എസ്.എഫ്) നാവികസേനയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങളാണ് ഇയാൾ വാട്ട്സാപ്പിലൂടെ പാകിസ്താൻ ഏജന്‍റിന് കൈമാറിയത്. കച്ചിലെ നാരായൺ സരോവർ സ്വദേശിയായ സഹദേവ്സിങ് ഗോഹിലാണ് പിടിയിലായത്. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കരാർ ജീവനക്കാരനാണ് ഇയാൾ. 2023 ജൂലൈ മുതൽ ഇയാൾ അതിഥി ഭരദ്വാജ് എന്ന പേരിലുള്ള പാക് ചാരവനിതക്ക് വിവരങ്ങൾ കൈമാറുന്നതായി എ.ടി.എസ് അറിയിച്ചു. ഇന്ത്യ -പാകിസ്താൻ…

