Headlines

താലികെട്ടുന്നതിന് നിമിഷങ്ങൾക്ക് മുമ്പ്  കാമുകൻ്റെ ഫോൺ കോൾ; വിവാഹം വേണ്ടെന്ന് വധു, ബന്ധുക്കൾ തമ്മിൽ കൂട്ടയടി

ബെംഗളൂരു: വിവാഹ പന്തലിൽ താലി കിട്ടുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് വധു വിവാഹത്തിൽ നിന്നും പിന്മാറി. ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ ആയിരത്തിലധികം പേർ കല്യാണം കൂടാൻ എത്തിയിരുന്നു. വിവാഹ ചടങ്ങുകൾ ആരംഭിച്ചു. വരൻ താലി കെട്ടാൻ ഒരുങ്ങി. എന്നാൽ താലി കെട്ടുന്നതിന് തൊട്ടുമുമ്പ് ഈ വിവാഹം വേണ്ടെന്ന് വധു പറഞ്ഞതോടെ കല്യാണം മുടങ്ങി. താലി കെട്ടുന്നതിന് ഏതാനും നിമിഷങ്ങൾക്ക് മുമ്പ് കാമുകന്റെ വിളി വന്നതോടെയാണ് വധു വിവാഹം വേണ്ടെന്ന് പറഞ്ഞത്. ഇതോടെ വരന്‍റെയും വധുവിന്‍റെയും ബന്ധുക്കൾ തമ്മിൽ കൂട്ടത്തല്ലായി….

Read More

കുടിശിക കൈമാറി; സപ്ലൈകോ കരാറുകാരുടെ സമരം അവസാനിച്ചു, റേഷൻ വിതരണം ഇന്നു മുതൽ പുനരാരംഭിക്കും

തിരുവനന്തപുരം: റേഷന്‍ സാധനങ്ങള്‍ ഗോഡൗണുകളില്‍നിന്നു റേഷന്‍ കടകളില്‍ ‘വാതില്‍പടി’ വിതരണം നടത്തുന്ന ഗതാഗത കരാറുകാരുടെ സമരം അവസാനിച്ചു. 2 മാസത്തെ ബില്‍ കുടിശികയായ 40 കോടിയില്‍പരം രൂപ ബാങ്ക് അക്കൗണ്ടുകളിലൂടെ സപ്ലൈകോ കൈമാറിതോടെയാണ് കരാറുകാര്‍ സമരം അവസാനിപ്പിച്ചത്. റേഷന്‍ കടകളില്‍ സാധനങ്ങളുടെ വിതരണം ഇന്നുമതുല്‍ പുനരാരംഭിക്കും. ബില്‍ കുടിശിക നല്‍കാത്തതിനാല്‍ ഈമാസം 9 മുതലാണ് കരറാുകാര്‍ സമരം ആരംഭിച്ചത്. ബില്‍ കുടിശിക നല്‍കാനായി ഭക്ഷ്യപൊതുവിതരണ വകുപ്പിനു സര്‍ക്കാര്‍ 50 കോടി രൂപ ഏതാനും ദിവസം മുന്‍പ് അനുവദിച്ചെങ്കിലും…

Read More

കോഴിക്കോട് ലോഡ്ജില്‍ കഴുത്തറുത്ത നിലയില്‍ മൃതദേഹം കണ്ടെത്തി

ബേപ്പൂര്‍: കോഴിക്കോട് ലോഡ്ജില്‍ കഴുത്തറുത്ത നിലയില്‍ മൃതദേഹം കണ്ടെത്തി. ഹാര്‍ബര്‍ റോഡ് ജംങ്ഷനിലെ ലോഡ്ജ് മുറിയില്‍നിന്ന് കൊല്ലം സ്വദേശിയായ സോളമന്‍ (58) എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. വലപ്പണിക്കാരനാണ് സോളമന്‍. മറ്റൊരു ലോഡ്ജില്‍ താമസിച്ചിരുന്ന സോളമന്‍ ഇന്നലെ രാത്രിയാണ് ഒരുമിച്ച് ജോലി ചെയ്യുന്ന കൊല്ലം സ്വദേശി അനീഷിന്റെ ലോഡ്ജ് മുറിയില്‍ എത്തിയതെന്നാണ് വിവരം. പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു മുറി. ചോര കണ്ട് ലോഡ്ജ് ഉടമ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. സോളമന്റെ മരണം കൊലപാതകമാണെന്നാണ് പൊലീസ് സംശയം….

Read More

എട്ടുവയസുകാരിയെ അതിക്രൂരമായി മര്‍ദിക്കുന്നതായുള്ള ദൃശ്യം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിച്ച സംഭവത്തില്‍ പിതാവ് കസ്റ്റഡിയില്‍

കണ്ണൂര്‍: എട്ടുവയസുകാരിയെ അതിക്രൂരമായി മര്‍ദിക്കുന്നതായുള്ള ദൃശ്യം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിച്ച സംഭവത്തില്‍ പിതാവ് കസ്റ്റഡിയില്‍. കണ്ണൂര്‍ ചെറുപുഴ പ്രാപ്പൊയിലില്‍ താമസിക്കുന്ന ജോസ് എന്ന മാമച്ചനെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. ജോസിനെതിരെ നടപടിയെടുക്കാന്‍ ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാള്‍ ഐപിഎസ് ചെറുപുഴ പൊലീസിന് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് നടപടി. അടിയന്തരമായി കേസെടുക്കുമെന്ന് കണ്ണൂര്‍ റൂറല്‍ പൊലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ വി മനോജ് പൊലീസില്‍ നിന്നും…

Read More

എസ് ഹരീഷിനും ഫാസില്‍ മുഹമ്മദിനും പി എസ് റഫീക്കിനും പത്മരാജന്‍ പുരസ്‌കാരം

തിരുവനന്തപുരം: പി പത്മരാജന്‍ ട്രസ്റ്റിന്റെ 2024ലെ മികച്ച നോവല്‍, കഥ, തിരക്കഥ, ചലച്ചിത്ര സംവിധാനം, പുതുമുഖ നോവലിസ്റ്റ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫെമിനിച്ചി ഫാത്തിമയുടെ സംവിധായകനും തിരക്കഥാകൃത്തുമായ ഫാസില്‍ മുഹമ്മദിനാണ് മികച്ച ചലച്ചിത്രത്തിനും തിരക്കഥയ്ക്കുമുള്ള പുരസ്‌കാരം. 40000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. എസ് ഹരീഷിന്റെ പട്ടുനൂല്‍പ്പുഴുവാണ് മികച്ച നോവല്‍. 20000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പി എസ് റഫീക്കിനാണ്(ഇടമലയിലെ യാക്കൂബ്) ചെറുക്കഥ പുരസ്‌കാരം.15000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പുതുമുഖ രചയിതാവിനുള്ള…

Read More

സാമ്പത്തിക തർക്കം റാപ്പർ ഡബ്സി അറസ്റ്റിൽ

റാപ്പർ ഡബ്സി എന്ന മുഹമ്മദ് ഫാസിലും മൂന്ന് സുഹൃത്തുകളും അറസ്റ്റിൽ. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കമാണ് അറസ്റ്റിന് കാരണം മലപ്പുറം ചങ്ങരംകുളം പൊലീസിന്റേതാണ് നടപടി. കാഞ്ഞിയൂർ സ്വദേശി ബാസിലിന്റെയും പിതാവിന്റെയും പരാതിയിലാണ് പൊലീസ് നടപടി. ഇവരെ അറസ്റ്റ് ചെയ്തതിന് ശേഷം സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു

Read More

സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധന; പവന് 400 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 400 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 71,920 രൂപയാണ്. ഗ്രാമിന് 50 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 8990 രൂപയാണ്. വീണ്ടും 72,000 കടന്ന് കുതിക്കുമെന്ന് കരുതിയ സ്വര്‍ണവില ഇന്നലെ കുറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് വിലയില്‍ വീണ്ടും കുതിച്ചതോടെ വില പുതിയ ഉയരങ്ങളിലെത്തുമെന്ന സൂചനയാണ് നല്‍കുന്നത്. ഈ മാസം 15ന് 68,880 ലേക്ക് കൂപ്പ് കുത്തിയ സ്വര്‍ണവില പിന്നീട്…

Read More

സുൽത്താൻ ബത്തേരിയിൽ വീണ്ടും പുലി ഇറങ്ങി

വയനാട്: സുൽത്താൻ ബത്തേരിയിൽ വീണ്ടും പുലി. പാട്ടവയൽ റോഡിൽ സെന്റ് ജോസഫ്സ് സ്കൂളിന് സമീപം മതിലിൽ നിന്ന് സമീപത്തെ പറമ്പിലേക്ക് ചാടുന്ന പുലിയെയാണ് കണ്ടത്. ഇതുവഴി പോയ യാത്രക്കാരാണ് മതിലിൽ നിന്ന് ചാടുന്ന പുലിയെ കണ്ടത്. ഇവർ പുലിയുടെ ദൃശ്യം മൊബൈലിൽ പകർത്തുകയായിരുന്നു. പരിശോധന ആരംഭിച്ച് വനംവകുപ്പ്. പുലിയെ കണ്ട ബത്തേരി സെന്റ് ജോസഫ് സ്കൂളിന് സമീപം വനംവകുപ്പിന്റെ പരിശോധന ആരംഭിച്ചിട്ടുണ്ട്. പുലർച്ച നാല് മണി മുതൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പട്രോളിങ് നടത്തി. പ്രഭാത സവാരിക്കാർക്കും രാവിലെ…

Read More

അഞ്ച് വയസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ 52 കാരൻ അറസ്റ്റിൽ

കൊല്ലം: ഏരൂരിൽ അഞ്ച് വയസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ 52 കാരൻ അറസ്റ്റിൽ. ആയിരനല്ലൂർ സ്വദേശി ചന്ദ്രശേഖരനാണ് പിടിയിലായത്. മിഠായി നൽകാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി കുട്ടിയെ പീഡിപ്പിച്ചെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. വീടിന് സമീപം നിൽക്കുകയായിരുന്ന അഞ്ച് വയസുകാരനെ പ്രതിയായ ചന്ദ്രശേഖരൻ മിഠായി നൽകാമെന്ന് പറഞ്ഞ് അടുത്തേക്ക് വിളിച്ചു വരുത്തി. തുടർന്ന് പ്രതിയുടെ വീട്ടിൽ എത്തിച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. ഭയന്ന കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലേക്ക് മടങ്ങിയെത്തി. വൈകുന്നേരം ജോലി കഴിഞ്ഞ് എത്തിയ അമ്മയോട് കുട്ടി പീഡന വിവരം…

Read More

ശക്തമായ കൊടുങ്കാറ്റിലും ആലിപ്പഴ വർഷത്തിലും നൂറിലധികം തത്തകൾ കൂട്ടത്തോടെ ചത്തുവീണു

ലക്‌നൗ: ശക്തമായ കൊടുങ്കാറ്റിലും ആലിപ്പഴ വർഷത്തിലും നൂറിലധികം തത്തകൾ കൂട്ടത്തോടെ ചത്തുവീണു. ഉത്തര്‍പ്രദേശിലെ ത്സാന്‍സി ജില്ലയിൽ ബാമോര്‍ ബ്ലോക്കിലെ സിംഗര്‍ ഗ്രാമത്തിലാണ് ഇന്നലെ രാവിലെ ദാരുണമായ സംഭവം നടന്നത്. ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിനടുത്തുള്ള വലിയ ആല്‍മരത്തില്‍ ധാരാളം തത്തകള്‍ വസിച്ചിരുന്നുവെന്ന് ഗ്രാമവാസികള്‍ പറയുന്നു. പെട്ടെന്നുണ്ടായ കനത്ത മഴയിലും ഇടിമിന്നലിലും നിരവധി തത്തകള്‍ രക്ഷപ്പെടാനായി പറന്നു പോകവെ തമ്മിലടിച്ചും മരത്തിന്‌റെ ശാഖകളിലിടിച്ചും മരണം സംഭവിച്ചതാകാമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. അപകടം നടന്നയുടൻ തന്നെ വനംവകുപ്പിനെ വിവരമറിയിക്കുകയും ഒരു സംഘം ഉദ്യോഗസ്ഥര്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial