Headlines

നിക്ഷേപിക്കുന്ന പണം മുഴുവന്‍ ഇരട്ടിപ്പിക്കാമെന്ന് FX Road ആപ്പിന്റെ പരസ്യം; വീട്ടമ്മയെ കബളിപ്പിച്ച് 16 ലക്ഷം തട്ടാന്‍ ശ്രമിച്ചു; സൈബര്‍ തട്ടിപ്പ് ഫെഡറല്‍ ബാങ്ക് പൊളിച്ചു

        സൈബര്‍ തട്ടിപ്പ് തടഞ്ഞ് ഫെഡറല്‍ ബാങ്ക് ഉദ്യോഗസ്ഥ. എഫഎക്‌സ് റോഡ് എന്ന ഓണ്‍ലൈന്‍ ആപ്പാണ് പണം ഇരട്ടിപ്പിക്കുമെന്ന് പറഞ്ഞ് വിശ്വസിച്ച് വീട്ടമ്മയെ തട്ടിപ്പില്‍ കുടുക്കാന്‍ ശ്രമിച്ചത്. ബാങ്ക് അധികൃതര്‍ സൈബര്‍ പൊലീസിനെ വിവരമറിയിച്ചതിനാലാണ് വീട്ടമ്മയുടെ 16 ലക്ഷം രൂപ നഷ്ടപ്പെടാതെ സംരക്ഷിക്കാന്‍ കഴിഞ്ഞത്. പത്തനംതിട്ട പന്തളം സ്വദേശിയായ വീട്ടമ്മയാണ് ഈ മാസം ആദ്യം 16 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്യണമെന്ന ആവശ്യവുമായി ബാങ്കിനെ സമീപിച്ചത്. ഭീമമായ തുക ഒരുമിച്ച് ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള ആവശ്യമെന്താണെന്ന് ചോദിച്ചപ്പോള്‍ അത്…

Read More

പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷിച്ചത് 4.62 ലക്ഷം വിദ്യാർഥികൾ; 24 ന് ട്രയൽ അലോട്ട്മെൻ്റ്

ഹരിപ്പാട്: പ്ലസ് വൺ പ്രവേശനത്തിന്റെ അപേക്ഷ സമർപ്പിക്കാനുള്ള സമയം ചൊവ്വാഴ്ച വൈകുന്നേരം പൂർത്തിയായിരുന്നു. ആകെ 4,62,116 അപേക്ഷകളാണ് ലഭിച്ചത്. 82,271 അപേക്ഷകരുള്ള മലപ്പുറം ജില്ലയാണു മുന്നിലുള്ളത്. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ്- 12,133. ഇത്തവണ എസ്എസ്എൽസി പരീക്ഷജയിച്ചവരുടെ അപേക്ഷകൾ 4,29,603 ആണ്. സിബിഎസ്ഇ- 23,075, ഐസിഎസ്ഇ- 2304, മറ്റുള്ളവർ- 7, 134, മോഡൽ റസി. സ്‌കൂൾ പ്രവേശനം- 1,850. 24-ന് ട്രയൽ അലോട്‌മെന്റ് പ്രസിദ്ധീകരിക്കും. ആദ്യ അലോട്‌മെന്റ് ജൂൺ രണ്ടിനാണ്. 17,675 അപേക്ഷകൾ കുറഞ്ഞു സേ പരീക്ഷയിലൂടെ…

Read More

കാർ പഠിക്കുന്നതിനിടെ വീട്ടമ്മയും കാറും കിണറ്റിൽ വീണു

കോഴിക്കോട്: കാർ പഠിക്കുന്നതിനിടെ വീട്ടമ്മയും കാറും കിണറ്റിൽ വീണു. ഫറോക്ക് പെരുമുഖത്ത് സ്നേഹലത (60) ഓടിച്ച കാറാണ് 14 കോൽ താഴ്ചയുള്ള കിണറ്റിൽ വീണത്. ഇന്നലെ വൈകുന്നേരത്തോടെ സംഭവം. വീട്ടിൽ വെച്ചു തന്നെ കാർ റിവേഴ്സ് ഗിയർ എടുത്തു പഠിക്കുന്നതിനിടെ ബ്രേക്കിന് പകരം ആക്സിലേറ്ററിൽ അബദ്ധത്തിൽ ചവിട്ടിയതാണ് അപകടമുണ്ടാക്കിയത്. വീഴ്ചയിൽ സ്നേഹലതയ്ക്ക് കാര്യമായ പരുക്കുകളില്ല. സ്നേഹലതയെ പുറത്തെത്തിച്ച ശേഷം, മിനി ക്രെയിൻ ഉപയോഗിച്ചാണ് കാർ കിണറ്റിൽ നിന്ന് പുറത്തെടുത്തത്.

Read More

ചൂരക്കറി കഴിച്ചതിന് പിന്നാലെ ഛർദി, ചികിത്സയിലായിരുന്ന ബാങ്ക് ജീവനക്കാരി മരിച്ചു, ഭക്ഷ്യവിഷബാധയെന്ന് സംശയം

കൊല്ലം: കാവനാട് ഛർദിയെ തുടർന്ന് ചികിത്സയിലായിരുന്ന സ്വകാര്യ ബാങ്ക് ജീവനക്കാരി മരിച്ചു. കൊല്ലം കാവനാട് സ്വദേശി ശ്യാം കുമാറിന്റെ ഭാര്യ ദീപ്തിപ്രഭ (45) ആണു മരിച്ചത്. കഴിഞ്ഞ ദിവസം വാങ്ങിയ ചൂരമീൻ കറിവച്ചു കഴിച്ചതിന് പിന്നാലെയാണ് ഛർദി ഉണ്ടായത്. ഭക്ഷ്യവിഷബാധ ആണെന്നു സംശയിക്കുന്നു. ഭക്ഷണം കഴിച്ചതിന് പിന്നാലെ ശ്യാംകുമാറിനും മകൻ അർജുൻ ശ്യാമിനും ഇന്നലെ രാവിലെ മുതൽ ഛർദി തുടങ്ങിയിരുന്നു. എന്നാൽ, ദീപ്തിപ്രഭ പതിവു പോലെ രാവിലെ ശക്തികുളങ്ങരയിലെ ബാങ്കിൽ ജോലിക്കു പോയി. വൈകിട്ടു ഭർത്താവ് എത്തി…

Read More

മൂന്നു വയസുകാരിയെ പുഴയില്‍ എറിഞ്ഞു കൊന്ന സംഭവം;കുട്ടിയുടെ പിതാവിന്റെ അടുത്ത ബന്ധു പൊലീസ് കസ്റ്റഡിയില്‍

കൊച്ചി: മൂന്നു വയസുകാരിയെ അമ്മ ചാലക്കുടി പുഴയില്‍ എറിഞ്ഞു കൊന്ന സംഭവത്തില്‍ മരിച്ച കുട്ടിയുടെ പിതാവിന്റെ അടുത്ത ബന്ധു പൊലീസ് കസ്റ്റഡിയില്‍. എറണാകുളം പുത്തന്‍കുരിശ് പൊലീസ് ആണ് ചോദ്യം ചെയ്യുന്നത്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പൊലീസിന് നല്‍കിയ ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് ബന്ധുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. കൊലപാതകത്തിന് അമ്മ സന്ധ്യക്കെതിരെ ചെങ്ങമനാട് പൊലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു. ഇതിനു പുറമേയാണ് കുട്ടിയുടെ പിതാവിന്റെ വീട് ഉള്‍പ്പെടുന്ന പുത്തന്‍ കുരിശില്‍ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്യുന്നത് ആലോചിക്കുന്നത് കുട്ടിയുടെ…

Read More

സംസ്ഥാനത്തെ ഹോട്ടലുകളില്‍ ഭക്ഷ്യ സുരക്ഷാ പരിശോധന, 82 സ്ഥാപനങ്ങള്‍ പൂട്ടിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, വഴിയോരക്കടകള്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെ 82 സ്ഥാപനങ്ങള്‍ പൂട്ടിച്ചു. തിങ്കള്‍ ചൊവ്വ ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1648 പരിശോധനകളാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയത്. സ്ഥാപനങ്ങളില്‍ നിന്നും 188 സാമ്പിളുകള്‍ ശേഖരിച്ച് ലാബുകളില്‍ പരിശോധനയ്ക്കയച്ചു. മറ്റ് അപാകതകള്‍ കണ്ടെത്തിയ സ്ഥാപനങ്ങളില്‍ 264 സ്ഥാപനങ്ങള്‍ക്ക് പിഴ ഒടുക്കുന്നതിനുള്ള നോട്ടീസ് നല്‍കുകയും 249 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസുകള്‍ നല്‍കുകയും 23 സ്ഥാപനങ്ങള്‍ക്ക് ഇപ്രൂവ്മെന്റ് നോട്ടീസുകള്‍ നല്‍കുകയും ചെയ്തു. നിയമപരമായ…

Read More

പിറന്നാൾ ദിനത്തിൽ വൃഷഭ ഫസ്റ്റ് ലുക്കും റിലീസ് തീയതിയും പുറത്തുവിട്ട് മോഹൻലാൽ

മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘വൃഷഭ’യുടെ റിലീസ് തിയതി പുറത്ത്. തന്റെ പിറന്നാളിനോട് അനുബന്ധിച്ച് മോഹൻലാൽ തന്നെയാണ് റിലീസ് തീയതി പുറത്തുവിട്ടിരിക്കുന്നത്. ഒക്ടോബർ 16ന് ചിത്രം തിയറ്ററുകളിൽ എത്തും. ഒപ്പം പുതിയ പോസ്റ്ററും മോഹൻലാൽ റിലീസ് ചെയ്തിട്ടുണ്ട്. തന്റെ ആരാധകർക്കായി ഈ ചിത്രം സമർപ്പിക്കുന്നുവെന്ന് കുറിച്ചാണ് വൃഷഭയുടെ റിലീസ് വിവരം മോഹൻലാൽ പങ്കുവച്ചത് ഈ വര്‍ഷം ഫെബ്രുവരിയില്‍ ആയിരുന്നു വൃഷഭയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മുംബൈയില്‍ ആയിരുന്നു അവസാന ഷെഡ്യൂള്‍. നന്ദകിഷോർ രചനയും സംവിധാനവും നിര്‍വഹിക്കുന്ന…

Read More

ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ കുട്ടികളുടെ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി

കോഴിക്കോട്: താമരശേരി ഷഹബാസ് വധക്കേസില്‍ പ്രതികളായ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികളുടെ പരീക്ഷാഫലം തടഞ്ഞ നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി സര്‍ക്കാരിനെതിരെ രംഗത്തെത്തിയതിന് പിന്നാലെയാണ് ഫലം പുറത്തുവിട്ടത്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഫലം പ്രസിദ്ധപ്പെടുത്തിയതെന്നും വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് അവസരം ലഭിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഇവർക്ക് പ്ലസ് വൺ ഓൺലൈനായി അപേക്ഷിക്കാൻ ഇന്ന് കൂടി സമയം അനുവദിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരി 28നാണ് താമരശ്ശേരിയില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഷഹബാസ് കൊല്ലപ്പെട്ടത്. ട്യൂഷന്‍ സെന്ററിലുണ്ടായ പ്രശ്നമായിരുന്നു…

Read More

സംവിധായകൻ ബാലചന്ദ്ര മേനോനെതിരെ ബലാത്സംഗ പരാതി നൽകിയ നടി മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി: സംവിധായകൻ ബാലചന്ദ്ര മേനോനെതിരെ ബലാത്സംഗ പരാതി നൽകിയ ആലുവ സ്വദേശിയായ നടി മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. തന്നെ ഭീഷണിപ്പെടുത്തുകയും സാമൂഹ്യ മാധ്യമങ്ങളുടെ അപകീർത്തിപ്പെടുത്തുകയും ചെയ്തെന്ന് ആരോപിച്ച് ബാലചന്ദ്രമേനോൻ നടിക്കെതിരെ മറ്റൊരു പരാതി നൽകിയിരുന്നു. ഈ കേസിലാണ് നടി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ നൽകിയത്. തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിലെ അറസ്റ്റ് തടയണമെന്നാണ് ആവശ്യം. ഹർജി വീണ്ടും ഈ മാസം 30ന് പരിഗണിക്കും. ബാലചന്ദ്ര മേനോന്റെ പരാതിയില്‍ ആണ് ആലുവ സ്വദേശിയായ നടിക്കെതിരെ കൊച്ചി സൈബർ…

Read More

പാലക്കാട് കോഴിഫാമിന് തീ പിടിച്ചു; മൂവായിരം കോഴിക്കുഞ്ഞുങ്ങൾ ചത്തു.

പാലക്കാട്: പാലക്കാട് കോഴിഫാമിന് തീപിടിച്ചു. അലനല്ലൂർ എടത്തനാട്ടുകരയിൽ കല്ലായി ഷമീറിന്‍റെ ഉടമസ്ഥതയിലുള്ള കോഴി ഫാമിനാണ് തീപിടിച്ചത്. മൂവായിരത്തോളം കോഴിക്കുഞ്ഞുങ്ങൾ ചത്തു. ചൊവ്വാഴ്ച പുലർച്ചെയോടെയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം. തമിഴ്നാട്ടിൽ നിന്നും കോഴിക്കുഞ്ഞുങ്ങളെ ഫാമിൽ കൊണ്ടുവന്നിരുന്നു. ഇവയ്‌ക്ക് തീറ്റയും വെള്ളവും നൽകിയ ശേഷം ഫാം ഉടമ വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് തീപിടിച്ചത്. കോഴിക്കുഞ്ഞുങ്ങളെ കരച്ചിൽ കേട്ടെത്തിയ ഫാം ഉടമയും പരിസരവാസികളും ചേർന്നാണ് തീയണച്ചത്. അഞ്ച് ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial