കാഞ്ഞിരക്കൊല്ലിയില്‍ നിധീഷ് കൊല കേസിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ.
കണ്ണൂർ: കാഞ്ഞിരക്കൊല്ലിയില്‍ നിധീഷ് എന്ന യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ. കോട്ടയംത്തട്ട് സ്വദേശി രതീഷിനെയാണ് പയ്യാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. കള്ള തോക്ക് നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലക്ക് പിന്നിലെന്നാണ് നിലവിലെ നിഗമനം. അതേസമയം കൊലപാതകത്തിന് പിന്നില്‍ വന്‍സാമ്പത്തിക ഇടപാടുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞിരുന്നു. കൊലപാതകം നടത്തിയത് രതീഷിനൊപ്പമുണ്ടായിരുന്ന മറ്റൊരാളാണന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്. കൊലപാതകത്തിൽ രതീഷിന്റെ പങ്ക് അന്വേഷിക്കുകയാണ് പൊലീസ്. ഇരുവരും തമ്മിൽ തർക്കം ഉണ്ടാകുന്നതിന്…

