സൗദിയിൽ വാഹന അപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം
റിയാദ്: സൗദി അറേബ്യയിൽ വാഹനാപകടത്തെതുടർന്ന് മലയാളി യുവാവിന് ദാരുണാന്ത്യം. മലപ്പുറം പാണ്ടിക്കാട് കാരായ സ്വദേശി മാഞ്ചേരി നസ്റുദ്ധീൻ (26) ആണ് ജിദ്ദയിൽ മരിച്ചത്. ജിസാൻ-ജിദ്ദ ഹൈവേയിൽ തിങ്കളാഴ്ച്ച പുലർച്ചെയാണ് അപകടമുണ്ടായത്. ജിദ്ദയുടെ നഗരപരിധിയോട് ചേർന്നുള്ള സ്ഥലത്തായിരുന്നു അപകടം. യുവാവ് ഓടിച്ച മിനി ട്രക്ക് അതേ റോഡിൽ വന്ന ഒരു ട്രൈലറിന്റെ പിന്നിൽ ഇടിച്ചായിരുന്നു അപകടം. മൃതദേഹം ജിദ്ദ മഹ്‌ജർ കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. അവിവാഹിതനാണ്. പിതാവ്: ഉസ്മാൻ, മാതാവ്: സഫിയ, സഹോദരിമാർ: ആയിഷ…

