Headlines

പ്ലസ്ടു വിഎച്ച്എസ്ഇ  പരീക്ഷ ഫലം മെയ് 22 ന്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷ ഫലം മെയ് 22 ന് പ്രഖ്യാപിക്കും. ഉച്ചക്ക് ശേഷം 3 മണിക്കായിരിക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കുക. ഹയർ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണ്ണയം പൂർത്തിയായതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു. 4,44,707 വിദ്യാർത്ഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. മെയ് 14 ന് ബോർഡ് മീറ്റിംഗ് കൂടി മെയ് 22 ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നു. ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയുടെ…

Read More

അമ്മായി അമ്മയെ കൊലപ്പെടുത്തി സ്വർണം കവർന്ന സംഭവത്തിൽ യുവതിയും സഹോദരിയും അറസ്റ്റിൽ

ഗൂഡല്ലൂർ: അമ്മായി അമ്മയെ കൊലപ്പെടുത്തി സ്വർണം കവർന്ന സംഭവത്തിൽ യുവതിയും സഹോദരിയും അറസ്റ്റിലായി. നെല്ലാക്കോട്ട വെള്ള കോളനിയിലെ മൈമൂനയെ(55) കൊലപ്പെടുത്തിയ സംഭവത്തിൽ മൈമൂനയുടെ മകന്റെ ഭാര്യ ഒൻപതാം മൈലിൽ താമസിക്കുന്ന ഹയറുന്നീസ(35), ഇവരുടെ സഹോദരി കൊട്ടായമേട്ടിൽ താമസിക്കുന്ന ഹസീന(31) എന്നിവരാണ് പിടിയിലായത്. ലഹരിക്കേസിൽ അറസ്റ്റിലായ സഹോദരിയുടെ ഭർത്താവിനെ ജാമ്യത്തിലിറക്കാൻ പണം കണ്ടെത്താനാണ് ഹയറുന്നിസ അമ്മായിഅമ്മയെ കൊലപ്പെടുത്തി ആറു പവൻ സ്വർണം കവർന്നത്. ഹസീനയുടെ ഭർത്താവ് നജുമുദ്ദീൻ ലഹരിമരുന്നു കടത്തിയ കേസിൽ കോയമ്പത്തൂർ സെൻട്രൽ ജയിലിലാണ്. ഇയാളെ ജാമ്യത്തിൽ…

Read More

നാലരകിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി  പിടിയിൽ

തളിപ്പറമ്പ്: നാലരകിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി കിങ്‌ നായക് പിടിയിൽ. കണ്ണൂർ തളിപ്പറമ്പിൽ ബൈക്കിൽ വിൽപനക്ക്‌ കൊണ്ടുപോകുന്നതിനിടെയാണ് പിടിവീണത്. കരിമ്പം ഇടിസി റോഡിൽ വച്ച് തളിപ്പറമ്പ്‌ പൊലീസാണ് ഇയാളെ പിടികൂടിയത്‌. ഇയാൾ ഓടിച്ച ബൈക്കും കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മറ്റൊരു സംഭവത്തിൽ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിതരണം ചെയ്യാന്‍ ഒഡിഷയിൽ നിന്നും കൊണ്ടുവന്ന അഞ്ച് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. കഞ്ചാവ് മൊത്തമായി വാങ്ങിക്കാന്‍ തൃശൂരില്‍ എത്തിയ ക്വട്ടേഷന്‍ സംഘാംഗം എക്‌സൈസിനെ കണ്ട്…

Read More

നാലു വര്‍ഷം പഴക്കമുള്ള സ്മാര്‍ട്ട് ഫോണിന്റെ ബാറ്ററി ചാർജ് ചെയുന്നതിനിടെ പൊട്ടിത്തെറിച്ചു സർട്ടിഫിക്കറ്റ് ഉൾപ്പെടെ മുറി കത്തി നശിച്ചു.

കൊല്ലങ്കോട്: മുറിയില്‍ ചാര്‍ജ് ചെയ്യാന്‍ വെച്ച മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം. കൊല്ലങ്കോട് ഊട്ടറയ്ക്കടുത്ത് വിപി തറ ശ്രീജാലയത്തില്‍ ഗോപാലകൃഷ്ണന്റെ (രാജു) വീട്ടിലാണ് കഴിഞ്ഞ ദിവസം നാശമുണ്ടായത്. റെയില്‍വേയുടെ മത്സരപ്പരീക്ഷയ്ക്ക് തയ്യാറാകുന്ന മകള്‍ പത്മജയുടെ പഠനമുറിയിലാണ് പൊട്ടിത്തെറിയുണ്ടായത്. തീപിടിത്തത്തില്‍ വിദ്യാര്‍ഥിനിയുടെ എസ്എസ്എല്‍സി, പ്ലസ് ടു ഉള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകളും പുസ്തകശേഖരവും കത്തിനശിച്ചു. സംഭവം നടക്കുന്നതിന് അഞ്ചു മിനിറ്റ് മുമ്പാണ് ചായ കുടിക്കാനായി പത്മജ താഴേക്ക് ഇറങ്ങിവന്നതെന്നും ജനലിലൂടെ പുക ഉയരുന്നതു കണ്ട് മുകളിലെത്തിയപ്പോഴാണ് തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടതെന്നും പത്മജയുടെ അമ്മ…

Read More

ജമ്മു കശ്മീരിലെ ഷോപിയാൻ ജില്ലയിൽ സൈന്യം നടത്തിയ ഓപ്പറേഷനിൽ രണ്ട് തീവ്രവാദ കൂട്ടാളികളെ  അറസ്റ്റ് ചെയ്തു.

ഷോപ്പിയാൻ: ജമ്മു കശ്മീരിലെ ഷോപിയാൻ ജില്ലയിൽ സൈന്യം നടത്തിയ ഓപ്പറേഷനിൽ രണ്ട് തീവ്രവാദ കൂട്ടാളികളെ (ടെററിസ്റ്റ് അസോസിയേറ്റ്സ്) അറസ്റ്റ് ചെയ്തു. ഇന്ത്യൻ സൈന്യത്തിന്റെ 34 രാഷ്ട്രീയ റൈഫിൾസ്, എസ്‌ഒജി ഷോപിയാൻ, സിആർപിഎഫ് 178 ബറ്റാലിയൻ എന്നിവർ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവരെ പിടികൂടിയത്. ഷോപിയാൻ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരുടെ ബന്ധങ്ങളും പ്രവർത്തനങ്ങളും കണ്ടെത്താൻ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ഇവരുടെ കൈവശം നിന്ന് രണ്ട് പിസ്റ്റളുകൾ, നാല് ഗ്രനേഡുകൾ, 43 വെടിയുണ്ടകൾ, മറ്റ് കുറ്റകരമായ വസ്തുക്കൾ…

Read More

കുവൈത്തിൽ വർദ്ധിച്ചുവരുന്ന താപനില കണക്കിലെടുത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത്തിൽ വിലക്ക്.

കുവൈത്ത്: കുവൈത്തിൽ വർദ്ധിച്ചുവരുന്ന താപനില കണക്കിലെടുത്ത് രാവിലെ 11 മുതൽ വൈകുന്നേരം 4 വരെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത്തിൽ വിലക്ക്. ജൂൺ ആദ്യം മുതൽ ഓഗസ്റ്റ് അവസാനം വരെയാണ് വിലക്ക് ഏർപ്പെടുത്തുന്നത്. കുവൈറ്റിലെ അതികഠിനമായ വേനൽക്കാല താപനില ഉയർത്തുന്ന ഗുരുതരമായ ആരോഗ്യ അപകടങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുക എന്നതാണ് അഡ്മിനിസ്ട്രേറ്റീവ് റെസല്യൂഷൻ വിശദീകരിച്ചിരിക്കുന്ന ഈ നടപടിയുടെ ലക്ഷ്യം. മെയ് ആദ്യം മുതൽ, ഉച്ചസമയ ജോലി നിരോധനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് തൊഴിലുടമകളെയും തൊഴിലാളികളെയും ബോധവൽക്കരിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ‘അവരുടെ…

Read More

ഹരിപ്പാട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. അഞ്ച് പേർക്ക് പരിക്ക്.

ആലപ്പുഴ: ഹരിപ്പാട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. അഞ്ച് പേർക്ക് പരിക്ക്. കാർ യാത്രക്കാർക്കാണ് പരിക്കേറ്റത്. ഹരിപ്പാട് കരുവാറ്റയിൽ ഇന്ന് രാവിലെയായിരുന്നു അപകടം. ആലപ്പുഴയില്‍ നിന്ന് എറണാകുളത്തേക്ക് പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്നവരെ സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ ചേർന്ന് രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റവർ വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

Read More

വടക്കന്‍, തെക്കന്‍ ഗസയിൽ ഒരേ സമയം കരയാക്രമണം ആരംഭിച്ച് ഇസ്രായേല്‍

വടക്കന്‍, തെക്കന്‍ ഗസയിൽ ഒരേ സമയം കരയാക്രമണം ആരംഭിച്ച് ഇസ്രായേല്‍.  ഗസയെ പൂര്‍ണമായും ഒഴിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഓപ്പറേഷന്‍ ഗിഡിയണ്‍സ് ചാരിയറ്റിന്റെ ഔദ്യോഗിക തുടക്കമായാണ് കരയാക്രമണം എന്നാണ് റിപോര്‍ട്ട്. ഫലസ്തീന്‍ പോരാളികള്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്നത് തടയാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രായേല്‍ വ്യോമാക്രമണം ശക്തമാക്കിയിരുന്നു. നൂറുകണക്കിന് പേരാണ് ഇതില്‍ കൊല്ലപ്പെട്ടത്. ഞായറാഴ്ച്ച മാത്രം 151 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. വടക്കന്‍ ഗസയില്‍ ബാക്കിയുള്ള ഏക ആശുപത്രിയായ ഇന്തോനേഷ്യന്‍ ആശുപത്രിക്ക് നേരെ സൈന്യം ശക്തമായ ആക്രമണം തുടങ്ങിയിട്ടുണ്ട്. നാല് ഡോക്ടര്‍മാരും എട്ട്…

Read More

കെഎസ്ആർടിസി കണ്ടക്ടറെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

പത്തനംതിട്ട: കെഎസ്ആർടിസി കണ്ടക്ടറെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട പെരുനാട് കൂനംകരയിലാണ് സംഭവം. കൂനംകര സ്വദേശി സജീവ് (45 ) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സ്കൂട്ടർ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സ്കൂട്ടറോടിച്ച് വരുന്നതിനിടെ തെന്നി മറിഞ്ഞതാണോ അതോ നിയന്ത്രണം വിട്ട് മറിഞ്ഞതാണോയെന്ന കാര്യം ഉള്‍പ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്. തലശ്ശേരിയിൽ കെഎസ്ആർടിസിയുടെ ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുത്ത് മടങ്ങിവരികയായിരുന്നു സജീവ്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു.

Read More

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ ചൈനീസ് സൗന്ദര്യ റാണിക്ക് തടവുശിക്ഷ.

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ ചൈനീസ് സൗന്ദര്യ റാണിക്ക് തടവുശിക്ഷ. ഇരുപതുകാരിയായ ലിക്‌സ്‌സുവാൻ എട്ടു മാസത്തെ ജയിൽശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. ഹോങ്കോങ് സർവ്വകലാശാലയിൽ സമർപ്പിച്ച വ്യാജ ബിരുദ സർട്ടിഫിക്കറ്റുകളാണ് യുവതിക്ക് വിനയായത്. 2021 – കൊളംബിയ സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ ഹോങ്കോങ് സർവ്വകലാശാലയിൽ ഹാജരാക്കിയത്. പിജി പ്രവേശനമാണ് യുവതി വ്യാജ ബിരുദ സർട്ടിഫിക്കറ്റിന് സമർപ്പിച്ചത്. ന്യൂയോർക്കിലെ കൊളംബിയ ബിരുദ സർവ്വകലാശാലയിൽ നിന്നും ഭാഷാശാസ്ത്രത്തിൽ നിന്നും എന്നായിരുന്നു ലി സിക്‌സ്‌സുവാൻ അവകാശപ്പെട്ടത്. ഹോങ്കോങ് സർവ്വകലാശാലയിൽ ഭാഷാശാസ്ത്രം പിജി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial