സംസ്ഥാന സര്‍ക്കാറിന്റെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെ സ്വര്‍ണമാല നഷ്ടമായ വിദ്യാര്‍ഥിനിക്ക് മാല വാങ്ങി നല്‍കി മന്ത്രി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെ സ്വര്‍ണമാല നഷ്ടമായ വിദ്യാര്‍ഥിനിക്ക് മാല വാങ്ങി നല്‍കി മന്ത്രി. മാല ലഭിച്ച വിദ്യാര്‍ഥിനിയുടെ അച്ഛനാണ് ഇക്കാര്യം സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചത്. സര്‍ക്കാരിന്റെ കിക്ക്‌സ് ഡ്രഗ്‌സ് പരിപാടിയില്‍ പങ്കെടുത്തു മടങ്ങവേയാണ് മകള്‍ ലക്ഷ്മിയുടെ സ്വര്‍ണ്ണ മാല സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നഷ്ടപ്പെട്ടതെന്ന് അച്ഛന്‍ പിരപ്പന്‍കോട് സ്വദേശിയായ വിമല്‍കുമാര്‍ കുറിപ്പില്‍ പറഞ്ഞു. ‘എന്നെ അറിയിക്കാതെ അവള്‍ സ്റ്റേഡിയത്തില്‍ നോക്കാന്‍ വന്നപ്പോള്‍ സെക്യൂരിറ്റി യുടെ നിര്‍ദേശപ്രകാരം മൈക്കില്‍ വിളിച്ചു പറഞ്ഞു. ഈ സമയം…

