കിളിമാനൂരിൽ റാപ്പർ വേടന്റെ സംഗീത പരിപാടി മാറ്റിവെച്ചതിനെ തുടര്‍ന്നുണ്ടായ അക്രമ സംഭവത്തില്‍ കണ്ടാലറിയാവുന്ന 25 പേർക്കെതിരെ കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: കിളിമാനൂരിൽ സ്റ്റേജ് സജ്ജീകരണത്തിനിടെ ടെക്‌നീഷ്യൻ മരിച്ചതിനെ തുടർന്ന് റാപ്പർ വേടന്റെ സംഗീത പരിപാടി മാറ്റിവെച്ചതിനെ തുടര്‍ന്നുണ്ടായ അക്രമ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കിളിമാനൂര്‍ പൊലീസാണ് കേസെടുത്തത്. കണ്ടാലറിയാവുന്ന ഇരുപത്തിയഞ്ചോളം പേര്‍ക്കെതിരെയാണ് കേസ്. മെയ് എട്ടിനായിരുന്നു വേടന്റെ പരിപാടി നിശ്ചയിച്ചിരുന്നത്. സംഭവത്തെ തുടർന്ന് സുരക്ഷാക്രമീകരണങ്ങൾ മുൻനിർത്തിയാണ് പരിപാടി റദ്ദ് ചെയ്തത്. എന്നാൽ പരിപാടിക്കെത്തിയവർ അക്രമാസക്തമാകുകയും, യുവാക്കൾ സ്റ്റേജിലേക്ക് ചെളിയും കല്ലും വാരിയെറിയുകയും ചെയ്തു. വേദിയിൽ എൽഇഡി ഡിസ്‌പ്ലേ ഒരുക്കുന്നതിനിടെ ടെക്‌നീഷ്യൻ ലിജു ഗോപിനാഥിന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. പരിപാടി ആരംഭിക്കാൻ…

