ജൂനിയര്‍ അഭിഭാഷകയെ മർദിച്ച സംഭവത്തിൽ അഡ്വ. ബെയ്ലിൻ ദാസിനെ സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: വഞ്ചിയൂരിൽ ജൂനിയര്‍ അഭിഭാഷകയെ മർദിച്ച സംഭവത്തിൽ അഡ്വ. ബെയ്ലിൻ ദാസിനെ സസ്പെൻഡ് ചെയ്തു. ബാര്‍ കൗണ്‍സിൽ ആണ് അഭിഭാഷകനെതിരെ നടപടിയെടുത്തത്. ബെയ്ലിൻ ദാസിനെ ആറുമാസത്തേക്ക് ബാര്‍ കൗണ്‍സിലിൽ നിന്ന് സസ്പെന്‍ഡ് ചെയ്യും. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പും ഉടൻ പുറത്തുവിടും എന്നാണ് സൂചന. സസ്പെന്‍ഡ് ചെയ്താൽ അതുവരെ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാനാകില്ല. നേരത്തെ ബെയ്ലിൻ ദാസിനെ ബാര്‍ അസോസിയേഷൻ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ബാര്‍ കൗണ്‍സിലിന്‍റെയും നടപടി. ബെയ്ലിൻ ദാസ് മർദിച്ചെന്ന് ജൂനിയർ അഭിഭാഷകയായ ശ്യാമിലി കഴിഞ്ഞ…

