Headlines

വീണ്ടും കാട്ടന ആക്രമണത്തിൽ  സ്ത്രീയ്ക്ക് പരിക്ക്

കൊച്ചി: മലയാറ്റൂർ ഇല്ലിത്തോട്ടിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ഇല്ലിത്തോട് സ്വദേശി ക്ഷീര കർഷകനായ ശശിയുടെ വീടിന് നേരെയാണ് കാട്ടാനക്കൂട്ടത്തിൻ്റെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ വീടിൻ്റെ ഭിത്തി തകരുകയും ശശിയുടെ ഭാര്യ വിജിക്ക് പരിക്കേൽക്കുകയും ചെയ്തു. ഭിത്തി ദേഹത്തേക്ക് വീണാണ് വിജിക്ക് പരിക്കേറ്റത്. അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും വാർഡ്മെമ്പർ ലൈജിയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയും വിജിയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഇന്നലെ രാത്രി 11 മണിക്ക് ആയിരുന്നു സംഭവം. സംഭവത്തിനുശേഷം കാട്ടാനക്കൂട്ടത്തെ വനം വകുപ്പും നാട്ടുകാരും…

Read More

പഞ്ചാബിലെ അമൃത്സറിലെ അഞ്ച് ഗ്രാമങ്ങളിലായി വ്യാജ മദ്യം കഴിച്ച് 14 പേർ മരിച്ചു. നിരവധി പേരുടെ നില ഗുരുതരം

ചണ്ഡീഗഡ്: പഞ്ചാബിലെ അമൃത്സറിലെ അഞ്ച് ഗ്രാമങ്ങളിലായി വ്യാജ മദ്യം കഴിച്ച് 14 പേർ മരിച്ചു. നിരവധി പേരുടെ നില ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വൃത്തങ്ങൾ നൽകുന്ന സൂചന. പ്രദേശത്തെ ഇഷ്ടിക ചൂളകളിൽ തൊഴിലാളികളായി ജോലി ചെയ്തിരുന്നവരാണ് ഇരകളെന്നും റിപ്പോർട്ടുണ്ട്. ഭംഗാലി, പതൽപുരി, മാരാരി കലൻ, തെരേവാൾ, തൽവണ്ടി ഗുമാൻ എന്നീ അഞ്ച് ഗ്രാമങ്ങളിലാണ് മരണം സംഭവിച്ചത്. അവരിൽ പലർക്കും ഛർദ്ദി ഉൾപ്പെടെയുള്ള ഗുരുതരമായ ലക്ഷണങ്ങൾ അനുഭവപ്പെടാൻ തുടങ്ങിയതിനെ തുടർന്ന് മരണപ്പെടുകയായിരുന്നു. സംഭവത്തിൽ അഞ്ച് പേരെ…

Read More

മെഹന്തി ചടങ്ങിനിടെ യുവനടന് ദാരുണാന്ത്യം

ബെംഗലൂരു: കന്നഡ, തുളു നടനും കന്നഡ ടിവി ഷോ കോമഡി ഖിലാഡിഗലു 3 വിജയിയുമായ രാകേഷ് പൂജാരി തിങ്കളാഴ്ച അർദ്ധരാത്രി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഉഡുപ്പി ജില്ലയിൽ ഒരു മെഹന്തി ചടങ്ങിനിടെയാണ് 33 കാരനായ നടന് ദാരുണമായ മരണം സംഭവിച്ചത്. ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് അനുസരിച്ച് ഞായറാഴ്ച രാത്രി വൈകിയാണ് രാകേഷ് കുഴഞ്ഞുവീണ് മരിച്ചത്. ഇദ്ദേഹം പങ്കെടുത്ത മെഹന്തി ചടങ്ങിൽ നിന്നുള്ള ഒരു സ്റ്റോറി നടൻ തന്റെ ഇൻസ്റ്റാഗ്രാമിൽ മരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പങ്കിട്ടിരുന്നു. ഒപ്പം സഹോദരിക്ക്…

Read More

സുൽത്താൻ ബത്തേരിയിൽ വീണ്ടും പുലിയിറങ്ങി.കോഴികളെ പിടികൂടുന്ന പുലിയുടെ സിസിടിവി ദൃശ്യം ലഭിച്ചു.

വയനാട്: സുൽത്താൻ ബത്തേരിയിൽ വീണ്ടും പുലിയിറങ്ങി. ഇന്നലെ രാത്രിയാണ് പ്രദേശവാസി പുലിയെ കണ്ടത്. കോട്ടക്കുന്ന് പുതുശേരിയിലെ ഒരു വീട്ടിലെ സി.സി.ടി.വിയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഈ വീട്ടിലെ കോഴികളെ പിടികൂടുന്ന പുലിയുടെ ദൃശ്യമാണ് ലഭിച്ചത്. കോഴികൾ ബഹളം വെക്കുന്നകെട്ട് ജനലിലൂടെ നോക്കിയപ്പോൾ പുലി കണ്ടത്. ഇന്നലെ അർധരാത്രി 12 മണിക്ക് ആണ് സംഭവം. പുലി പടികൾ കയറി കോഴിക്കൂട്ടിലേക്ക് പോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. കൂട്ടിൽ നിന്ന് കോഴികളെ കടിച്ചെടുത്ത് പുലി ഓടിപ്പോകുന്നതും കാണാം. ആഴ്ചകൾക്ക് മുമ്പ് ഫെയർലാൻ്റിലും…

Read More

സ്വകാര്യ ആശുപത്രിയിൽ നിന്ന് രോഗിയുടെ പണം കവർന്നതായി പരാതി

മലപ്പുറം: അരീക്കോടിനടുത്തുള്ള കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് രോഗിയുടെ പണം കവർന്നതായി പരാതി. ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയുടെ മുറിയിൽ നിന്നാണ് പണം മോഷണം പോയത്. 50000 രൂപയാണ് നഷ്ടമായത്. സ്കാനിംഗിനായി മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയപ്പോൾ പണവും മറ്റ് സാധനങ്ങളുമെല്ലാം രോഗി കഴിഞ്ഞിരുന്ന മുറിയിൽ വെച്ചിരുന്നു. എന്നാൽ തിരികെയെത്തിയപ്പോഴാണ് പണം നഷ്ടമായ വിവരം മനസിലായത്. മോഷ്ടാവെന്ന് സംശയിക്കുന്ന വ്യക്തിയുടെ സിസിടിവി ദ്യശ്യങ്ങൾ സഹിതം രോഗിയുടെ ബന്ധുക്കൾ അരീക്കോട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി പോകുമ്പോൾ…

Read More

പതിമൂന്നുകാരനിൽ നിന്നും ഗർഭംധരിച്ച അധ്യാപിക ഗർഭം അലസിപ്പിക്കാൻ അനുമതി തേടി കോടതിയെ സമീപിച്ചു

സൂററ്റ്: പതിമൂന്നുകാരനിൽ നിന്നും ഗർഭംധരിച്ച അധ്യാപിക ഗർഭം അലസിപ്പിക്കാൻ അനുമതി തേടി കോടതിയെ സമീപിച്ചു. പോക്സോ കേസിൽ അറസ്റ്റിലായ ഇരുപത്തിമൂന്നുകാരിയാണ് തന്റെ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. സൂററ്റ് സ്വദേശിനിയായ യുവതി താൻ ട്യൂഷൻ പഠിപ്പിച്ചിരുന്ന പതിമൂന്നുകാരനുമായി നിരന്തരം ലൈംഗിക ബന്ധത്തിലേർപ്പെടുകയും പിന്നീട് പതിമൂന്നുകാരനുമായി നാടുവിടുകയുമായിരുന്നു. പതിമൂന്നുകാരന്റെ വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും ആറു ദിവസത്തിന് ശേഷം കണ്ടെത്തിയത്. പോക്സോ കേസ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത അധ്യാപിക ഇപ്പോൾ…

Read More

സിബിഎസ്ഇ 10, 12 ക്ലാസ്സുകളിലെ പരീക്ഷഫലം ഇന്ന് പ്രസിദ്ധികരിച്ചേക്കും

തിരുവനന്തപുരം: സിബിഎസ്ഇ 10, 12 ക്ലാസ്സുകളിലെ പരീക്ഷഫലം ഇന്ന് പ്രസിദ്ധികരിച്ചേക്കും. ഉച്ചയ്ക്ക് 12 മണിയോടെ ഫലം പുറത്തു വരും എന്നാണ് പ്രതീക്ഷിക്കുന്നത്. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഫലം അറിയാം. 42 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതി കാത്തിരിക്കുന്നത്. സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചുകഴിഞ്ഞാൽ, cbse.gov.in അല്ലെങ്കിൽ results.cbse.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റുകളിൽ ഫലം ലഭ്യമാകും. റോൾ നമ്പർ, ജനനത്തീയതി, സ്കൂൾ നമ്പർ തുടങ്ങിയ ലോഗിൻ വിവരങ്ങൾ നൽകിയ ശേഷം വിദ്യാർത്ഥികൾക്ക് ഔദ്യോഗിക…

Read More

തൃത്താലയിൽ പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തൃത്താല: തൃത്താല തച്ചറംകുന്ന് കിഴക്കേപുരക്കൽ ഗോപിക (21) ആണ് മരിച്ചത്. തിങ്കളാഴ്ച കാലത്താണ് പെൺകുട്ടിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്. സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്തു വരികയായിരുന്നു ഗോപിക. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

Read More

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്ന് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും; ചീഫ് ജസ്റ്റിസായി ബി.ആര്‍ ഗവായ് നാളെ ചുമതലയേൽക്കും

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്ന് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും. ആറ് മാസത്തോളം ചീഫ് ജസ്റ്റിസ് പദവിയിലിരുന്നതിന് പിന്നാലെയാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പടിയിറങ്ങുന്നത്. സുപ്രിംകോടതിയില്‍ ചീഫ് ജസ്റ്റിസിന് അഭിഭാഷകരും സഹപ്രവര്‍ത്തകരും അദ്ദേഹത്തിന് യാത്രയയപ്പ് നല്‍കും. ചീഫ് ജസ്റ്റിസ് ആയിരിക്കെ പല കേസുകളിലും നിർണായകമായ നിലപാടെടുത്ത നിയമവിദഗ്ധനാണ് സഞ്ജീവ് ഖന്ന. ആരാധനാലയ നിയമത്തില്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന സ്വീകരിച്ച നിലപാട് ഏറെ ശ്രദ്ധനേടിയിരുന്നു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിക്കുന്നത് ശരിവെക്കല്‍, തിരഞ്ഞെടുപ്പ് ബോണ്ട് റദ്ദാക്കല്‍,…

Read More

റെക്കോർഡ് വേഗത്തിൽ ബിരുദ ഫലപ്രഖ്യാപനം; ബിരുദ പരീക്ഷ പൂര്‍ത്തിയായി തൊട്ടടുത്ത പ്രവൃത്തി ദിവസം തന്നെ ഫലം പ്രസിദ്ധീകരിച്ച് എംജി സർവകലാശാല

കോട്ടയം: എംജി സർവകലാശാലയുടെ ബിരുദ ഫലപ്രഖ്യാപനം റെക്കോർഡ് വേഗത്തിൽ. അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷ പൂര്‍ത്തിയായി തൊട്ടടുത്ത പ്രവൃത്തി ദിവസം തന്നെ ഫലം പ്രസിദ്ധീകരിച്ചു. ഈ വര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളില്‍ നടന്ന ആറാം സെമസ്റ്റര്‍ റെഗുലര്‍ ബി.എ, ബി.എസ്.സി, ബി.കോം, ബി.ബി.എ, ബി.സി.എ, ബി.എസ്ഡബ്ല്യു, ബി.ടി.ടി.എം, ബി.എസ്.എം തുടങ്ങിയ പരീക്ഷകളുടെ ഫലമാണ് തിങ്കളാഴ്ച പ്രസിദ്ധീകരിച്ചത്. ആറാം സെമസ്റ്റര്‍ വിജയശതമാനം 76.70 ആണ്. പരീക്ഷാ ഫലം സര്‍വകലാശാലാ വെബ് സൈറ്റില്‍(www.mgu.ac.in) ലഭിക്കും. ഈ വര്‍ഷം സംസ്ഥാനത്ത് അവസാന…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial