ഒഡീഷ തീരത്ത് ന്യൂനമർദം ശക്തമാകുന്നു; കേരളത്തിൽ അതിതീവ്രമഴ തുടരും

കൊച്ചി: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഒഡീഷ തീരത്ത് ശക്തിപ്പെടുന്നതിനാൽ കേരളത്തിൽ അതിതീവ്ര മഴ തുടരും. മെയ് 31 വരെ അതിതീവ്ര മഴ കേരളത്തിൽ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് നാല് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകൾക്ക് റെഡ് അലർട്ട് നൽകിയിട്ടുണ്ട്. മറ്റ് ജില്ലകളിൽ…

Read More

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് കൂറ്റന്‍ മരം വീണു; ബസ് പതിനഞ്ചോളം പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് കൂറ്റന്‍ മരം വീണ് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്. ഇന്ന് ഉച്ചക്ക് കാട്ടാക്കട നക്രാംചിറയ്ക്ക് സമീപമായിരുന്നു സംഭവം. ബസ് കണ്ടക്ടര്‍ അടക്കം 15-ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യാത്രക്കാരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും കാട്ടാക്കട ആശുപത്രിലേക്കും മാറ്റി. കാട്ടാക്കട ഭാഗത്തേക്ക് വന്ന ബസ് ആണ് അപകടത്തില്‍ പെട്ടത്. മൂക്കിന് പരിക്കേറ്റ കണ്ടക്ടര്‍ സുനില്‍ ദാസിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Read More

മഴയും കാറ്റും ശക്തമായി, റെയിൽവേ ട്രാക്കിൽ മരം വീണു; ആലപ്പുഴ എറണാകുളം റൂട്ടിൽ ട്രെയിനുകൾ വൈകും

ആലപ്പുഴ: കനത്ത മഴയിലും കാറ്റിലും അരൂർ കെൽട്രോണിന് സമീപം റെയിൽവേ ട്രാക്കിൽ മരം വീണതോടെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ആലപ്പുഴ എറണാകുളം റൂട്ടിലാണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടത്. ആലപ്പുഴ ഭാഗത്തേക്കുള്ള ട്രെയിനുകൾ കഴിഞ്ഞ അരമണിക്കൂറായി പിടിച്ചിട്ടിരിക്കുകയാണ്. ആലപ്പുഴ-ചെന്നൈ എക്സ്പ്രസ് എഴുപുന്ന സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുന്നു. ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ്സ്‌ തുറവൂർ സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുന്നു. ആലപ്പുഴ വഴിയുള്ള ട്രെയിനുകൾ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലും പിടിച്ചിട്ടിരിക്കുന്നു

Read More

വിവാഹ സമ്മാനമായി ലഭിച്ച പാർസൽ തുറന്നു നോക്കുന്നതിനിടെ പൊട്ടിത്തെറിച്ച് നവവരനും ബന്ധുവും മരിച്ച സംഭവത്തിൽ പ്രതിക്ക് ജീവപര്യന്തം

ഭുവനേശ്വർ: വിവാഹ സമ്മാനമായി ലഭിച്ച പാർസൽ തുറന്നു നോക്കുന്നതിനിടെ പൊട്ടിത്തെറിച്ച് നവവരനും ബന്ധുവും മരിച്ച സംഭവത്തിൽ പ്രതിക്ക് ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് കോടതി. പാഴ്സൽ ബോംബ് അയച്ച് നവവരനെ കൊലപ്പെടുത്തിയ കോളജ് പ്രഫസറായ പുഞ്ചിലാൽ മെഹറിനാണ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. 2018ൽ ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരിൽ വിവാഹിത്തിന്റെ അഞ്ചാം നാളാണ് സംഭവം നടന്നത്. എൻജിനീയറായ 26 കാരൻ സൗമ്യ ശേഖർ സാഹു, അദ്ദേഹത്തിന്‍റെ ബന്ധുവായ 85കാരി ജെനമണി എന്നിവരാണ് കൊല്ലപ്പെട്ടത്. സൗമ്യയുടെ ഭാര്യ റീമ സാരമായ…

Read More

പ്ലസ് വണ്‍: ആദ്യ അലോട്ട്‌മെന്റ് തിങ്കളാഴ്ച, ജൂണ്‍ മൂന്ന് മുതല്‍ പ്രവേശനം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ രണ്ടിന് വൈകീട്ട് അഞ്ചുമണിക്ക് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇതനുസരിച്ച് ജൂണ്‍ 3 ന് രാവിലെ 10 മണി മുതല്‍ ജൂണ്‍ 5 വൈകീട്ട് 5 മണി വരെ പ്രവേശനം തേടാവുന്നതാണെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇതിനോടൊപ്പം മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂളുകളിലെ പ്രവേശനത്തിനുള്ള അലോട്ട്‌മെന്റും സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിനുള്ള അലോട്ട്‌മെന്റുംപ്രസിദ്ധീകരിക്കുന്നതാണ്. രണ്ടാമത്തെ അലോട്ട്‌മെന്റ് ജൂണ്‍ 10 നും മൂന്നാമത്തെ അലോട്ട്‌മെന്റ് ജൂണ്‍ 16 നും പ്രസിദ്ധീകരിച്ച്…

Read More

നടൻ രാജേഷ് അന്തരിച്ചു

ചെന്നൈ: പ്രശസ്ത നടനും എഴുത്തുകാരനും ഡബ്ബിങ് ആർട്ടിസ്റ്റുമായ രാജേഷ് (75) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളെത്തുടർന്ന് ആരോഗ്യനില വഷളായതോടെ അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടൻ രജനികാന്ത് ഉൾപ്പെടെ സിനിമാ രംഗത്തെ ഒട്ടേറെ പ്രമുഖർ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. 150 ലേറെ തമിഴ് ചിത്രങ്ങളിലും ഒരുപിടി തെലുങ്ക്, മലയാളം ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. 1974 ൽ പുറത്തിറങ്ങിയ അവൾ ഒരു തൊടർക്കഥൈ എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയാണ് സിനിമയിൽ…

Read More


സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 320  രൂപയുടെ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില  വീണ്ടും കുറഞ്ഞു. 320 രൂപ കുറഞ്ഞ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71,160 രൂപയായി. ഗ്രാമിന് ആനുപാതികമായി 40 രൂപയാണ് കുറഞ്ഞത്. 8895 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി 71,000നും 72,000നും ഇടയില്‍ ചാഞ്ചാടി നില്‍ക്കുകയാണ് നിലവില്‍ സ്വര്‍ണവില. ഈ മാസം 15ന് 68,880 ലേക്ക് കൂപ്പുകുത്തിയ സ്വര്‍ണവില പിന്നീട് കരകയറി 71,000ന് മുകളില്‍ എത്തിയ ശേഷമാണ് ചാഞ്ചാടി നില്‍ക്കുന്നത്. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച്…

Read More

സംസ്ഥാനത്ത് 519 കോവിഡ് കേസുകൾ; മാസ്ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ 519 പേർക്ക് കോവിഡ്  സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ്. പ്രായമുള്ളവരും രോഗമുള്ളവരും പൊതുയിടങ്ങളിൽ മാസ്ക് ധരിക്കണം. പൊതുപരിപാടികളിൽ പങ്കെടുക്കുന്നവരും പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നവരും മാസ്ക് ധരിക്കണമെന്ന് മന്ത്രി വ്യക്തമാക്കി. ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കണം. അടുത്ത ബന്ധുക്കളൊഴികെയുള്ളവർ സന്ദർശനം ദയവായി ഒഴിവാക്കണം. ആശുപത്രികളിൽ ഉൾപ്പെടെ രോ​ഗം നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ സജ്ജമാണെന്നും മന്ത്രി വ്യക്തമാക്കി. ലാബുകളിൽ ആർടിപിസിആർ പരിശോധനാ സംവിധാനം ഒരുക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ വ്യപകമായ പരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കൂടുതൽ ടെസ്റ്റുകൾ…

Read More

സ്വന്തം സ്ഥാപനത്തിലെ ലിഫ്റ്റ് തകരാറിലായി; അപകടത്തില്‍ സ്വര്‍ണ വ്യാപാരി മരിച്ചു

സ്വന്തം സ്ഥാപനത്തിലെ ലിഫ്റ്റ് തകരാറിലായി; അപകടത്തില്‍ സ്വര്‍ണ വ്യാപാരി മരിച്ചുതകരാറിലായ ലിഫ്റ്റ് പരിശോധിക്കാന്‍ സണ്ണി ലിഫ്റ്റിനുള്ളില്‍ കയറിയപ്പോള്‍ പെട്ടെന്ന് മുകളിലത്തെ നിലയിലേക്ക് ലിഫ്റ്റ് അതിവേഗം ഉയര്‍ന്നുപൊങ്ങി ഇടിച്ചു നില്‍ക്കുകയായിരുന്നു കട്ടപ്പന: കട്ടപ്പനയില്‍ ലിഫ്റ്റ് അപകടത്തില്‍ പെട്ട് സ്വര്‍ണ വ്യാപാരി മരിച്ചു. പവിത്ര ഗോള്‍ഡ് എം.ഡി സണ്ണി ഫ്രാന്‍സിസ് (64)ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് അപകടം. ജ്വല്ലറിയുടെ സമീപത്തുള്ള ലിഫ്റ്റ് തകരായിലായതാണ് അപകടത്തിനിടയാക്കിയത്. തകരാറിലായ ലിഫ്റ്റ് പരിശോധിക്കാന്‍ സണ്ണി ലിഫ്റ്റിനുള്ളില്‍ കയറിയപ്പോള്‍ പെട്ടെന്ന് മുകളിലത്തെ നിലയിലേക്ക് ലിഫ്റ്റ് അതിവേഗം…

Read More

ചെറിയൊരു കൈയബദ്ധം; മോഷ്ടിക്കാൻ കയറിയ വീട്ടിൽ സ്വന്തം മൊബൈൽ ഫോൺ മറന്നുവെച്ച് മറ്റൊരു ഫോണെടുത്തു, കള്ളൻ പിടിയിൽ

       തൃശൂര്‍ : മോഷ്ടിക്കാന്‍ കയറിയ വീടിനകത്ത് മൊബൈല്‍ ഫോണ്‍ മറന്നുവച്ച മോഷ്ടാവിനെ അതേ ഫോൺ പിന്തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തു. മാള താണിശേരി കൊടിയന്‍ വീട്ടില്‍ ജോമോനെയാണ് (37) ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ ഒരു വീട്ടിൽ മോഷ്ടിക്കാൻ കയറിയപ്പോഴാണ് ജോമോന് അബദ്ധം പിണഞ്ഞത്. ഇയാൾക്കെതിരെ വേറെയും കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെ തൃശ്ശൂർ നോര്‍ത്ത് ചാലക്കുടി ചെങ്ങിനിമറ്റം ബാബുവിന്റെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ മോഷ്ടാവ് വീട്ടുകാര്‍ ഉണര്‍ന്നതിനെ തുടര്‍ന്ന് പെട്ടെന്ന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial