Headlines

മീൻ പിടിക്കുന്നതിനായി വലയിടുമ്പോൾ അബദ്ധത്തിൽ പുഴയിൽ വീണ് വയോധികന് ദാരുണാന്ത്യം

കാസർകോട്: മീൻ പിടിക്കുന്നതിനായി വലയിടുമ്പോൾ അബദ്ധത്തിൽ പുഴയിൽ വീണ് വയോധികന് ദാരുണാന്ത്യം. കാസർകോട് നീലേശ്വരത്ത് ആണ് സംഭവം. നീലേശ്വരം പുറത്തേകൈ സ്വദേശി തലക്കാട് രാജു (62) ആണ് മരിച്ചത്. മീൻ പിടിക്കുന്നതിനായി വലയിടുമ്പോൾ അബദ്ധത്തിൽ പുഴയിലേക്ക് വീഴുകയായിരുന്നു. മത്സ്യ തൊഴിലാളി ആണ് രാജു. പുഴയിൽ വീണ രാജുവിനെ പ്രദേശവാസികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു

Read More

ഇന്ത്യാ-പാക് ഡിജിഎംഒ തല ചര്‍ച്ച അവസാനിച്ചു; വെടിനിര്‍ത്തലുമായി മുന്നോട്ട്, ചര്‍ച്ച തുടരാനും തീരുമാനം

ദില്ലി: ഇന്ത്യയും പാകിസ്ഥാനും തമ്മിലെ വെടിനിർത്തല്‍ സംബന്ധിച്ച്‌ ഇരു സേനകളുടെയും മിലിറ്ററി ഓപറേഷൻസ് ഡയറക്ടർ ജനറല്‍ തലത്തില്‍ ചർച്ച നടത്തി വെടിനിർത്തല്‍ സംബന്ധിച്ചാണ് ചർച്ച ചെയ്തത്. സിന്ധു നദീജല കരാർ അടക്കമുള്ള വിഷയങ്ങള്‍ ഈ യോഗത്തില്‍ ചർച്ച ചെയ്തില്ല. ഇന്ന് വൈകിട്ടോടെ ആരംഭിച്ച ചർച്ച 30 മിനിറ്റോളമാണ് നീണ്ടു നിന്നത്. ചർച്ച അവസാനിച്ചതായി വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്യുന്നത്. വെടിനിർത്തലുമായി മുന്നോട്ട് പോകാനും ചർച്ച തുടരാനും തീരുമാനമായെന്നാണ് വിവരം. ഇതില്‍ സ്ഥിരീകരണം വന്നിട്ടില്ല. അതേസമയം ഇന്ന് രാത്രി…

Read More

ഇന്ത്യൻ സ്വാതന്ത്ര്യത്തിന് ശേഷം പത്താം ക്ലാസ് ബോർഡ് പരീക്ഷ പാസായ ആദ്യത്തെ ഗ്രാമീണനായി ഉത്തർപ്രദേശിലെ ബരബാൻങ്കി ഗ്രാമാവാസിയായ പതിനഞ്ചു വയസുകാരൻ

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബരാബങ്കിയിലെ ഒരു വിദൂര ഗ്രാമത്തിൽ ആഘോഷരാവുകളാണിപ്പോൾ. ഗ്രാമത്തിൽ നിന്ന് ഒരു വിദ്യാർഥി ആദ്യമായി പത്താംക്ലാസ് പാസായതിന്റെ സന്തോഷത്തിലാണ് ഗ്രാമവാസികൾ. ഇന്ത്യൻ സ്വാതന്ത്ര്യത്തിന് ശേഷം പത്താം ക്ലാസ് ബോർഡ് പരീക്ഷ പാസായ ആദ്യത്തെ ഗ്രാമീണനായി 15 വയസ്സുകാരൻ രാംകെവൽ മാറിയിരിക്കുകയാണ്. ഉത്തർപ്രദേശിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയാണ് നിസാംപൂർ ഗ്രാമം. 300 ഓളം ആളുകൾ ഇവിടെ താമസിക്കുന്നു, പ്രധാനമായും ദളിത് സമൂഹത്തിൽ നിന്നുള്ളവരാണ് ഇവിടെയുള്ളത്. കുടുംബത്തിലെ നാല് മക്കളിൽ മൂത്തവനാണ് രാംകേവൽ. കുടുംബം പോറ്റാൻ…

Read More

വേദിയിൽ കുഴഞ്ഞു വീണ് തമിഴ് നടൻ വിശാൽ ആരാധകർ ആശങ്കയിയിൽ

വേദിയിൽ കുഴഞ്ഞു വീണ് തമിഴ് നടൻ വിശാൽ. വില്ലുപുരത്ത് സംഘടിപ്പിച്ച സൗന്ദര്യ മത്സരത്തോട് അനുബന്ധിച്ച് ആശംസകൾ അറിയിക്കാനായി വേദിയിൽ കയറിയപ്പോഴാണ് നടൻ കുഴഞ്ഞ് വീണത്. ഉടൻ തന്നെ വിശാലിനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. നടന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഞായറാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുണ്ട്. അപ്രതീക്ഷിതമായ ഈ സംഭവം പരിപാടിയിൽ പങ്കെടുത്ത ആരാധകരെ ആശങ്കയിലാഴ്ത്തി. നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ ആശങ്ക പ്രകടിപ്പിച്ചത്. നിലവില്‍ നടന്റെ ആരോഗ്യനില തൃപ്തികരമാണ്….

Read More

വിവാഹ വാഗ്ദാനം  നല്‍കി വിദ്യാർഥിനിയെ പീഡിപ്പിച്ച പ്രതി  പൊലീസിന്‍റെ പിടിയിലായി.

തിരുവനന്തപുരം: വിവാഹ വാഗ്ദാനം  നല്‍കി വിദ്യാർഥിനിയെ പീഡിപ്പിച്ച പ്രതി വെള്ളറട പൊലീസിന്‍റെ പിടിയിലായി. ഉണ്ടന്‍കോട് പീച്ചിയോട് സ്വദേശി അജിത് (19)ആണ് പോക്സോ കേസിൽ പൊലീസിന്‍റെ വലയിലായത്. ഹോട്ടൽ ജീവനക്കാരനായ ഇയാൾ   വിവാഹം വാഗ്ദാനം നല്‍കി പ്രായപൂർത്തിയാകാത്തെ  കുട്ടിയെ ഏറെ നാള്‍ പീഡിപ്പിച്ചു എന്നാണ് പരാതി. സുഹൃത്തിന്‍റെ സഹപാഠിയായ വിദ്യാർഥിനിയെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ഇയാൾ പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. വീട്ടുകാർ പൊലീസിൽ പരാതി നൽകിയതറിഞ്ഞ്  ഒളിച്ചു താമസിക്കുകയായിരുന്ന അജിത്തിനെ വെള്ളറട സര്‍ക്കിൾ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്….

Read More

വഞ്ചിയൂർ കോടതിയിൽ ബോംബ് ഭീഷണി സന്ദേശമെത്തിയത് മെയിൽ വഴി

അനന്തപുരി : വഞ്ചിയൂർ കോടതിയിൽ വീണ്ടും ബോംബ് ഭീഷണി. 2 മണിക്ക് ബോംബ് പൊട്ടുമെന്നാണ് സന്ദേശം. കോടതിയുടെ ഔദ്യോഗിക മെയിലാണ് ഭീഷണി സന്ദേശമെത്തിയത്. ബോംബ് സ്ക്വാഡ് അടക്കം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വഞ്ചിയൂർ കോടതിയിൽ നേരത്തെയും സമാനമായ രീതിയിൽ ബോംബ് ഭീഷണിയെത്തിയിരുന്നു.  ഏറ്റവുമൊടുവിൽ 3 ആഴ്ച മുമ്പാണ് ഭീഷണി സന്ദേശമെത്തിയത്.  

Read More

ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്നു.

  ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്നു. വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിമാനത്താവളങ്ങൾ തുറന്നത്. 32 വിമാനത്താവളങ്ങളായിരുന്നു അടച്ചിട്ടത്. വിമാനത്താവളങ്ങൾ അടക്കാൻ നൽകിയ നോട്ടീസ് പിൻവലിച്ചു. തുറക്കാനായി പുതിയ നോട്ടീസ് നൽകി. ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ 26 സ്ഥലങ്ങള്‍ ലക്ഷ്യമിട്ടാണ് പാകിസ്ഥാൻ ഇന്നലെ ഡ്രോൺ ആക്രമണം നടത്തിയത്. അധംപുര്‍, അംബാല, അമൃത്സര്‍, അവന്തിപുര്‍, ഭട്ടിന്‍ഡ, ഭുജ്, ബികാനിര്‍, ചണ്ഡീഗഡ്, ഹല്‍വാര, ഹിന്‍ഡോണ്‍, ജമ്മു, ജയ്‌സാല്‍മിര്‍, ജോധ്പുര്‍, കണ്ട്‌ല, കങ്ഗ്ര, കെഷോദ്,…

Read More

നിയന്ത്രണം വിട്ട കാർ മൂന്ന് പേരെ ഇടിച്ചു തെറിപ്പിച്ചു ലോട്ടറി തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

കോട്ടയം: വെളിയന്നൂർ താമരക്കാട് നിയന്ത്രണം നഷ്ടപ്പെട്ട കാർ വഴിയാത്രക്കാരെ ഇടിച്ചിട്ടു. മൂന്ന് പേരെയാണ് കാർ ഇടിച്ചത്. അപകടത്തിൽ ലോട്ടറി തൊഴിലാളിക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴ സ്വദേശി മാത്യു പി. ജെ (65) ആണ് മരിച്ചത്. പരിക്കേറ്റ മറ്റ് രണ്ട് യാത്രക്കാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 8 മണിക്കായിരുന്നു സംഭവം. വെളിയന്നൂർ താമരക്കാട് വെച്ചാണ് നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരായ മൂവരെയും ഇടിച്ചിട്ടത്. പാലാ ഭാഗത്ത് നിന്നും എറണാകുളത്തേക്ക് പോയ കാറാണ് വഴിയാത്രക്കാരെ ഇടിച്ചത്.

Read More

കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് ചുമതലയേറ്റു

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് ചുമതലയേറ്റു. ഇന്ദിരാ ഭവനിലെത്തിയായിരുന്നു ചുമതലയേറ്റത്. മുന്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ സണ്ണി ജോസഫിന് ചുമതല കൈമാറി. പുതിയ കെപിസിസി അധ്യക്ഷന് ചുമതല കൈമാറുന്ന ചടങ്ങിൽ തന്റെ കാലയളവിലെ നേട്ടങ്ങൾ കെ സുധാകരൻ എണ്ണിയെണ്ണിപറഞ്ഞു. തിരഞ്ഞെടുപ്പുകളിൽ തിളക്കമാർന്ന ജയം നേടാൻ സാധിച്ചുവെന്നും ഭൂരിപക്ഷ കണക്കുകളിലും കോൺഗ്രസിന് തന്റെ കാലയളവിൽ മികച്ച നേട്ടങ്ങൾ ഉണ്ടായെന്നും കെ. സുധാകരൻ പറഞ്ഞു. വര്‍ക്കിങ് പ്രസിഡന്റുമാരായി എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍, പി.സി വിഷ്ണുനാഥ് എന്നിവരും…

Read More

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ താഴേക്ക്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ താഴേക്ക്. പവന് ഇന്ന് ഒറ്റ ദിവസം കൊണ്ട് കുറഞ്ഞത് 1,320 രൂപയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 71,040 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 165 രൂപയാണ് കുറഞ്ഞത്. അതോടെ ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വിപണി വില 8885 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7320 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial