Headlines

വഴിയെ പോകുന്നവരും വരുന്നവരും അടിക്കുന്നതാണ് തൻ്റെ ഇപ്പോഴത്തെ അവസ്ഥയെന്ന് നടൻ ദിലീപ്.

വഴിയെ പോകുന്നവരും വരുന്നവരും അടിക്കുന്നതാണ് തൻ്റെ ഇപ്പോഴത്തെ അവസ്ഥയെന്ന് നടൻ ദിലീപ്. അടി എന്തിനാണ് എന്നുപോലും അറിയില്ലെന്നും താരം പറയുന്നു. തൻ്റെ പുതിയ ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’യുടെ പ്രമോഷൻ്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്. എല്ലാം സംസാരിക്കുന്ന ഒരു ദിവസം വരുമെന്നും താരം കൂട്ടിച്ചേർത്തു. ഇപ്പോഴത്തെ കേസിനെ കുറിച്ച് തനിക്ക് സംസാരിക്കാൻ താൽപ്പര്യമില്ലെന്നും താരം പറയുന്നു. ഒരു ദിവസം ദൈവം എല്ലാം സംസാരിക്കാൻ അവസരം തരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘കേസുമായി ഒന്നും സംസാരിക്കാൻ…

Read More

ജാമ്യം ലഭിച്ചതിന് പിന്നാലെ വേടനു എന്റെ കേരളം പ്രദർശന മേളയിൽ വേദി ഒരുക്കി സർക്കാർ.

ഇടുക്കി: കഞ്ചാവ് കേസിലും പുലിപ്പല്ല് കേസിലും ജാമ്യം ലഭിച്ചതിന് പിന്നാലെ റാപ്പർ വേടൻ വീണ്ടും വേദിയൊരുക്കി സർക്കാർ. ജാമ്യം ലഭിച്ച ദിവസങ്ങൾ പിന്നിടുമ്പോൾ, വിവാദങ്ങൾക്ക് പിന്നാലെ റദ്ദാക്കിയ ഇടുക്കിയിലെ എൻ്റെ കേരളം പ്രദർശന മേളയിൽ വേടൻ വീണ്ടും വേദി നൽകിയിരിക്കുകയാണ് സർക്കാർ. നാളെ വൈകുന്നേരം വാഴത്തോപ്പ് സ്കൂൾ ഗ്രൗണ്ടിലാണ് വേടൻ്റെ റാപ്പ് ഷോ. പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വേടന് ജാമ്യം അനുവദിച്ചത്. പുലിപ്പല്ലുമായി ബന്ധപ്പെട്ട വനം വകുപ്പ് എടുത്ത കേസ് കോടതി ജാമ്യം…

Read More

ഹൃദയാഘാതം മൂലം മലയാളി കുവൈത്തിൽ മരണപ്പെട്ടു, പ്രമേഹം കൂടി നാട്ടിലേക്കു മടങ്ങാനിരിക്കവേയായിരുന്നു അന്ത്യം.

കുവൈത്ത് സിറ്റി: ഹൃദയാഘാതം മൂലം മലയാളി കുവൈത്തിൽ മരണപ്പെട്ടു. പാലക്കാട് കടമ്പഴിപുറം സ്വദേശി ആമ്പലൂർ കുളം വീട്ടിൽ രാഹുൽ ആണ് മരണമടഞ്ഞത്. 26 വയസായിരുന്നു. പ്രമേഹം കൂടിയതിനാൽ ജോലിയിൽനിന്ന് ലീവെടുത്ത് അടുത്ത ദിവസം നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം. ജലീബ് ശുവൈഖിലെ കാലിക്കറ്റ് ലൈവ് റെസ്റ്റോറന്റ് ജീവനക്കാരനും ഒഐസിസി പാലക്കാട് ജില്ലാ കമ്മറ്റി അംഗവുമാണ് രാഹുൽ. മോഹനന്റെയും രമണിയുടെയും ഏക മകനാണ് രാഹുൽ. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. ഭൗതിക ശരീരം നാളെ രണ്ട് മണിക്ക്…

Read More

വാഹനം തെന്നി മാറി കൊക്കയിലേക്ക് മറിഞ്ഞു മൂന്ന് സൈനികർക്കു ദാരുണാന്ത്യം

ജമ്മു കാശ്മീരിൽ റംബാനിൽ വാഹനാപകടത്തിൽ 3 സൈനികർ മരിച്ചു. വാഹനം തെന്നിമാറി കൊക്കയിലേക്ക് മറിഞ്ഞാണ് സൈനികർ മരിച്ചത്. അമിത് കുമാർ, സുജീത് കുമാർ, മാൻ ബഹാദൂർ എന്നിവരാണ് മരിച്ച സൈനികരെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. 700 അടി താഴ്ചയുള്ള മലയിടുക്കിൽ വീണ് വാഹനത്തിന്റെ അവശിഷ്ടങ്ങൾ തകർന്നു. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് ദേശീയ പാത 44 ലൂടെ പോകുകയായിരുന്ന ഒരു വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്നു ട്രക്ക്, രാവിലെ 11.30 ഓടെ ബാറ്ററി ചാഷ്മയ്ക്ക് സമീപം അപകടമുണ്ടായി. ഇന്ത്യൻ…

Read More

സാക്ഷരതാ പ്രവർത്തക പത്മശ്രീ കെവി റാബിയ വിടവാങ്ങി

മലപ്പുറം: സാക്ഷരതാ പ്രവർത്തക പത്മശ്രീ കെവി റാബിയ വിടവാങ്ങി. തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിയും സാമൂഹിക പ്രവർത്തകയുമാണ്. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. 59 വയസായിരുന്നു. കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 2022-ലാണ് റാബിയയെ രാജ്യം പത്മശ്രീ നൽകി ആദരിച്ചത്. 2014-ൽ സംസ്ഥാന സർക്കാറിന്റെ ‘വനിതാരത്‌നം’ അവാർഡ് നേടി. “സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്”എന്ന കൃതിയാണ് റാബിയയുടെ ആത്മകഥ. സാക്ഷരത രംഗത്തെ പ്രവർത്തനങ്ങൾ പരിഗണിച്ച് ആയിരുന്നു രാജ്യം റാബിയയെ ആദരിച്ചത്. മലപ്പുറം തിരൂരങ്ങാടി വെള്ളിലക്കാട് എന്ന ഗ്രാമത്തിൽ 1966…

Read More

ബ്രേക്ക് ഡൗണായി കെഎസ്ആർടിസിക്ക് ഇനി അധിക നേരം വഴിയിൽ കിടക്കേണ്ടി വരില്ല റാപ്പിഡ് റിപ്പയർ സർവ്വീസ് ടീം പ്രവർത്തനമാരംഭിച്ചു  കെഎസ്ആർടിസി

തിരുവനന്തപുരം: കേരളത്തിൽ വഴിയിൽ ബ്രേക്ക് ഡൗണായി കെഎസ്ആർടിസിക്ക് ഇനി അധിക നേരം വഴിയിൽ കിടക്കേണ്ടി വരില്ല. ബ്രേക്ക് ഡൗണാകുന്ന കെ എസ് ആർ ടി സി ബസുകളിലെ പ്രശ്നങ്ങൾ ഉടനടി മാറ്റാൻ രംഗത്തു വരികയാണ് കെ എസ് ആർ ടി സി റാപ്പിഡ് ഫയർ ടീം. മെയ് മൂന്നിന്(ശനി) വൈകിട്ട് മൂന്ന് മണിയ്ക്ക് കൊട്ടാരക്കര ബസ് സ്റ്റേഷനിൽ കെഎസ്ആർടിസി റാപ്പിഡ് റിപ്പയർ സർവ്വീസുകളുടെ ഉദ്ഘാടനം ഔദ്യോഗികമായി നിർവഹിച്ചു. കെഎസ്ആര്‍ടിസി ബസ് ബ്രേക്ഡൗണ്‍ ആകുന്ന സാഹചര്യങ്ങളില്‍ എത്രയും വേഗത്തില്‍…

Read More

തൃശൂർ പൂരം കലക്കലിൽ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ മന്ത്രി കെ രാജൻ

തിരുവനന്തപുരം: തൃശൂർ പൂരം കലക്കലിൽ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ മന്ത്രി കെ രാജന്റെ മൊഴി. എം ആര്‍ അജിത് കുമാറിനെ മന്ത്രി പല തവണ വിളിച്ചിട്ടും ഫോൺ എടുത്തില്ലെന്ന് ആക്ഷേപം. പൂര ദിവസം രാവിലെ മുതൽ എംആർ അജിത്കുമാർ തൃശൂരിലുണ്ടായിരുന്നു. എന്നാൽ പൂരം തടസപ്പെട്ട സമയത്ത് എഡിജിപിയെ പല തവണ തുടരെ വിളിച്ചിട്ടും കിട്ടിയില്ല. തെക്കോട്ടിറക്ക സമയത്ത് പൊലീസിൻറെ ഭാഗത്ത് നിന്ന് മോശം ഇടപെടലുണ്ടായെന്നും മന്ത്രി കെ രാജൻ മൊഴി നൽകി. എഡിജിപി സ്ഥലത്തുണ്ടായിരുന്നെന്ന്…

Read More

നാഗലശേരിയിലെ വീട്ടുവളപ്പിൽ നിന്നും മലപാമ്പിനെ പിടികൂടി

കൂറ്റനാട്: നാഗലശ്ശേരി പഞ്ചായത്തിലെ ഒന്നാം വാർഡിൽ കള്ളിവളപ്പിൽ റോഡിൽ ചിറ്റിലങ്ങാട്ട് കൃഷ്ണകുമാറിന്റെ വീട്ടുപറമ്പിൽ നിന്ന് മലമ്പാമ്പിനെ പിടികൂടി. വാർഡ് മെമ്പർ ഇന്ദിര പ്രശസ്ത പാമ്പ് പിടുത്തക്കാരൻ സുധീഷ് കൂറ്റനാടിനെ വിവരമറിയിക്കുകയും, വനം വകുപ്പ് റസ്ക്യൂ വാച്ചർ കൂടിയായ സുധീഷ് എത്തി മലമ്പാമ്പിനെ പിടികൂടുകയും ആയിരുന്നു. ശനിയാഴ്ച അർദ്ധരാത്രി 12 മണിയോടുകൂടിയാണ് മലമ്പാമ്പിനെ പിടികൂടിയത്. പിടികൂടിയ കൂടിയ പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ വനത്തിലേക്ക് തുറന്നു വിടും

Read More

തമിഴ്നാട് ഒമ്നി വാനും ബസും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികൾ മരണപെട്ടു

തിരുവാരൂര്‍: തമിഴ്നാട്‌ തിരുവാരൂരിൽ ഒമ്നി വാനും ബസും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. തിരുവനന്തപുരം ബാലരാമപുരം നെല്ലിമൂട് സ്വദേശികളാണ്‌ അപകടത്തില്‍ മരിച്ച നാല് പേരും. മൂന്ന് പേർക്ക് പരിക്കേറ്റു. സുഹൃത്തുക്കളായ രജിനാഥ്‌, സജിത്ത്, രാജേഷ്, രാഹുൽ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇവരുടെ ബന്ധുക്കൾ അപകടം നടന്ന സ്ഥലത്തേക്ക് പുറപ്പെട്ടു. ഇന്നലെയാണ് ഇവര്‍ തീർത്ഥാടനത്തിനായി പോയത്. മാരുതി ഈക്കോ വാനിലാണ് അപകടത്തിൽപ്പെട്ടവർ സഞ്ചരിച്ചത്.

Read More

കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ തീപ്പിടിക്കാൻ കാരണം ബാറ്ററിയുടെ തകരാർ മൂലമെന്ന് പ്രാഥമിക റിപ്പോർട്ട്.

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ സിപിയു യൂണിറ്റിൽ തീപ്പിടിക്കാൻ കാരണം ബാറ്ററിയുടെ തകരാർ മൂലമെന്ന് പ്രാഥമിക റിപ്പോർട്ട്. ബാറ്ററിയിലെ ഇന്റേർണൽ ഷോട്ടേജ് കാരണം ബാറ്ററികൾ വീർത്ത്പൊങ്ങി. ഇത് പിന്നീട് പൊട്ടിത്തെറിച്ച് തീ പടർന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിന് പിന്നാലെ മറ്റ് ബാറ്ററികളിലേക്കും തീ പടർന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ആകെ 34 ബാറ്ററികളാണ് കത്തി നശിച്ചത്. ബാറ്ററി സൂക്ഷിച്ച റൂമിൽ തീ പടർന്നിരുന്നു എന്നാൽ മറ്റിടത്തേക്ക് തീ വ്യാപിച്ചില്ല. ഇങ്ങനെയാണ് കെട്ടിടത്തിൽ നിറയെ പുക നിറഞ്ഞതെന്നും കണ്ടെത്തൽ….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial