
ചോക്ലേറ്റ് വാങ്ങാൻ പണം ആവശ്യപ്പെട്ട നാലു വയസ്സുകാരിയെ മദ്യലഹരിയിലായിരുന്ന പിതാവ് കൊലപ്പെടുത്തി
മുംബൈ: ചോക്ലേറ്റ് വാങ്ങാൻ പണം ആവശ്യപ്പെട്ട നാലു വയസ്സുകാരിയെ മദ്യലഹരിയിലായിരുന്ന പിതാവ് കൊലപ്പെടുത്തി. മഹാരാഷ്ട്ര ലാത്തൂറിലാണ് സംഭവം അരങ്ങേറിയത്. ഇയാൾ മദ്യത്തിന് അടിമയാണെന്നാണ് പൊലീസ് റിപ്പോർട്ട്. സംഭവത്തിൽ ബാലാജി റാത്തോഡ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ നൽകിയ പരാതിയിലാണ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്. വധശിക്ഷ നൽകണമെന്ന് ഭാര്യ പൊലീസിനോട് ആവശ്യപ്പെട്ടു. ബാലാജി മദ്യത്തിന് അടിമയായിരുന്നു, ഇത് കുടുംബത്തിൽ പതിവായി വഴക്കുകൾക്ക് കാരണമായിരുന്നു. വഴക്കുകൾ വർധിച്ചതിനെ തുടർന്ന് ഭാര്യ അയാളെ ഉപേക്ഷിച്ച് പോയി. ഉച്ചകഴിഞ്ഞ് മകൾ ചോക്ലേറ്റ്…