Headlines

ഇറാന്റെ ആണവകേന്ദ്രങ്ങൾ നശിപ്പിച്ചതിലും അഭിമാനമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചതിലും ഇറാന്റെ ആണവകേന്ദ്രങ്ങൾ നശിപ്പിച്ചതിലും അഭിമാനമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തലിന് മധ്യസ്ഥത വഹിക്കുന്നതിനുമുമ്പ് ഇറാന്റെ എല്ലാ ആണവ കേന്ദ്രങ്ങളും ശേഷികളും നശിപ്പിക്കാൻ കഴിഞ്ഞത് തനിക്ക് മഹത്തായ ബഹുമതിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേലും ഇറാനും സംഘർഷം അവസാനിപ്പിക്കണമെന്ന് ഒരുപോലെ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് ഒരു പോസ്റ്റിൽ കുറിച്ചിരുന്നു. അതിനിടെ ഇറാന്റെ ആണവ പദ്ധതികൾ തകർത്തതായി അമേരിക്ക ഐക്യ രാഷ്ട്രസഭാ സുരക്ഷ കൗൺസിലിനെ അറിയിച്ചു. സൈനിക നടപടിയെ ന്യായീകരിച്ച…

Read More

ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റ് ജയം

ഇന്ത്യ- ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് ജയം. ആവേശകരമായ അന്ത്യത്തിനൊടുവിൽ അഞ്ചുവിക്കറ്റിനാണ് ആതിഥേയരുടെ ജയം. അതിവേഗം സ്കോർ ചലിപ്പിച്ചായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. 21 റൺസുമായി അഞ്ചാം ദിനം ബാറ്റിങ് ആരംഭിക്കുമ്പോൾ വിജയത്തിന് വേണ്ടത് 350 റൺസായിരുന്നു. ആകെ 82 ഓവർ നേരിട്ട് ഇംഗ്ലണ്ട് ലക്ഷ്യം മറികടന്നു. ഇംഗ്ലണ്ടിന് വേണ്ടി ബെൻ ഡക്കറ്റ് 149 റൺസ് നേടി. ക്രോളി 65 റൺസ് , ജോ റൂട്ട് 53 റൺസ് എന്നിങ്ങനെ നേടി. ബെൻ സ്റ്റോക്സ്(33), ജാമി സ്മിത്ത് (44)…

Read More

അഹമ്മദാബാദ്  വിമാന ദുരന്തം;275 പേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം

അഹമ്മദാബാദ്: എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനർ വിമാനം തകർന്നുണ്ടായ ദുരന്തത്തിൽ 275 പേർ മരിച്ചതായി ഔദ്യോ​ഗിക സ്ഥിരീകരണം. വിദേശികളും സ്വദേശികളുമായി വിമാനത്തിലുണ്ടായിരുന്ന 241 പേർ മരിച്ചു. വിമാനം ജനവാസ മേഖലയിലാണ് തകർന്നു വീണത്. ദുരന്തത്തിൽ 34 പ്രദേശവാസികളും മരിച്ചതായി ​ഗുജറാത്ത് ആരോ​ഗ്യ മന്ത്രാലയം പുറത്തുവിട്ട ഔദ്യോ​ഗിക കണക്കിൽ പറയുന്നു. ജൂൺ 12നാണ് അപകടമുണ്ടായത്. മരണ സംഖ്യയെക്കുറിച്ചു ഔദ്യോ​ഗിക പ്രഖ്യാപനം ആദ്യമായാണ് വരുന്നത്. ഡിഎൻഎ പരിശോധന പൂർത്തിയാക്കിയ ശേഷമേ ഔദ്യോ​ഗിക കണക്കുകൾ പുറത്തുവിടു എന്നു കേന്ദ്ര സർക്കാർ നേരത്തെ…

Read More

തൃശൂരില്‍ പനി ബാധിച്ച് മരിച്ചയാള്‍ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

തൃശൂര്‍: തൃശൂരില്‍ പനി ബാധിച്ചു മരിച്ചയാള്‍ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. അതിരപ്പിള്ളി വാഴച്ചാലിലാണ് സംഭവം.വാഴച്ചാല്‍ ഉന്നതിയിലെ രാമന്‍(45) ആണ് പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്.കഴിഞ്ഞ 22നാണ് രാമന്‍ മരിച്ചത്.തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഇന്നലെ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഡോക്ടര്‍ക്ക് പേവിഷബാധ സംശയം തോന്നിയിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്തെ ലാബില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. രാമന് എങ്ങനെയാണ് പേവിഷബാധ ഏറ്റത് എന്നത് സംബന്ധിച്ച് സ്ഥിരീകരണമായിട്ടില്ല. മൃതദേഹം സംസ്‌കരിച്ചു.

Read More

സ്കൂട്ടറിൽ കാട്ടുപന്നി ഇടിച്ച് അപകടത്തിൽപ്പെട്ട യുവാവ് മരിച്ചു.

തൃശൂർ: തൃശൂർ എരുമപ്പെട്ടിയിൽ സ്കൂട്ടറിൽ കാട്ടുപന്നി ഇടിച്ച് അപകടത്തിൽപ്പെട്ട യുവാവ് മരിച്ചു. ചിറമനേങ്ങാട് സ്വദേശി കുന്നത്ത് പീടികയിൽ അബൂബക്കറിൻ്റെ മകൻ ഇർഷാദ് ആണ് മരിച്ചത്. 20 വയസായിരുന്നു. വെള്ളറക്കാട് മാത്തൂർ പാടത്തിന് സമീപത്ത് വെച്ച് റോഡിന് കുറുകെ ഓടി വന്ന കാട്ടുപന്നി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇന്ന് വൈകിട്ടോടെയാണ് മരണം സംഭവിച്ചതെന്നാണ് വിവരം. അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ സ്കൂട്ടറിൽ നിന്നും ഇർഷാദ് തെറിച്ച് റോഡിൽ വീണു. വീഴ്ചയിൽ യുവാവിൻ്റെ തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. കുന്നംകുളം ദയ…

Read More

ബിനോയ് വിശ്വത്തിനെതിരായ സംഭാഷണം; മാപ്പപേക്ഷിച്ച് സിപിഐ നേതാക്കൾ

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ സംഭാഷണത്തിൽ മാപ്പപേക്ഷിച്ച് നേതാക്കൾ. പാർട്ടിക്ക് സമർപ്പിച്ച വിശദീകരണ കുറിപ്പിലാണ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കമലാ സദാനന്ദനും എറണാകുളം ജില്ലാ സെക്രട്ടറി കെ.എം. ദിനകരനും മാപ്പ് അപേക്ഷിച്ചിരിക്കുന്നത്. മാപ്പപേക്ഷ നൽകിയ സാഹചര്യത്തിൽ നടപടി താക്കീതിൽ ഒതുങ്ങിയേക്കും. ബോധപൂ‍ർവം പാ‍ർട്ടിയെ അവഹേളിക്കാൻ ശ്രമിച്ചിട്ടില്ല. പാ‍ർട്ടി എന്തു നടപടിയെടുത്താലും അംഗീകരിക്കും. ദയവ് കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിശദീകരണ കുറിപ്പിൽ നേതാക്കൾ പറയുന്നു. അതേസമയം സംഭാഷണം എങ്ങനെ റെക്കോഡ് ചെയ്തെന്നോ സാഹചര്യമെന്തെന്നോ വീശദീകരണത്തിൽ പറയുന്നില്ല. സംസ്ഥാന എക്‌സിക്യൂട്ടീവ്…

Read More

ഓട്ടോ ഡ്രൈവർ അപമര്യാദയായി പെരുമാറി; ഓട്ടോറിക്ഷയിൽ നിന്നും പുറത്തേക്ക് ചാടിയ യുവതിക്ക് പരിക്ക്; ഡ്രൈവർ അറസ്റ്റിൽ

മലപ്പുറം: ഓട്ടോ ഡ്രൈവർ അപമര്യാദയായി പെരുമാറിയതിന് പിന്നാലെ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്നും പുറത്തേക്ക് എടുത്തുചാടിയ യുവതിക്ക് പരിക്ക്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു സംഭവം. പരിക്കേറ്റ യുവതിയെ മൂലക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാളാടുനിന്നാണ് യുവതി ഓട്ടോയിൽ കയറിയത് മൂലക്കലിലെ ഓഡിറ്റോറിയത്തിലേക്കായിരുന്നു പോകേണ്ടിയിരുന്നത്. എന്നാൽ യാത്രാമദ്ധ്യേ ഓട്ടോ ഡ്രൈവർ യുവതിയെ ശല്യപ്പെടുത്തുകയായിരുന്നു ഇതേത്തുടർന്ന് യുവതി വാഹനത്തിൽ നിന്നും പുറത്തേക്ക് ചാടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് താനൂര്‍ പുതിയ കടപ്പുറത്ത് താമസിക്കുന്ന തിരുവനന്തപുരം സ്വദേശി ഷബീറിനെ (43) താനൂര്‍ പോലീസ് അറസ്റ്റ്…

Read More

നീറ്റ് പരീക്ഷയുടെ മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞു, 17 വയസുകാരിയെ തല്ലിക്കൊന്ന് അധ്യാപകനായ പിതാവ്; സംഭവം മഹാരാഷ്ട്രയിൽ

സാംഗ്ലി: മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ സ്വന്തം മകളെ പിതാവ് തല്ലിക്കൊന്നു. നീറ്റ് പരീക്ഷയുടെ മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിന്റെ പേരിലായിരുന്നു 17 വയസുകാരിയോട് പിതാവിന്റെ ക്രൂരത. സാധിക ബോൺസ്‌ലെ എന്ന വിദ്യാർഥിനിയെയെയാണ് സ്കൂൾ അധ്യാപകൻ കൂടിയായ പിതാവ് കൊലപ്പെടുത്തിയത്. പഠിക്കാൻ മിടുക്കിയായിരുന്നു സാധിക. പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ 92.60 ശതമാനം മാർക്ക് നേടി മികച്ച വിജയം നേടിയ പെൺകുട്ടിക്ക് നീറ്റ് പരീക്ഷയുടെ മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞത് പിതാവിന് അംഗീകരിക്കാനായില്ല. ഇതേത്തുടർന്നാണ് ധോണ്ടിറാം ബോൺസ്‌ലെ എന്നയാൾ സ്വന്തം…

Read More

മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യക്കും ഭർത്താവിനും സർക്കാർ സർവീസിൽ നിയമന ഉത്തരവ്

കണ്ണൂർ: മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യക്കും ഭർത്താവിനും സർക്കാർ സർവീസിൽ നിയമന ഉത്തരവ്. കണ്ണൂർ കൊട്ടോടി ഒരള ഉന്നതിയിലെ രമേശനും ഭാര്യ രേഷ്മയുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ നിയമന ഉത്തരവ് കൈപ്പറ്റിയത്. പൊതുമരാമത്ത് വകുപ്പിൽ ക്ലാർക്കായാണ് രമേശന് ജോലി ലഭിച്ചത്. ക്ഷീര വികസന വകുപ്പിൽ ഡെയറിഫാം ഇൻസ്ട്രക്ടർ തസ്തികയിലേക്കാണ് രേഷ്മക്ക് നിയമനം. ഒരേദിവസം തന്നെ നിയമന ഉത്തരവ് കിട്ടിയതിന്റെ സന്തോഷത്തിലാണ് കുടുംബം. 2021 നവംബർ 11നായിരുന്നു രേഷ്മയും രമേശനും വിവാഹിതരായത്. രേഷ്മ എംഎസ്‌സി മൈക്രോ ബയോളജിയും രമേശൻ ബിഎ ഇക്കണോമിക്സ്…

Read More

എല്ലാ കിടപ്പുരോഗികള്‍ക്കും പരിചരണം, കേരള കെയര്‍, നിര്‍ണായക ചുവടുവയ്പ്പുമായി കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ കിടപ്പുരോഗികളായ എല്ലാവര്‍ക്കും കൃത്യമായ പരിചരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സര്‍വത്രിക പാലിയേറ്റീവ് പരിചരണ പദ്ധതിയുടെ പ്രവര്‍ത്തനം അടുത്ത മാസം മുതല്‍. പാലിയേറ്റീവ് പരിചരണ പദ്ധതിയുടെയും ‘കേരള കെയര്‍’ പാലിയേറ്റീവ് ശൃംഖലയുടെ പ്രവര്‍ത്തനത്തിന്റേയും സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 28ന് വൈകിട്ട് 4ന് എറണാകുളം കളമശ്ശേരി രാജഗിരി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കേരളം പാലിയേറ്റീവ് പരിചരണ രംഗത്ത് നടത്തുന്ന സുപ്രധാന ഇടപെടലുകളിലൊന്നാണ് സാര്‍വത്രിക പാലിയേറ്റീവ് പരിചരണ പദ്ധതിയെന്ന് ആരോഗ്യ വകുപ്പ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial