പാഴ്സൽ ലോറി തടഞ്ഞ് തട്ടിയെടുത്തത് മൂന്ന് കോടി 24 ലക്ഷം രൂപ; കവർച്ചാ സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ
പാഴ്സൽ ലോറിയിൽ നിന്നും മൂന്ന് കോടി 24 ലക്ഷം രൂപ കവർന്ന സംഘത്തിലെ രണ്ടുപേർ പിടിയിൽ. തിരുപ്പൂർ സ്വദേശികളായ തിരുകുമാർ (37), ചന്ദ്രബോസ് (32) എന്നിവരാണ് അറസ്റ്റിലായത്. തിരുപ്പൂരിലെത്തിയാണ് കായംകുളം പൊലീസ് ഇവരെ പിടികൂടിയത്. സംഭവത്തിൽ ഏഴുപേർ ഒളിവിലാണ്. കായംകുളം ഡിവൈ.എസ്.പി എൻ.ബാബുക്കുട്ടൻ, സി.ഐ. ജെ.നിസാമുദ്ദീൻ, എസ്.ഐ ബ്രജിത്ത് ലാൽ, നിഷാദ്, അഖിൽ, ഇയാസ്, മണിക്കൂട്ടൻ, ഷാനവാസ്, ദീപക്, ഷാജഹാൻ, സിദ്ദിഖ്, ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. വാഹനത്തിന്റെ രജിസ്ട്രേഷൻ റെഡിയാക്കി കൊടുത്തത് പിടിയിലായ തിരുകുമാറാണ്….

