Headlines

ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി തൂങ്ങിമരിച്ച നിലയിൽ

ലക്നൗ: ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായി. തുടർന്ന് ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഫിറോസാബാദ് സൗത്ത് മേഖലയിലെ ഹുമയൂൺപുർ സ്വദേശി 32 കാരനായ ശിവം എന്ന തനുവിനെയാണു വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഈ സമയം തനു വീട്ടിൽ ഒറ്റയ്ക്കായിരുന്നു. ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ തനുവിന് ജൂൺ 17ന് കോടതി ജാമ്യം നൽകിയിരുന്നു. വീട്ടിലെത്തിയ തനു വിഷാദത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ…

Read More

പാകിസ്ഥാനിൽ ബോട്ട് മറിഞ്ഞ് 4 വിനോദസഞ്ചാരികൾ മരിച്ചു

പാകിസ്ഥാനിൽ ബോട്ട് മറിഞ്ഞ് 4 വിനോദസഞ്ചാരികൾ മരിച്ചു. 3 പേരെ കാണാതായി. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് ബോട്ട് മറിഞ്ഞ് അപകടം സംഭവിച്ചത്. ഞായറാഴ്ചയാണ് സംഭവം. സ്വാത് ജില്ലയിലെ കലാമിലെ ഷാഹി ബാഗ് പ്രദേശത്ത് 10 വിനോദസഞ്ചാരികളുമായി പോയ ബോട്ടാണ് മറിഞ്ഞതെന്നാണ് നിഗമനം. അപകടത്തിൽ 4 പേർ മരിച്ചതായും 3 പേരെ നാട്ടുകാർ രക്ഷപെടുത്തിയതായും അധികൃതർ പറഞ്ഞു.നാല് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി രക്ഷാപ്രവർത്തകർ അറിയിച്ചു. ബാക്കിയുള്ളവർക്കായി തിരച്ചിലും രക്ഷ പ്രവർത്തനവും തുടരുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെയും രക്ഷാപ്രവർത്തകരെയും…

Read More

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ A M M Aയുടെ ഭരണസമിതിയിലേക്ക് മൂന്ന് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തും

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ A M M Aയുടെ ഭരണസമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടത്തും. മൂന്ന് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്താനാണ് ഇന്ന് നടന്ന ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്. ജനറല്‍ ബോഡി യോഗത്തില്‍ സമവായത്തിലെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്. നിലവിലുള്ള അഡ്‌ഹോക് കമ്മിറ്റി അതുവരെ തുടരും. എറണാകുളത്തെ ഗോകുലം പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരാനില്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മോഹന്‍ലാല്‍ വഴങ്ങാതിരുന്നതിനെ തുടര്‍ന്നാണ്…

Read More

കാമുകനുമായുള്ള ബന്ധത്തിന് തടസ്സമായി ഒന്നും അഞ്ചും വയസുള്ള പിഞ്ഞുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി 25 കാരി

കാമുകനുമായുള്ള ബന്ധത്തിന് തടസ്സമായ ഒന്നും അഞ്ചും വയസുള്ള പിഞ്ഞുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി 25 കാരി. സംഭവത്തിൽ അമ്മയായ മുസ്‌കാൻ എന്ന യുവതിയെ ഫിറോസാബാദ് ജില്ലയിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തു. ചായയിലും ബിസ്ക്കറ്റിലും വിഷം കലര്‍ത്തിയാണ് മുസ്കാന്‍ കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ജൂണ്‍ 19 ന് ഉച്ചയ്ക്ക് റൂര്‍ക്കലി ഗ്രാമത്തിലാണ് സംഭവം. 2018 ലാണ് മുസ്കാന്‍റെയും വസീം അഹമ്മദിന്‍റെയും വിവാഹം കഴിഞ്ഞത്. ജോലി ആവശ്യങ്ങൾക്കായി വസീം മിക്കവാറും വീട്ടില്‍ നിന്നും അകലെയായിരിക്കും. ഈ സമയത്താണ് വസീമിന്‍റെ ബന്ധുവായ…

Read More

നെടുമങ്ങാട് സിപിഐ വിട്ട് 30 പ്രവർത്തകർ സിപിഎമ്മിൽ ചേർന്നു

നെടുമങ്ങാട് : സിപിഐയിൽ കൂട്ട രാജി.സിപിഐ മുൻ പൂവത്തൂർ ലോക്കൽ കമ്മിറ്റി അംഗവും എഐടിയുസി ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായ  വേലപ്പൻപിള്ളയുടെ നേതൃത്വത്തിൽ 30 പ്രവർത്തകർ സിപിഐഎമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. സിപിഐഎം നെടുമങ്ങാട് ഏരിയാ സെക്രട്ടറി കെ പി പ്രമോഷ് പാർട്ടി പതാക കൈമാറി ഇവരെ സ്വീകരിച്ചു. എസ് എസ് ബിജു, സി സാബു, ബി സതീശൻ, എസ് ആർ രതീഷ്, എം പി സജിത എന്നിവർ പങ്കെടുത്തു. സിപിഐ ള്ളിയൂർ ബ്രാഞ്ച് സെക്രട്ടറി കെ സുരേന്ദ്രൻ,…

Read More

‘ജെഎസ്‌കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യുടെ റിലീസ് അനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ ഡി വൈ എഫ് ഐ രംഗത്ത്

പ്രവീണ്‍ നാരായണന്റെ സംവിധാനത്തില്‍ സുരേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യവേഷത്തിലെത്തുന്ന കോര്‍ട്ട് റൂം ത്രില്ലര്‍ ചിത്രം ‘ജെഎസ്‌കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യുടെ റിലീസ് അനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ ഡി വൈ എഫ് ഐ രംഗത്ത്. സിനിമയുടെ പ്രദർശനാനുമതി തടഞ്ഞ സെൻസർ ബോർഡ് നടപടി പ്രതിഷേധാർഹവും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ലംഘനവുമാണെന്നും ഇതിനെതിരെ പ്രതിഷേധിക്കണമെന്നും ഡി വൈ എഫ് ഐ പറഞ്ഞു. വിഷയത്തിൽ സിനിമയിൽ പ്രധാന വേഷം ചെയ്യുന്ന, കേന്ദ്ര മന്ത്രി കൂടിയായ സുരേഷ്…

Read More

നാളെ സംസ്ഥാന വ്യാപകമായി എബിവിപി വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദിന് നേരെ ആക്രമണം നടന്നതില്‍ പ്രതിഷേധിച്ച്‌ എബിവിപി സംസ്ഥാന വ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പ് വെക്കണമെന്ന് അവശ്യപ്പെട്ട് എബിവിപി നടത്തുന്ന സമരങ്ങളെ പാര്‍ട്ടി ഗുണ്ടകളെ ഉപയോഗിച്ച്‌ അടിച്ചമര്‍ത്താൻ ശ്രമിക്കുന്നു എന്നാണ് ആരോപണം. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ശ്രമിക്കുന്നത് ഗുണ്ടകളെ ഉപയോഗിച്ച്‌ ആക്രമിക്കാനാണ്. ഇതിന് ഉദാഹരമാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ തിരുവനന്തപുരം തമ്പാനൂരില്‍ സംസ്ഥാന സെക്രട്ടറിക്ക് നേരെ ഉണ്ടായ…

Read More

എൻഎസ്എസ് പരിപാടിയിൽ ഭാരതാംബയുടെ ചിത്രം സ്ഥാപിക്കാൻ ശ്രമം; ആർഎസ്എസ് നേതാവിനെ ഇറക്കി വിട്ടു

തൃശൂര്‍: എന്‍എസ്എസ് സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ ദിനാചരണത്തില്‍ ഭാരതാംബയുടെ ചിത്രം സ്ഥാപിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വിവാദം. മന്നത്ത് പത്മനാഭന്റെ ചിത്രത്തിന് ഒപ്പം കാവിക്കൊടി പിടിച്ച ഭാരതാംബ ചിത്രം വയ്ക്കാന്‍ ആര്‍എസ്എസ് നേതാവ് ശ്രമിച്ചത് തര്‍ക്കത്തിന് ഇടയാക്കി. മാള കുഴൂരില്‍ 241 നമ്പര്‍ തിരുമുക്കുളം കരയോഗ പരിപാടിയിലാണ് സംഭവം. പരിപാടിയില്‍ ക്ഷണിതാവായെത്തിയ കെസി നടേശന്‍ എന്ന ആര്‍എസ്എസ് നേതാവാണ് ചിത്രം സ്ഥാപിക്കാന്‍ ശ്രമിച്ചത്. ആര്‍എസ്എസ് നേതാവിന്റെ നടപടിക്ക് എതിരെ കരയോഗം അംഗങ്ങള്‍ ത്‌ന്നെ രംഗത്തെത്തിയതോടെ പരിപാടി തര്‍ക്കത്തില്‍ കലാശിക്കുകയായിരുന്നു….

Read More

വിലക്കയറ്റം തടയാൻ സിവിൽ സപ്ലൈസ് കോർപറേഷന് 100 കോടി രൂപ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാന്‍ വിപണിയില്‍ ഇടപെടാന്‍ സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന് 100 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആണ് ഇക്കാര്യം അറിയിച്ചത്. അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവര്‍ത്തനങ്ങളെ സഹായിക്കാനാണ് തുക അനുവദിച്ചതെന്ന് ധനകാര്യ മന്ത്രിയുടെ ഓഫീസ്‌ പത്രക്കുറിപ്പില്‍ അറിയിച്ചു. വിപണി ഇടപെടലിനായി 250 കോടി രൂപയാണ് സപ്ലൈകോയ്ക്ക് ഈവര്‍ഷം ബജറ്റില്‍ നീക്കിവച്ചിട്ടുള്ളത്. ഇപ്പോള്‍ തുക അനുവദിച്ചതിലൂടെ ഓണക്കാലത്തേയ്ക്ക് അടക്കമുള്ള അവശ്യസാധനങ്ങളുടെ സംഭരണം മുന്‍കൂട്ടി…

Read More

പത്മനാഭസ്വാമി ക്ഷേത്രത്തിൽ പാൽ മോഷണം;അസിസ്റ്റൻറ് സ്റ്റോർ കീപ്പർ പിടിയിലായി

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ പാൽ മോഷണം. 25 ലിറ്റർ പാൽ മോഷ്ടിച്ച അസിസ്റ്റൻറ് സ്റ്റോർ കീപ്പർ സുനിൽകുമാർ പിടിയിലായി. തുടർച്ചയായി പാൽ മോഷണം പോകുന്നുവെന്നാരോപിച്ച് ക്ഷേത്ര വിജിലൻസ് സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് അസിസ്റ്റൻറ് സ്റ്റോർ കീപ്പർ പാൽ മോഷണം നടത്തിയതായി കണ്ടെത്തിയത്. ജീവനക്കാരനെതിരെ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. മോഷണം മറച്ചുവെയ്ക്കാൻ ശ്രമം നടന്നതായും ആരോപണമുയരുന്നുണ്ട്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial