Headlines

അനാവശ്യ ഗര്‍ഭം തുടരാന്‍ അതിജീവിതയെ നിര്‍ബന്ധിക്കാനാവില്ല: ബോംബെ ഹൈക്കോടതി

മുംബൈ: ലൈംഗികാതിക്രമം നേരിട്ട അതിജീവിതയെ അനാവശ്യ ഗര്‍ഭം തുടരാന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി പറഞ്ഞു. മെഡിക്കല്‍ വിദഗ്ധരുടെ പ്രതികൂല റിപ്പോര്‍ട്ട് ഉണ്ടായിരുന്നിട്ടും 12 വയസ്സുള്ള പെണ്‍കുട്ടിക്ക് 28 ആഴ്ചത്തെ ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നല്‍കി. പെണ്‍കുട്ടിയുടെ ആഗ്രഹത്തിന് വിരുദ്ധമായി ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ നിര്‍ബന്ധിതരാകുകയാണെങ്കില്‍, അവളുടെ ജീവിത പാത തീരുമാനിക്കാനുള്ള അവകാശത്തെയാണ് ഇല്ലാതാക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.പെണ്‍കുട്ടിയെ പരിശോധിച്ചശേഷം മെഡിക്കല്‍ ബോര്‍ഡ്, പെണ്‍കുട്ടിയുടെ പ്രായവും ഗര്‍ഭ അണ്ഡത്തിന്റെ വളര്‍ച്ചയുടെ ഘട്ടവും കണക്കിലെടുക്കുമ്പോള്‍ ഗര്‍ഭം അവസാനിപ്പിക്കുന്ന പ്രക്രിയ വളരെ…

Read More

അധ്യാപക പുനര്‍ നിയമനത്തിന് കൈക്കൂലി; സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്‍ പിടിയില്‍

കോട്ടയം: അധ്യാപക പുനര്‍നിയമനത്തിന് കൈക്കൂലി വാങ്ങിയ സെക്രട്ടേറിയറ്റ് ജീവനക്കാരന്‍ വിജിലന്‍സ് പിടിയില്‍. സെക്രട്ടേറിയറ്റിലെ പൊതുവിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്റ് സെക്ഷന്‍ ഓഫിസര്‍ തിരുവനന്തപുരം പള്ളിക്കല്‍ മൂതല സ്വദേശി സുരേഷ് ബാബുവാണ് അറസ്റ്റിലായത്. കോട്ടയത്തെമൂന്ന് അധ്യാപകരുടെ പുനര്‍നിയമനത്തിന് ഒന്നരലക്ഷം രൂപയാണ് കൈക്കൂലി വാങ്ങിയത്. കോട്ടയം വിജിലന്‍സ് യൂണിറ്റാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കേസില്‍ വടകര സ്വദേശിയും മുന്‍ പ്രധാന അധ്യാപകനും ഏജന്റുമായ വിജയനെ വിജിലന്‍സ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.തീക്കോയി സ്‌കൂളിലെ മൂന്ന് അധ്യാപകരുടെ നിയമനത്തിലാണ് അഴിമതി നടത്തിയത്. ഫയലുകള്‍ ശരിയാക്കിത്തരാമെന്ന് പറഞ്ഞ്…

Read More

30 മാർക്ക് നഷ്ടമായി, പ്ലസ് ടു പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ച; വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകി വിദ്യാർഥി

പ്ലസ് ടു പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ച്ച. മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി അതുൽ മഹാദേവിന് 30 മാർക്ക് നഷ്ടമായി.വിദ്യാർത്ഥി ഹയർസെക്കന്ററി ജോയന്റ് ഡയറക്ടർക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകി. 80 ഇൽ 50 മാർക്കാണ് അതുൽ മഹാദേവിന് ഹിന്ദി പേപ്പറിൽ ലഭിച്ചത്. അർഹിച്ച മാർക്ക് ലഭിച്ചില്ലെന്ന് മനസ്സിലാക്കിയ വിദ്യാർത്ഥി പുനർമൂല്യ നിർണയത്തിന് അപേക്ഷ നൽകി. കാര്യമുണ്ടായില്ല, അപ്പോഴും ലഭിച്ചത് 50 മാർക്കാണ്. ഇതിനേക്കാൾ മാർക്ക് തനിക്ക് ലഭിക്കുമെന്ന് ഉറപ്പുള്ള അതുൽ മഹാദേവവ് അപേക്ഷ നൽകി ഉത്തര കടലാസ്…

Read More

താര സംഘടന എഎംഎംഎ പൊതുയോഗം ഇന്ന്;പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കും

കൊച്ചി: താര സംഘടനയായ എഎംഎംഎ പൊതുയോഗം ഇന്ന് നടക്കും. എഎംഎംഎ മുപ്പത്തൊന്നാമത് ജനറൽബോഡി യോഗമാണ് ഇന്ന് കൊച്ചിയിലെ കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ നടക്കുക. സംഘടനയുടെ പുതിയ നേതൃത്വത്തെയും ഇന്ന് തെരഞ്ഞെടുക്കും. ഷൂട്ടിംഗ് സെറ്റുകളിലെ ലഹരി ഉപയോഗത്തിനെതിരെ എടുക്കേണ്ട തീരുമാനങ്ങളും ഇന്ന് നടക്കുന്ന ജനറൽ ബോഡിയിൽ ചർച്ച ചെയ്യും. അതേസമയം, താരസംഘടനയുടെ നേതൃത്വത്തിൽ കാതലായ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്. വോട്ടെടുപ്പ് ഒഴിവാക്കി നിലവിൽ അഡ്ഹോക്ക് കമ്മറ്റിയായി പ്രവൃത്തിക്കുന്ന ടീം തന്നെ തുടരാനാണ് സാധ്യത. പ്രസിഡന്റ്‌ സ്ഥാനത്ത് മോഹൻലാൽ…

Read More

സോഷ്യൽ മീഡിയ വഴി ഓൺലൈൻ ലേലം, യുവാവിൽ നിന്നും തട്ടിയത് 25 ലക്ഷം രൂപ, പ്രതിയെ പിടികൂടി പോലീസ്

ആലപ്പുഴ: ഓൺലൈൻ ബിഡ്ഡിങിന്‍റെ (ലേലം) പേരിൽ ആലപ്പുഴ തലവടി സ്വദേശിയായ മെഡിക്കൽ റെപ്രെസെന്ററ്റീവിൽ നിന്നും 25.5 ലക്ഷം തട്ടിയ കേസിൽ ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തു. തൃശൂർ ചാവക്കാട് സ്വദേശി കുന്നത്തു വളപ്പിൽ കെ എ ഷെജീറിനെ (41) ആണ് ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. ടെലിഗ്രാം, വാട്‌സാപ്പ് എന്നിവ വഴി സ്വകാര്യ ബിഡ്ഡിങ് കമ്പനിയുടെ പ്രതിനിധിയായി ആൾമാറാട്ടം നടത്തി യുവാവിനെ കബളിപ്പിച്ചാണ് പണം തട്ടിയെടുത്തത്. കേസിൽ ഇനിയും കൂടുതൽ പ്രതികൾ ഉണ്ടെന്ന്…

Read More

ഇറാനെ ആക്രമിച്ച് അമേരിക്ക; മൂന്ന് ആണവകേന്ദ്രങ്ങളിൽ ആക്രമണം

ടെഹ്റാൻ: ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിൽ അമേരിക്കയുടെ ആക്രമണം. ഫോർദോ, നതാൻസ്, ഇസ്ഹാൻ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. ആക്രമണം പൂർത്തിയാക്കി യുദ്ധ വിമാനങ്ങൾ മടങ്ങിയെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇറാൻ – ഇസ്രയേൽ സംഘർഷം തുടങ്ങി പത്താം നാൾ ആണ് അമേരിക്ക നേരിട്ട് ആക്രമണം നടത്തിയത്. എത്രത്തോളം നാശനഷ്ടമുണ്ടായിട്ടുണ്ടെന്ന് ഇപ്പോൾ വ്യക്തമല്ല.അമേരിക്കയുടെ യുദ്ധ വിമാനങ്ങൾ പസഫിക് സമുദ്രത്തിന് കുറുകെ പറന്നെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ആക്രമണം. ഉഗ്ര പ്രഹര ശേഷിയുള്ള യു എസ് വ്യോമസേന ബി…

Read More

കളമശ്ശേരിയില്‍ യുവാവിൻ്റെ നഗ്നചിത്രം കാണിച്ച് പണം തട്ടാന്‍ ശ്രമം; മൂന്ന് പേര്‍ പിടിയില്‍

കൊച്ചി : എറണാകുളം കളമശ്ശേരിയില്‍ യുവാവിൻ്റെ നഗ്നചിത്രം കാണിച്ച് പണം തട്ടാന്‍ ശ്രമം. സംഭവത്തില്‍ ഒരു യുവതിയടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി ഗ്രീഷ്മ, പത്തനംതിട്ട സ്വദേശി അനു ജോര്‍ജ്, മലപ്പുറം സ്വദേശി അബിന്‍ മാത്യു എന്നിവരെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കളമശ്ശേരി സ്വദേശിയായ യുവാവിനെ നഗ്നചിത്രം കാണിച്ച് പ്രതികള്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. പണം തട്ടിയെടുക്കാനായിരുന്നു പ്രതികളുടെ ശ്രമം. ഗതികെട്ട് ഒടുവില്‍ യുവാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി…

Read More

കൊല്ലം കടയ്ക്കലിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ 19കാരൻ മുങ്ങി മരിച്ചു

        കുമ്മിൾ : കടയ്ക്കലിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ 19കാരൻ മുങ്ങി മരിച്ചു. കടയ്ക്കൽ മതിര തോട്ടുമുക്ക് അഭിജിത്ത് ഭവനിൽ അഭിജിത്താണ് മരിച്ചത്. കുമ്മിൾ ശിവപാർവ്വതി ക്ഷേത്രത്തിലെ കുളത്തിൽ കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയതായിരുന്നു. ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം നടന്നത്. കുളത്തിൽ ആഴത്തിൽ പെട്ടുപോയ അഭിജിത്തിനെ നാട്ടുകാരാണ് കരയ്‌ക്കെത്തിച്ചത്. തുടർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More

ഒൻപത് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; 26 കാരന് 20 വർഷം കഠിന തടവും പിഴയും

        തിരുവനന്തപുരം : ഒൻപത് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 20 വർഷം കഠിന തടവും 41,000 രൂപ പിഴയും. നെയ്യാറ്റിൻകര പുതിയതെരു കിൺറവിള പുരയിടം വീട്ടിൽ ബിനോയ് (26)യ്ക്ക് ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി നൗഷാദലി കെ പോക്സോ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാനിയപ്രകാരവും ശിക്ഷ വിധിച്ചത്. 2022 ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. മൂടാടി മൂത്തായം ബീച്ചിൽ മത്സ്യബന്ധനത്തിന് വന്ന പ്രതി ബീച്ചിൽ കളിക്കുകയായിരുന്ന കുട്ടിയെ താമസിക്കുന്ന ഷെഡിലേക്ക് കൊണ്ടുപോയി…

Read More

കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അടുക്കളയ്ക്ക് തീപിടിച്ചു; ആളപായമില്ല

കാര്യവട്ടം : തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അടുക്കളയ്ക്ക് തീപിടിച്ചു. കാര്യവട്ടം ക്യാമ്പസിലെ വിദ്യാർഥിനികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ ആളപായമില്ല. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്. കുട്ടികൾ പാചകം ചെയ്യുന്നതിനിടെ ഫ്രിഡ്ജിനുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെടുകയും ഉടൻ തന്നെ ഇവർ വീടിന് പുറത്തിറങ്ങി വൈദ്യുതി ബന്ധം വിശ്ചേദിച്ചതിനാൽ വലിയ അപകടം ഒഴിവായി. തൊട്ടു പിന്നാലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു. അപകടത്തിൽ അടുക്കള പൂർണ്ണമായും കത്തി. കഴക്കൂട്ടത്ത് നിന്നെത്തിയ അഗ്നി രക്ഷാസേനയാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial