Headlines

ഓപ്പറേഷന്‍ സിന്ധു: ഇറാനില്‍ നിന്നും 517 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു

ന്യൂഡല്‍ഹി: ഇസ്രയേല്‍ – ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള ഓപ്പറേഷന്‍ സിന്ധൂവിന്റെ ഭാഗമായ മൂന്ന് വിമാനങ്ങള്‍ ഇന്ത്യയിലെത്തി. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലര്‍ച്ചെയുമായാണ് വിമാനങ്ങള്‍ ഡല്‍ഹിയിലെത്തിയത്. ഇതോടെ ഇറാനില്‍ നിന്നും നാട്ടിലെത്തിയ ഇന്ത്യക്കാരുടെ എണ്ണം 517 ആയതായി വിദേശകാര്യ വക്താവ് അറിയിച്ചു.ഇറാനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി ഇറാന്‍ നഗരമായ മഷ്ഹദ്, തുര്‍ക്ക്‌മെനിസ്ഥാനിലെ അഷ്ഗാബത്ത് എന്നിവിടങ്ങളില്‍ നിന്നുമാണ് വിമാനങ്ങള്‍ ഇന്ത്യയിലേക്ക് തിരിച്ചത്. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെ ആയിരുന്നു മഷ്ഹദില്‍ നിന്നുള്ള ആദ്യവിമാനം ഡല്‍ഹിയില്‍ എത്തിയത്. ശനിയാഴ്ച…

Read More

കാക്കവയല്‍ സ്കൂളില്‍ വിജയോത്സവം

കാക്കവയല്‍ : ഗവ.ഹയര്‍സെക്കന്ററി സ്കൂളില്‍ വിജയോത്സവം നടത്തി. കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എം. വിശേശ്വരന്‍ അധ്യക്ഷത വഹിച്ചു. മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു  മുഖ്യാതിഥിയായിരുന്നു. പ്രഥമാധ്യാപകന്‍ കെ.എം. മണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എസ്.എസ്.എല്‍.സി., പ്ലസ്‍ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് മാനന്തവാടി എ.ഇ.ഒ എം. സുനില്‍കുമാര്‍ ഉപഹാരം നല്‍കി.എം.പി.ടി.എ. പ്രസിഡന്റ് ലിന്റ , എസ്.എം.സി. ചെയര്‍മാന്‍ ഉമ്മര്‍പൂപ്പറ്റ, റീന, വി.പി. സോളി തുടങ്ങിയവര്‍ സംസാരിച്ചു….

Read More

ആഭരണങ്ങൾ തിരികെ നൽകാത്തതിലുള്ള വൈരാഗ്യം; ഭർതൃപിതാവിനെ വെട്ടിപരുക്കേൽപ്പിച്ച യുവതി അറസ്ററിൽ

പാലക്കാട്: ആഭരണങ്ങൾ തിരിച്ചു നൽകാത്തതിലുള്ള വൈരാഗ്യത്തിൽ ഭർതൃപിതാവിനെ വെട്ടിപരുക്കേൽപ്പിച്ചു. പാലക്കാട് മണ്ണാർക്കാട് യുവതി അറസ്റ്റിൽ. കണ്ടമംഗലം പുറ്റാനിക്കാട് മലയിൽ ഷരീഫിന്‍റെ ഭാര്യ തിരുവിഴാംകുന്ന് ഷബ്നയെ മണ്ണാർക്കാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഭർതൃപിതാവ് മുഹമ്മദാലിയെ ഷബ്ന വെട്ടി പരുക്കേൽപ്പിച്ചത്. ഭർത്താവിന്‍റെയും ഷബ്നയുടെ പേരിൽ സ്ഥലം വാങ്ങാനായി വിറ്റ ഷബ്നയുടെ ആഭരണങ്ങൾ തിരിച്ചു നൽകാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. വെട്ടേറ്റ മുഹമ്മദാലിയെ മണ്ണാര്‍ക്കാട് മദര്‍ കെയര്‍ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഷെരീഫ് വിദേശത്താണ്

Read More

കുട്ടനാട്ടിൽ നാളെയും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

ആലപ്പുഴ: കുട്ടനാട് താലൂക്ക് പരിധിയിലെ മിക്ക സ്കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട്. കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ( ജൂൺ 21) അവധി. ആലപ്പുഴ ജില്ല കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും അവധി ബാധകമാണ്. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. ഇന്ന് കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങള്‍ കളക്ടര്‍ സന്ദര്‍ശിച്ചിരുന്നു. വടക്കേ വാവക്കാട്, പരുത്തിവളവ്, ആറുപങ്ക് പാടശേഖരങ്ങള്‍, എസ്എന്‍ഡിപി എച്ച്എസ്എസ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളാണ് സന്ദര്‍ശിച്ചത്. ജനങ്ങളുടെ ആശങ്കകളും ബുദ്ധിമുട്ടുകളും നേരിട്ട്…

Read More

കൊല്ലത്ത് ഭര്‍ത്താവ് യുവതിയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി

കൊല്ലം: കുളത്തൂപ്പുഴയില്‍ ഭര്‍ത്താവ് യുവതിയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ സ്വദേശി രേഖയാണ് മരിച്ചത്. ഒളിവില്‍ പോയ ഭര്‍ത്താവ് സനുവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. ഭാര്യയെ സാനുവിന് സംശയമായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതേ ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് പതിവാണെന്നും ഇവര്‍ പറയുന്നു. പന്ത്രണ്ട് മണിയോടെ വീട്ടിലെത്തിയ സാനു കത്രിക ഉപയോഗിച്ച് രേഖയുടെ കഴുത്തിലും പുറത്തും കുത്തുകയായിരുന്നു. നിലവിൡകേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ഉടന്‍ തന്നെ…

Read More

സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണ വിതരണം നാളെ മുതല്‍, വൈദ്യുതി ഇല്ലാത്ത കുടുംബങ്ങള്‍ക്ക് 6 ലിറ്റർ വീതം

തിരുവനന്തപുരം: സംസ്ഥാനത്തെ മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവസാനിച്ചെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട ചില ആശങ്കകള്‍ നിലനിന്നിരുന്നുവെന്നും ഈ ആശങ്കകള്‍ എല്ലാം അവസാനിപ്പിച്ചു മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. നാളെ മുതല്‍ മണ്ണെണ്ണ വിതരണം ആരംഭിക്കും. റേഷന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയതായും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സംസ്ഥാനത്തിനുള്ള മണ്ണെണ്ണയില്‍ കേന്ദ്രം കുറവു വരുത്തുകയാണെന്നും ജി ആര്‍ അനില്‍ പറഞ്ഞു. ഒരു ലിറ്റര്‍ മണ്ണെണ്ണയ്ക്ക് 61 രൂപയാണ്….

Read More

നിലമ്പൂരിൽ എം സ്വരാജ് വിജയിക്കും; ഫലം വരുമ്പോൾ യുഡിഎഫിൽ പൊട്ടിത്തെറിയെന്ന് എം വി ഗോവിന്ദൻ

കണ്ണൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് നല്ല രീതിയില്‍ വിജയിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പോളിങ് കഴിഞ്ഞതോടെ വലിയരീതിയിലുള്ള വിജയം ഉറപ്പാക്കാനാകുന്നുവെന്നതാണ് വസ്തുത. നിലമ്പൂര്‍ തെരഞ്ഞെടുപ്പ് ഫലത്തോടെ യുഡിഎഫിനകത്തും പ്രത്യേകിച്ച് കോണ്‍ഗ്രസിനകത്തും ഉണ്ടായിട്ടുള്ള പിണക്കങ്ങള്‍ കൂടുതല്‍ ശക്തമായി പുറത്തുവരുമെന്ന് ഗോവിന്ദന്‍ പറഞ്ഞു. ശശി തരൂരും കെ മുരളീധരനും തമ്മിലുള്ള വാക് പോര് അതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. സ്വരാജിന്റെ ഭൂരിപക്ഷം പറയാനില്ല. നിലമ്പൂരില്‍ എല്‍ഡിഎഫ് നല്ലരീതിയിലുള്ള പ്രചാരണം നടത്തി. അതിന് നല്ല…

Read More

ഗവര്‍ണറുടെ അധികാരങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും; പുതിയ പോര്‍മുഖം തുറന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ഗവര്‍ണറുടെ ഭരണപരമായ അധികാരങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി  വി ശിവന്‍കുട്ടി. ഈ വര്‍ഷത്തെ പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗത്തും ഹയര്‍സെക്കന്‍ഡറി പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുന്ന വേളയിലും ഈ വിഷയം ഉള്‍പ്പെടുത്തുമെന്ന് വി ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്‌കരിച്ചിട്ടുള്ളത്. അത് ജീവിതത്തില്‍ പകര്‍ത്താന്‍ ആവശ്യമായ പിന്തുണയും സ്‌കൂള്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ നല്‍കുവാന്‍ പൊതുവിദ്യാഭ്യാസവകുപ്പ് മുന്‍ഗണന നല്‍കും. രാജ്യത്ത് ഗവര്‍ണര്‍മാരെ ഉപയോഗിച്ചുകൊണ്ട് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഗവര്‍ണര്‍മാരുടെ…

Read More

വന്ദേ ഭാരത് ട്രെയിനിലെ ഭക്ഷണത്തെ കുറിച്ചു റയിൽവെയുടെ വാദം തള്ളി വിവരാവകാശ രേഖ പുറത്ത്

തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനിലെ ഭക്ഷണത്തെ കുറിച്ചു റയിൽവെയുടെ വാദം തള്ളി വിവരാവകാശ രേഖ പുറത്ത്. മോശമായ ഭക്ഷണമാണ് ട്രെയിനിൽ വിതരണം ചെയ്യുന്നതെന്ന പരാതിയടക്കം ഒമ്പത് മാസത്തിനിടെ 319 പരാതികളാണ് ലഭിച്ചത്. കേരളത്തിൽ മംഗലാപുരം – തിരുവനന്തപുരം റൂട്ടിലോടുന്ന വന്ദേഭാരത് ട്രെയിനിലാണ് പരാതികൾ ഏറെയും. ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ മാത്രം പരാതിയിനത്തിൽ മാത്രം 14,87,000 രൂപയാണ് കരാർ കമ്പനി പിഴയടച്ചത്. വന്ദേഭാരതിലെ ഭക്ഷണത്തെക്കുറിച്ച് ഒരു പരാതിയുമില്ലെന്ന റെയിൽവേയുടെ വാദം കളവാണെന്ന വിവരാവകാശ രേഖ…

Read More

ഒഡിഷയിൽ വീണ്ടും കൂട്ട ബലാഝംഗം;  യുവതിയെ പരിചിതരായ നാലു പുരുഷന്മാർ ചേർന്ന് തട്ടിക്കൊണ്ടു പോയി പിഡീപ്പിച്ചു

ഭുവശ്വേർ: ഒഡിഷയിൽ വീണ്ടും കൂട്ടബലാത്സംഗം. മയൂർഭഞ്ച് ജില്ലയിൽ വിവാഹിതയായ യുവതിയെ പരിചിതരായ നാലു പുരുഷന്മാർ ചേർന്ന് തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു. ഒഡീഷയിൽ മൂന്നു ദിവസത്തിനുള്ളിൽ നടക്കുന്ന മൂന്നാമത്തെ കൂട്ട ബലാത്സംഗമാണിത്. യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. 31 കാരിയുടെ പരാതി പ്രകാരം ബാരിപാഡ സദർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള അവരുടെ വീട്ടിൽ ഭർത്താവും മറ്റ് കുടുംബാംഗങ്ങളും ഇല്ലാതിരുന്ന സമയത്ത് കുടുംബത്തിന് പരിചിതരായ നാല് പുരുഷന്മാർ അതിക്രമിച്ചു കയറുകയും ഇരയെ ബലമായി മറ്റൊരു പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial