Headlines

അങ്കണവാടിയിലെ ഫാൻ പൊട്ടി വീണു;മൂന്ന് വയസുകാരന് പരിക്ക്

കൊല്ലം: കൊല്ലം തിരുമുല്ലവാരത്ത് അങ്കണവാടി കെട്ടിടത്തിലെ ഫാന്‍ പൊട്ടി വീണ് മൂന്ന് വയസുകാരന് തലയ്ക്ക് പരിക്കേറ്റു. ആദിദേവ് എന്ന വിദ്യാര്‍ഥിക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. മൂന്ന് കുട്ടികളായിരുന്നു അങ്കണവാടിയിലുണ്ടായിരുന്നത്. ഫാന്‍ പൊട്ടിവീണതോടെ നിലവിളികേട്ട് നാട്ടുകാര്‍ ഓടി വരികയായിരുന്നു.കാലപ്പഴക്കം ചെന്ന ഫാനായിരുന്നു അങ്കണവാടിയിലുണ്ടായിരുന്നത്. കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശോചനീയാവസ്ഥയിലുള്ള താല്‍ക്കാലിക കെട്ടിടത്തിലാണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. രണ്ട് ദിവസമായി അങ്കണവാടിയില്‍ ടീച്ചര്‍ ഉണ്ടായിരുന്നില്ല. ആയയാണ് കുട്ടികളെ നോക്കിയിരുന്നത്. ഫാന്‍ പൊട്ടി കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു. ഫാനിന്റെ…

Read More

തൃശൂരിൽ പാഴ്സലായി വാങ്ങിയ മന്തിയിൽ ഒച്ചിനെ കണ്ടതായി പരാതി

തൃശൂർ: ഒല്ലൂര്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സൂഫി മന്തി ഹോട്ടലില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍  ഒച്ചിനെ കണ്ടതായി പരാതി. ഹോട്ടലില്‍നിന്ന് പാഴ്സലായി വാങ്ങിയ മന്തി റൈസിലാണ് ഒച്ചിനെ കണ്ടെത്തിയത്. സഹോദരിക്ക് വേണ്ടി പാഴ്‌സലായി വാങ്ങിയ മന്തി വീട്ടിലെത്തി തുറന്ന് ഭക്ഷിക്കുന്നതിനിടയിലാണ് ഒച്ചിനെ കണ്ടത്. ഉടനെ ഇവര്‍ ഭക്ഷണം മതിയാക്കി കളയുകയായിരുന്നു. എന്നാല്‍ കളയുന്നതിന് മുമ്പ് ഇവർക്ക് അടുപ്പമുള്ള ഒരു മാധ്യമപ്രവര്‍ത്തകന് ഇതിന്റെ വീഡിയോ അയച്ച് നല്‍കിയത് ഇന്ന് സാമൂഹ്യ മാധ്യമങ്ങളില്ലടക്കം പ്രചരിച്ച്‌ കൊണ്ടിരിക്കുകയാണ്. സംഭവം അറിഞ്ഞ് കോര്‍പ്പറേഷന്‍ ഒല്ലൂര്‍…

Read More

സമ്പത്ത് മുഴുവനും എന്റെ നൂറിലധികം മക്കൾക്ക് നൽകും; ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ടെലഗ്രാം സ്ഥാപകൻ

ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ടെലിഗ്രാം സ്ഥാപകനും സിഇഒയുമായ പാവെല്‍ ദുറോവ്. തന്റേതാണെന്ന് അദ്ദേഹം അവകാശപ്പെടുന്ന നൂറിലധികം കുട്ടികൾക്ക് മുഴുവൻ സമ്പത്തും കൈമാറാനാണ് പാവെല്‍ തീരുമാനിച്ചിരിക്കുന്നത്. ഫ്രാൻസിലെ ‘ലെ പോയിന്റ്’ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് 40 വയസ്സുകാരനായ ടെക് ഭീമൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ബ്ലൂംബര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരം 13.9 ബില്യൺ ഡോളറാണ് പാവെല്‍ ദുറോവിന്റെ ആസ്തി. മൂന്ന് വ്യത്യസ്ത പങ്കാളികളിലായി താൻ ആറ് കുട്ടികളുടെ ജൈവിക പിതാവാണെന്ന് അദ്ദേഹം നേരത്തേ വെളിപ്പെടുത്തിയിരുന്നു. എന്നാൽ കഴിഞ്ഞ പതിനഞ്ച് വർഷമായി ഈ…

Read More

KSRTC ലാൻഡ് ഫോൺ ഓഴിവാക്കുന്നു; ജൂലൈ 1 മുതൽ യാത്രക്കാർക്ക് മൊബൈലിൽ ബന്ധപ്പെടാം

          തിരുവനന്തപുരം : KSRTCയിൽ ലാൻഡ് ഫോൺ ഓഴിവാക്കുന്നു. കെഎസ്ആർടിസി ഡിപ്പോ സ്റ്റേഷൻ മാസ്റ്റർ ഓഫീസിൽ ലാൻഡ് ഫോൺ ഒഴിവാക്കും. ലാൻഡ് ഫോണിന് പകരം മൊബൈൽ ഫോൺ വാങ്ങാൻ നിർദ്ദേശം. യാത്രക്കാർക്ക് ബന്ധപ്പെടാനാണ് മൊബൈലും സിംകാർഡും വാങ്ങുന്നത്. പുതിയ മൊബൈൽ നമ്പർ ഡിപ്പോയിൽ പ്രദർശിപ്പിക്കണം. ജൂലൈ 1 മുതൽ മൊബൈൽ നമ്പറിൽ യാത്രക്കാർക്ക് ബന്ധപ്പെടാം. അതേസമയം ഇന്ന് കെഎസ്ആര്‍ടിസി ബസ് കാല്‍നടയാത്രക്കാരന്റെ ഇടതുകാലിലൂടെ അതേ ബസ് കയറിയിറങ്ങി. പുനലൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് മുന്നില്‍ വ്യാഴാഴ്ച ഒന്‍പതുമണിയോടെയാണ് സംഭവം….

Read More

കെ.എസ്.ആർ.ടി.സിയിൽ നിന്നും ശേഖരിച്ചത് 102 ടൺ ഖര മാലിന്യം

            തിരുവനന്തപുരം : സംസ്ഥാനത്തുള്ള കെ.എസ്.ആർ.ടി.സിയുടെ വിവിധ ഡിപ്പോകൾ, സെൻട്രൽ വർക്സ് എന്നിവിടങ്ങളിൽ നിന്നും ക്ലീൻ കേരള 102 ടൺ ഖര മാലിന്യം ശേഖരിച്ചു. 4,607 കിലോ ഇ-മാലിന്യം, 14,710 കിലോ സ്ക്രാപ്പ്, 82,683 കിലോ പുനരുപയോഗ യോഗ്യമല്ലാത്ത ലെഗസി വേസ്റ്റ് എന്നിങ്ങനെയാണ് ശേഖരിച്ചത്. പുനരുപയോഗം ചെയ്യാനാകാത്ത ലെഗസി വേസ്റ്റ് സിമന്റ് ഫാക്ടറികളിൽ ഇന്ധന ആവശ്യത്തിനായും ഇ-മാലിന്യങ്ങൾ റീസൈക്കിൾ ഏജൻസികൾക്കും നൽകുന്നു. പുനരുപയോഗ യോഗ്യമായ ഇരുമ്പ്, തകരം തുടങ്ങിയവ റീസൈക്ലിങ്ങിനും നൽകുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഖര…

Read More

യുപിഎസിനുള്ളിൽ എംഡിഎംഎ ഒളിപ്പിച്ചു കടത്തിയ യുവാവ് പിടിയിൽ

തിരുവനന്തപുരത്ത് 110 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കളക്ഷന്‍ ഏജന്റായ കൊല്ലം സ്വദേശിയായ സില്‍വസ്റ്റര്‍ ആണ് പേട്ടയില്‍ ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. ട്രെയിനില്‍ വന്നിറങ്ങി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മറ്റൊരു വഴി പോകാന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. എംഡിഎംഎ കമ്പ്യൂട്ടര്‍ യുപിഎസിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ഇയാളില്‍ നിന്ന് ഗോള്‍ഡന്‍ ഷാംപെയിനും പിടികൂടി. പ്രതിയെ വഞ്ചിയൂര്‍ പൊലീസിന് കൈമാറി

Read More

യുവതി ജീവനൊടുക്കിയ സംഭവം; മൂന്ന് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂർ : പിണറായി കായലോട് പറമ്പായിയിൽ റസീന മൻസിലിൽ റസീന (40 ) ജീവനൊടുക്കിയ സംഭവത്തിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ. പറമ്പായി സ്വദേശികളായ എം സി മൻസിലിൽ വി സി മുബഷീർ (28), കണിയാന്റെ വളപ്പിൽ കെ എ ഫൈസൽ (34), കൂടത്താൻകണ്ടി ഹൗസിൽ വി കെ റഫ്നാസ് (24) എന്നിവരാണ് അറസ്റ്റിലായത്. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ആൾക്കൂട്ട വിചാരണയിൽ മനംനൊന്താണ് യുവതി ജീവനൊടുക്കിയതെന്ന് പൊലീസ്…

Read More


കണ്ണൂരിൽ വീടിനുളളിലെ അലമാരയില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

കണ്ണൂര്‍: വീടിനുളളിലെ അലമാരയില്‍ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. കണ്ണൂര്‍,ചെമ്പിലോട് പഞ്ചായത്തിലെ കണയന്നൂരിലെ വങ്കണയിലാണ് സംഭവം. കഴിഞ്ഞ ദിവസം വീട്ടിലെ അലമാരയില്‍ തുണി വയ്ക്കുന്നതിനിടെ അനക്കം കണ്ടപ്പോള്‍ വീട്ടമ്മയ്ക്ക് സംശയം തോന്നുകയായിരുന്നു.അലമാരയില്‍ നിന്നും പതിവില്ലാത്ത അനക്കം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഉടന്‍ തന്നെ ഫോറസ്റ്റ് റസ്‌ക്യുവേറ്റര്‍ സന്ദീപ് കണയന്നൂരിനെ വിവരം അറിയിച്ചു. സ്ഥലത്ത് എത്തിയ സന്ദീപ് അലമാരയിലെ തുണികള്‍ക്കിടയില്‍ നിന്നും പാമ്പിനെ പുറത്തെടുത്ത് ആവാസ വ്യവസ്ഥയിലേക്ക് വിട്ടയക്കുന്നതിനായി കൊണ്ടുപോയി. മഴക്കാലമായതിനാല്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വാഹനങ്ങളില്‍ ഉള്‍പ്പെടെ പാമ്പുകളുടെ സാന്നിധ്യം…

Read More

അൽ ബുദൈയ തീരത്ത് കളിച്ചുണ്ടിരിക്കവേ കാണാതായി; രണ്ട് വയസുകാരൻ കടലിൽ മുങ്ങിമരിച്ചു

മനാമ: ബഹ്റൈനിൽ രണ്ട് വയസുകാരനെ കടലിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്കായി അൽ ബുദൈയ തീരത്തെത്തിയ അബ്ദുൽ റഹ്‌മാനാണ് മരിച്ചത്. വീട്ടുകാർക്കൊപ്പം കടൽത്തതീരത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാകുകയായിരുന്നു . കുട്ടി കടലിന് സമീപത്തേക്ക് പോയത് രക്ഷിതാക്കൾ ശ്രദ്ധിച്ചിരുന്നില്ല. കുട്ടിയെ കാണാതായതിനെ പിന്നാലെ നടത്തിയ തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കടലിലും മറ്റ് ജലാശയങ്ങളിലും ചെറിയ കുട്ടികളുമായെത്തുമ്പോൾ മാതാപിതാക്കൾ അതീവ ശ്രദ്ധയുള്ളവരായിരിക്കണമെന്ന് അധികൃതർ ആവർത്തിച്ചു.

Read More

അൽ ബുദൈയ തീരത്ത് കളിച്ചുണ്ടിരിക്കവേ കാണാതായി; രണ്ട് വയസുകാരൻ കടലിൽ മുങ്ങിമരിച്ചു

മനാമ: ബഹ്റൈനിൽ രണ്ട് വയസുകാരനെ കടലിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്കായി അൽ ബുദൈയ തീരത്തെത്തിയ അബ്ദുൽ റഹ്‌മാനാണ് മരിച്ചത്. വീട്ടുകാർക്കൊപ്പം കടൽത്തതീരത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാകുകയായിരുന്നു . കുട്ടി കടലിന് സമീപത്തേക്ക് പോയത് രക്ഷിതാക്കൾ ശ്രദ്ധിച്ചിരുന്നില്ല. കുട്ടിയെ കാണാതായതിനെ പിന്നാലെ നടത്തിയ തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കടലിലും മറ്റ് ജലാശയങ്ങളിലും ചെറിയ കുട്ടികളുമായെത്തുമ്പോൾ മാതാപിതാക്കൾ അതീവ ശ്രദ്ധയുള്ളവരായിരിക്കണമെന്ന് അധികൃതർ ആവർത്തിച്ചു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial