Headlines

വേദിയിലേക്ക് അയ്യങ്കാളി തലപ്പാവ് അണിയിക്കാന്‍ എത്തിയ സംഘാടകരെ സ്നേഹപൂർവ്വം തടഞ്ഞ് തലപ്പാവ് കൈയില്‍ സ്വീകരിച്ച് വേടൻ

തിരുവനന്തപുരം: അംബേദ്കറും അയ്യങ്കാളിയും തുറന്നിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന ഒരാളാണ് താനെന്ന് റാപ്പര്‍ വേടന്‍. അയ്യങ്കാളിയുടെ 84-ാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് കെപിഎംഎസ് നടത്തിയ സ്മൃതിസംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വേടൻ. വേദിയിലേക്ക് അയ്യങ്കാളി തലപ്പാവ് അണിയിക്കാന്‍ എത്തിയ സംഘാടകരെ സ്നേഹപൂർവ്വം തടഞ്ഞ് തലപ്പാവ് കൈയില്‍ സ്വീകരിച്ചു. പ്രതീകാത്മകമായി വേടന് വാളും സമ്മാനിച്ചിരുന്നു. ദളിതരായ, പട്ടിക ജാതിക്കാരായ നമ്മളിപ്പോഴും സനാതനത്തിന്റെ അടിമകളാണെന്ന് വേടന്‍ പറഞ്ഞു. മഹാവീര അയ്യങ്കാളിയെയും ബാബാ സാഹിബ് അംബേദ്കറെയും ആഘോഷിക്കുന്ന ഒരു കാലം വരും. അതിനായി…

Read More

മണ്ണാര്‍ക്കാട്ട് ചികിത്സ തേടി എത്തിയ എട്ടുവയസ്സുകാരന് നല്‍കിയ ഗുളികയില്‍ കമ്പിക്കഷണം

പാലക്കാട്: മണ്ണാര്‍ക്കാട്ട് ചികിത്സ തേടി എത്തിയ എട്ടുവയസ്സുകാരന് നല്‍കിയ ഗുളികയില്‍ കമ്പിക്കഷണം. നഗരസഭയുടെ കീഴില്‍ നാരങ്ങപ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന ജനകീയാരോഗ്യകേന്ദ്രത്തില്‍ നിന്ന് നല്‍കിയ പാരസെറ്റമോള്‍ ഗുളികയിലാണ് കമ്പിക്കഷണം കണ്ടെത്തിയത്. പനിയെത്തുടര്‍ന്ന് ചൊവ്വാഴ്ച വൈകീട്ടാണ് കുട്ടിയുമായി കുടുംബം ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടിയത്. പരിശോധിച്ചശേഷം പാരസെറ്റമോള്‍ ഉള്‍പ്പെടെ രണ്ടുദിവസത്തേക്ക് രണ്ടു മരുന്നുകള്‍ ഡോക്ടര്‍ കുറിച്ചുനല്‍കി. ചെറിയ കുട്ടിയായതിനാല്‍ പാരസെറ്റമോള്‍ അരഗുളിക വീതം മൂന്നുനേരം കഴിക്കാനാണ് നിര്‍ദേശിച്ചിരുന്നത്. ഇതുപ്രകാരം രാത്രി മാതാവ് റാബിയ ഗുളിക കൈകൊണ്ട് പകുതി മുറിച്ചപ്പോഴാണ് കമ്പിക്കഷണം കാണുന്നത്. ഗുളികയോളം നീളമുണ്ട്…

Read More

ഭാരതാംബ ചിത്രം വെച്ചതിൽ പ്രതിഷേധിച്ച് മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയി

തിരുവനന്തപുരം: രാജ്ഭവനിൽ വീണ്ടും ഭാരതാംബ വിവാദം. സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് പരിപാടിയിൽ ഭാരതാംബ ചിത്രം വെച്ചതിൽ പ്രതിഷേധിച്ചാണ് മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയത്. ചിത്രം വെക്കില്ലെന്ന് നേരത്തെ മന്ത്രിക്ക് ഉറപ്പ് ലഭിച്ചിരുന്നു. എന്നാൽ മന്ത്രി എത്തിയപ്പോൾ വേദിയിൽ ഭാരതാംബയുടെ ചിത്രം ഉണ്ടായിരുന്നു. ഇതോടെ മന്ത്രി പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

Read More

പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണം; 61 കാരൻ കൊല്ലപ്പെട്ടു

പാലക്കാട്: കേരളത്തില്‍ വീണ്ടും കാട്ടാന  ആക്രമണത്തില്‍ മരണം. പാലക്കാട് മുണ്ടൂരില്‍ ആണ് കാട്ടാനയുടെ ആക്രമണത്തില്‍ അറുപത്തിയൊന്ന് കാരന്‍ മരിച്ചത്. മൂണ്ടൂര്‍ ഞാറക്കോട് സ്വദേശി കുമാരനെയാണ് കാട്ടാന ആക്രമിച്ചത്. ഇന്ന് പുലര്‍ച്ചെ 3.30 ന് ആയിരുന്നു അപകടം. വീടിന് മുറ്റത്തേക്ക് ഇറങ്ങിയ കുമാരനെ കാട്ടാന ആക്രമിക്കുകയായിരുന്നു. കുമാരനെ ആക്രമിച്ച കാട്ടാന ഇപ്പോഴും പ്രദേശത്ത് തന്നെ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനവാസമേഖലയില്‍ ആണ് ആന ഇപ്പോഴുമുള്ളത്. ദിവസങ്ങളായി പ്രദേശത്ത് നാട്ടുകാരുടെ കൃഷിയടക്കം നശിപ്പിച്ചുക്കൊണ്ട് കാട്ടാനയുടെ ശല്യം രൂക്ഷമായിരുന്നു. ഇതിന് പിന്നാലെയാണ് ഒരു…

Read More

നിലമ്പൂർ ഇന്ന് പോളിങ് ബൂത്തിലേക്ക്; പ്രതീക്ഷയോടെ മുന്നണികൾ

മലപ്പുറം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ  വോട്ടെടുപ്പ് ഇന്ന് നടക്കും. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് പോളിങ്. 7787 പുതിയ വോട്ടർമാർ ഉൾപ്പെടെ രണ്ട് ലക്ഷത്തി മുപ്പത്തി രണ്ടായിരം വോട്ടർമാരുണ്ട്. 263 പോളിങ് ബൂത്തുകളാണ് മണ്ഡലത്തിൽ ഒരുക്കിയിട്ടുള്ളത്. 14 പ്രശ്ന സാധ്യത ബൂത്തുകളും ഉൾപ്പെടുന്നു. വനത്തിനുള്ളില്‍ ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന സ്ഥലത്ത് മൂന്ന് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. നിലമ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിനായി തയ്യാറാക്കിയ വോട്ടര്‍പട്ടികയില്‍ ആകെ 2,32,381 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്.1,13,613 പുരുഷ വോട്ടര്‍മാരും 1,18,760 വനിതാ…

Read More

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂന്നര വയസുകാരന്റെ ചെവി തെരുവു നായ കടിച്ചെടുത്തു, കഴുത്തിലും തലയിലും പരിക്ക്

  കോഴിക്കോട്: ഒളവണ്ണയില്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന മൂന്നര വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു. ഒളവണ്ണ ചെറോട്ട്കുന്ന് ബിജുല, ഷാജി ദമ്പതിമാരുടെ മകന്‍ സഞ്ചല്‍ കൃഷ്ണയെയാണ് തെരുവുനായ ആക്രമിച്ചത്. ആക്രമിച്ച ഉടനെ വീട്ടുമുറ്റത്ത് നിന്നും അയല്‍വാസികള്‍ ചേര്‍ന്ന് നായയെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും ചെവി കടിച്ച് മുറിക്കുകയും വീണ്ടും കഴുത്തിലും തലയിലും കടിക്കുകയായിരുന്നു. ആക്രമണത്തില്‍ കഴുത്തിലും ചെവിയിലും ആഴത്തിലുള്ള മുറിവാണ് സംഭവിച്ചത്. വൈകീട്ട് 5.45 ഓടെയാണ് അപകടം. കുട്ടി മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്

Read More

മുൻ എം എൽ എ പി ജെ ഫ്രാൻസിസ് അന്തരിച്ചു

ആലപ്പുഴ: മാരാരിക്കുളത്ത് വി എസ് അച്യുതാനന്ദനെ പരാജയപ്പെടുത്തിയ കോണ്‍ഗ്രസ് നേതാവ് അഡ്വ. പി ജെ ഫ്രാന്‍സിസ് അന്തരിച്ചു. 88 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. 1996ലാണ് പി ജെ ഫ്രാന്‍സിസ് അച്യുതാനന്ദനെ പരാജയപ്പെടുത്തി നിയമസഭയിലെത്തിയത്. ആലപ്പുഴ വഴിച്ചേരി വാര്‍ഡില്‍ പള്ളിക്കത്തൈ വീട്ടില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു ഫ്രാന്‍സിസ്. 1978-84 കാലഘട്ടത്തില്‍ ആലപ്പുഴ നഗരസഭയില്‍ പ്രതിപക്ഷ നേതാവായിരുന്നു. ഏറെക്കാലം ഡിസിസി വൈസ് പ്രസിഡന്റായിരുന്നു. 1987ലും 91ലും അരൂര്‍ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ ആര്‍ ഗൗരിയമ്മക്കെതിരെ മത്സരിച്ചു….

Read More

പുക പരിശോധന നടത്താത്തതിന് ഇലക്ട്രിക് സ്കൂട്ടറിന് പിഴ ചുമത്തി പോലീസ്

കൊല്ലം: പുക പരിശോധന നടത്താത്തതിന് ഇലക്ട്രിക് സ്കൂട്ടറിന് പിഴ ചുമത്തി പോലീസ്. തിരുവനന്തപുരം ജില്ലയിലാണ് സംഭവം. മംഗലപുരം പോലീസ് ആണ് ഈ അസാധാരണ പിഴ ചുമത്തിയത്. അയത്തിൽ സ്വദേശി ശൈലെഷിന്റെ ഇലക്ട്രിക് സ്കൂട്ടറിനാണ് പുക പരിശോധിക്കാത്തതിന് 250 രൂപ പിഴ ചുമത്തിയത്. പിഴ എന്തിനാണെന്ന് അന്വേഷിക്കാനായി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചപ്പോൾ ഉദ്യോഗസ്ഥർ മാന്യമായി പ്രതികരിച്ചില്ല എന്നും ശൈലേഷ് ആരോപിച്ചു. തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും റൂറൽ എസ് പി ഓഫിസുമായി ബന്ധപ്പെടാനുമാണ് ശൈലേഷിനോട് ഉദ്യോഗസ്ഥർ പറഞ്ഞത്. തുടർന്ന്…

Read More

പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചു;മലബാറിൽ 78,798 വിദ്യാർഥികൾ പുറത്ത്; ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിൽ

തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിച്ചു. സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം തൈക്കാട് മോഡൽ എച്ച്എസ്എസിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഒന്നും, രണ്ടും മൂന്നും ഘട്ട നടപടികൾക്ക് ശേഷമാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്. എല്ലാ വിഭാഗങ്ങളിലുമായി ഇതുവരെ 2,40,533 വിദ്യാർഥികളാണ് പ്രവേശനം നേടിയിട്ടുള്ളത്. പ്രവേശനം നേടാൻ കഴിയാത്ത വിദ്യാർത്ഥികൾക്കായുള്ള സെക്കൻഡറി അലോട്ട്‌മെന്റിനുള്ള അപേക്ഷ ഉടൻ ക്ഷണിക്കും. അതേസമയം, മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് ഇനിയും പരിഹാരമായില്ല. അലോട്ട്‌മെന്റുകൾ പൂർത്തിയായപ്പോൾ…

Read More

പിതാവ് കളിപ്പാട്ടത്തില്‍ ചവിട്ടി വീണു; ഒക്കത്തിരുന്ന നാലുവയസുകാരന്‍ മരിച്ചു

തിരുവനന്തപുരം: പിതാവിന്റെ കൈയില്‍ നിന്ന് താഴേക്കുവീണ നാലുവയസുകാരന് ദാരുണാന്ത്യം പാറശാല പരശുവയ്ക്കലിലാണ് സംഭവം. പനയറക്കല്‍ സ്വദേശികളായ രജിന്‍ ധന്യാ ദമ്പതികളുടെ ഏക മകനായ ഇമാനാണ് മരിച്ചത്. ഇമാനുമായി പിതാവ് നഴ്‌സറിയില്‍ പോകാനിറങ്ങുമ്പോഴായിരുന്നു സംഭവം. കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവമുണ്ടായത്. കുട്ടിയെ ഒക്കത്തിരുത്തി പുറത്തേക്കിറങ്ങിയ പിതാവ് കളിപ്പാട്ടത്തില്‍ ചവിട്ടി തെന്നി വീഴുകയായിരുന്നു. വീഴ്ചയില്‍ കുട്ടിയുടെ തലയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഇമാനെ ഉടന്‍ തന്നെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ശസ്ത്രക്രിയയും മണിക്കൂറുകള്‍ നീണ്ട ചികിത്സയും നല്‍കിയെങ്കിലും കുഞ്ഞിനെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial