Headlines

ഒന്നാം ക്ലാസില്‍ 16,510 കുട്ടികള്‍ കുറഞ്ഞു; കാരണം ജനന നിരക്കെന്ന് സർക്കാർ

തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്ത് ഒന്നാംക്ലാസില്‍ ചേര്‍ന്നകുട്ടികളുടെ എണ്ണത്തില്‍ കുറവ്. 16,510 കുട്ടികളുടെ കുറവാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. എന്നാല്‍ രണ്ടു മുതല്‍ 10 വരെ ക്ലാസുകളില്‍ ആകെ 40,906 കുട്ടികളുടെ വര്‍ധനയും ഇത്തവണ പൊതു വിദ്യാലയങ്ങളില്‍ ഉണ്ടായിട്ടുണ്ടെന്നും ആറാം പ്രവൃത്തിദിനത്തിലെ കണക്കുകള്‍ വിശദീകരിച്ച് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് കണക്കുകള്‍ പങ്കുവച്ചത്. ഇക്കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ 2,50,986 കുട്ടികളായിരുന്നു ഒന്നാംക്ലാസില്‍ ചേര്‍ന്നത്. ഇത്തവണ ഇത് 2,34,476 പേരായി കുറഞ്ഞു. സംസ്ഥാനത്തെ അണ്‍ എയ്ഡഡ് സ്‌കൂളില്‍…

Read More

ജയിലിൽ നിന്നിറങ്ങി 2 ദിവസത്തിനുള്ളിൽ 80 കാരിയെ ബലാത്സംഗം ചെയ്ത 23 കാരനെ കാലിൽ വെടിവെച്ച് വീഴ്ത്തി പൊലീസ്

         ജയിലിൽ നിന്നിറങ്ങി ദിവസത്തിനുള്ളിൽ 80 കാരിയെ ബലാത്സംഗം ചെയ്ത 23 കാരനെ കാലിൽ വെടിവെച്ച് വീഴ്ത്തി പിടികൂടി പൊലീസ്. തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലാണ് സംഭവം. സംഭവത്തിൽ സുന്ദരവേലുവെന്ന 23കാരനെ പൊലീസ് പിടികൂടി. മോഷണക്കേസിൽ ജയിലിലായിരുന്ന സുന്ദരവേലു 2 ദിവസം മുമ്പാണ് ജയിലിൽ നിന്നിറങ്ങിയത്. വൈകുന്നേരം നടക്കാനിറങ്ങിയ 80 വയസുകാരിയെ മദ്യലഹരിയിലായിരുന്ന പ്രതി ആളില്ലാത്ത സ്ഥലത്ത് വെച്ചാണ് ആക്രമിച്ചത്. വയോധികയെ ബലാമായി വലിച്ചിഴച്ച് കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വയോധിക അപകടനില തരണം ചെയ്തുവെന്നാണ്…

Read More

കുട്ടിക്ക് നൽകാൻ വാങ്ങിയ പാരസെറ്റാമോളിൽ നിന്ന് കമ്പി കഷണം കിട്ടി; പരാതിയുമായി കുടുംബം

പാലക്കാട് : പാരസെറ്റാമോളില്‍ നിന്ന് കമ്പി കഷ്ണം കിട്ടിയെന്ന് പരാതിയുമായി കുടുംബം. മണ്ണാര്‍ക്കാട് ഹെല്‍ത്ത് സെന്ററില്‍ നിന്ന് ലഭിച്ച പാരസെറ്റമോളിലാണ് കമ്പി കഷ്ണം കണ്ടെത്തിയത്. മണ്ണാര്‍ക്കാട് സ്വദേശി ആസിഫിന്റെ മകനായി വാങ്ങിച്ച മരുന്നിലാണ് കമ്പി കഷ്ണം കണ്ടെത്തിയത്. കഴിക്കാനായി പാരസെറ്റമോള്‍ പൊട്ടിച്ചപ്പോഴാണ് കമ്പി കഷ്ണം കണ്ടെത്തിയതെന്ന് കുട്ടിയുടെ ബന്ധുക്കള്‍ അറിയിച്ചു. മരുന്ന് കമ്പനിക്കെതിരെ കുടുംബം പരാതി നല്‍കാനുള്ള തീരുമാനത്തിലാണ്.

Read More

ഐ.ടി.ഐ. വികസനത്തിന് 1,444 കോടിയുടെ പദ്ധതി

തിരുവനന്തപുരം : സംസ്ഥാനത്തെ ഐ.ടി.ഐകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1,444 കോടി രൂപയുടെ പദ്ധതി കേരളം ഹൈദരാബാദിൽ നടന്ന ദക്ഷിണേന്ത്യൻ നൈപുണ്യ വകുപ്പ് മന്ത്രിമാരുടെ യോഗത്തിൽ സമർപ്പിച്ചതായി പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ  അറിയിച്ചു. ഹബ്ബ് ആന്റ് സ്‌പോക്ക് മാതൃകയിൽ രൂപകല്പന ചെയ്ത ഈ പദ്ധതി പ്രകാരം തിരുവനന്തപുരം (ചാക്ക), എറണാകുളം (കളമശ്ശേരി), കോഴിക്കോട്, പാലക്കാട് (മലമ്പുഴ) എന്നിവിടങ്ങളിലെ ഐ.ടി.ഐ.കൾ ഹബ്ബുകളായും 16 ഐ.ടി.ഐ.കൾ സ്‌പോക്കുകളായും വികസിപ്പിക്കും. ഓരോ ഹബ്ബിനും 200 കോടിയും…

Read More

ഓഫീസിൽ കയറി തല്ലിത്തകർത്തത് കമ്പ്യൂട്ടറുൾപ്പെടെ, മുൻപും സമാനമായ സംഭവം; പിടികൂടിയയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ്

          തിരുവനന്തപുരം : നഗരത്തിലെ വാട്ടര്‍ അതോറിറ്റി ആസ്ഥാനത്ത് അതിക്രമിച്ച് കടന്നയാള്‍ ഓഫീസ് തല്ലിത്തകർത്തു. പുലർച്ചെയായിരുന്നു സംഭവം. സുരക്ഷാമതില്‍ ചാടിക്കടന്നെത്തിയ അക്രമി താഴത്തെ നിലയിലെ ഗ്ലാസ് ഡോറുകൾ തകർത്തു. പിന്നാലെ ഓഫീസിലെ മേശയും കസേരയും കംപ്യൂട്ടര്‍ അടക്കുള്ളവയും നശിപ്പിച്ചു. തുടര്‍ന്ന് ചീഫ് എൻജിനീയറുടെ ഓഫീസ് മുറി അടിച്ചുതകര്‍ത്തു. അതിനുശേഷം മുകള്‍നിലയിലെ ജലനിധി ഓഫിസിലെത്തി അവിടത്തെ വസ്തുവകകളും ഫയലും നശിപ്പിക്കുകയായിരുന്നു. 80,000 രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കുകൾ. സുരക്ഷാജീവനക്കാര്‍ ചേര്‍ന്ന് കീഴ്പ്പെടുത്തിയ പ്രതിയെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍…

Read More

മലപ്പുറത്ത് 9 മാസം പ്രായമുള്ള കുഞ്ഞിനെ ഒന്നര ലക്ഷം രൂപക്ക് വിറ്റു; വിറ്റതും വാങ്ങിയതും തമിഴ്‌നാട് സ്വദേശികള്‍

    തിരൂർ : മലപ്പുറം തിരൂരില്‍ 9 മാസം പ്രായമായ കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമം. മാതാപിതാക്കള്‍ ഒന്നര ലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ വിറ്റത്. കുഞ്ഞിനെ വിറ്റതും വാങ്ങിയതും തമിഴ്‌നാട് സ്വദേശികളാണ്. കുഞ്ഞിനെ തിരൂര്‍ പൊലീസ് രക്ഷിച്ചു. കുഞ്ഞിന്റെ അമ്മ കീര്‍ത്തന,രണ്ടാനച്ഛന്‍ ശിവ, കുട്ടിയെ വാങ്ങിയ ആദി ലക്ഷ്മി, ഇട നിലക്കാരായ ശെന്തില്‍ കുമാര്‍, പ്രേമലത എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വളര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണ് കുഞ്ഞിനെ വാങ്ങിയതെന്ന് തമിഴ്‌നാട് സ്വദേശികള്‍ അറിയിച്ചു. കുഞ്ഞിനെ വാങ്ങിയവരും വിറ്റവരും കേരളത്തിലാണ്…

Read More

ഫ്രൈഡ് റൈസ്, വെജ് ബിരിയാണി, ലെമണ്‍ റൈസ് അടിമുടി പരിഷ്‌കരിച്ച് സ്‌കൂള്‍ മെനു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ച ഭക്ഷണ മെനു വിപുലപ്പെടുത്താനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിശോധിക്കുന്നതിനും പരിഷ്‌കരിക്കുന്നതിനും നിയോഗിച്ച വിദഗ്ധ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം, മെനു പരിഷ്‌കരണത്തിന്റെ ഭാഗമായി മെനു പ്ലാനിങ് നടത്തുമ്പോള്‍ ഒരു ദിവസത്തെ കറികളില്‍ ഉപയോഗിക്കുന്ന പച്ചക്കറിയ്ക്ക് ബദലായി അനുചിതമായ മറ്റ് പച്ചക്കറികള്‍ നല്‍കേണ്ടതാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഇലക്കറി വര്‍ഗ്ഗങ്ങള്‍ കറികളായി ഉപയോഗിക്കുമ്പോള്‍ അവയില്‍ പയര്‍ അല്ലെങ്കില്‍ പരിപ്പ് വര്‍ഗ്ഗമോ ചേര്‍ക്കണം. ആഴ്ചയില്‍ ഒരു…

Read More

വാട്‌സാപ്പില്‍ നിന്ന് വരുമാനമുണ്ടാക്കുക എന്ന ലക്ഷ്യത്തിലേക്ക് ‘മെറ്റ’; വാട്‌സാപ്പില്‍ പരസ്യങ്ങള്‍ കാണിച്ചു തുടങ്ങി

150 കോടി ദൈനദിന ഉപഭോക്താക്കളുള്ള വാട്‌സാപ്പിന്റെ ചരിത്രത്തിൽ സുപ്രധാനമായ മാറ്റം. വാട്‌സാപ്പില്‍ പരസ്യങ്ങള്‍ കാണിച്ചു തുടങ്ങി. വാട്‌സാപ്പിലെ സ്റ്റാറ്റസ് ഫീച്ചര്‍ വഴി സ്‌പോണ്‍സേര്‍ഡ് കണ്ടന്റ് എന്ന പേരിലാണ് പരസ്യങ്ങള്‍ കാണിക്കുന്നത്. തിങ്കളാഴ്ചയാണ് മെറ്റ ഈ അപ്‌ഡേറ്റ് അവതരിപ്പിച്ചത്. വാട്‌സാപ്പില്‍ ഉപഭോക്താക്കളുടെ കോണ്ടാക്ട്‌ലിസ്റ്റിലുള്ളവര്‍ പങ്കുവെക്കുന്ന സ്റ്റാറ്റസുകള്‍ക്കിടയിലാണ് പരസ്യങ്ങളും പ്രദര്‍ശിപ്പിക്കുക. മെറ്റയുടെ അക്കൗണ്ട് സെന്ററുമായി വാട്‌സാപ്പ് ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ നിങ്ങളുടെ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഡേറ്റയെ അടിസ്ഥാനമാക്കിയുള്ള പരസ്യങ്ങളും വാട്‌സാപ്പ് സ്റ്റാറ്റസില്‍ കാണും. ചാനല്‍ സബ്‌സ്‌ക്രിപ്ഷന്‍, പ്രൊമോട്ടഡ് ചാനല്‍സ്, സ്റ്റാറ്റസിലെ പരസ്യങ്ങള്‍ എന്നിങ്ങനെ…

Read More

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്‌റെ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്‌റെ മുന്നറിയിപ്പ്. ഇരട്ടന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതിന്‌റെ ഭാഗമായാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്.തെക്കന്‍ ഗുജറാത്തിനു മുകളിലെ ചക്രവാതച്ചുഴി ന്യുനമര്‍ദ്ദമായി. വടക്ക് പടിഞ്ഞാറന്‍ ബംഗ്ലാദേശിനും മുകളിലായി മറ്റൊരു ന്യുനമര്‍ദ്ദവും രൂപപ്പെട്ടു. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റും ശക്തമാകുകയാണ്. സംസ്ഥാനത്ത് 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യത. ശക്തമായ തിരമാലക്കും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ കേരളതീരത്ത് ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. ലക്ഷദ്വീപ് – കര്‍ണാടക…

Read More

നിലമ്പൂരിനെ ഇളക്കിമറിച്ച് കൊട്ടിക്കലാശം; ഇനി നിശബ്ദപ്രചാരണത്തിന്റെ മണിക്കൂറുകള്‍

നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന്റെ അവസാനദിനത്തില്‍ നിലമ്പൂരിനെ ഇളക്കിമറിച്ച് കൊട്ടിക്കലാശം. വൈകിട്ട് അഞ്ചിനാണ് കലാശക്കൊട്ട് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നതെങ്കിലും പ്രധാന കേന്ദ്രങ്ങളില്‍ വൈകിട്ട് മൂന്നോടെ തന്നെ പ്രവര്‍ത്തകര്‍ താളമേളങ്ങളുമായി അരങ്ങുകൊഴുപ്പിക്കാനെത്തി. മഴമാറി നിന്ന അന്തരീക്ഷത്തില്‍ വിവിധ കക്ഷികളുടെ പതാകകള്‍ നിറഞ്ഞ വര്‍ണപ്പെരുമഴയായി. സ്ഥാനാര്‍ഥികളും നേതാക്കളും ഉള്‍പ്പടെ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് നിലമ്പൂര്‍ ടൗണിലേക്ക് എത്തിയത്. സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ എംഎല്‍എയുമായ പിവി അന്‍വര്‍ കൊട്ടിക്കലാശത്തിനില്ലായിരുന്നു. ആറുമണിയോടെ പരസ്യപ്രചാരണം അവസാനിച്ചു. 21 ദിവസം നീണ്ടുനിന്ന പ്രചാരണം കടുത്ത മത്സരമെന്ന പ്രതീതി ഉയര്‍ത്തിയാണ് കൊടിയിറങ്ങുന്നത്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial