
കണ്ണൂരിൽ അഞ്ച് പശുക്കൾ ഷോക്കേറ്റ് ചത്തു
കണ്ണൂർ: കണ്ണൂരിൽ അഞ്ച് പശുക്കൾ ഷോക്കേറ്റ് ചത്തു. ചെറുവക്കോടൻ സ്വദേശിനി ശ്യാമളയുടെ പശുക്കൾക്കാണ് ഷോക്കേറ്റത്. വൈദ്യുതി എടുക്കുന്ന വയർ കാറ്റിൽ തകര ഷീറ്റിൽ തട്ടി ഷോക്കേറ്റതാകാമെന്നാണ് നിഗമനം. കേബിൾ ഷോട്ടായി വൈദ്യുതി പ്രവഹിക്കുകയായിരുന്നു. പുലർച്ചെ മൂന്ന് മണിക്ക് കറവയ്ക്കായി എത്തിയപ്പോഴാണ് പശുക്കളെ ചത്ത നിലയിൽ കണ്ടെത്തിയത്. തൊഴുത്തിൽ നിന്ന് ശ്യാമളയ്ക്കും ഷോക്കേറ്റിരുന്നു. മൂന്നു തവണ ഷോക്കേറ്റു. പിന്നാലെ തൊഴുത്തിൽ നിന്ന് മാറുകയായിരുന്നുവെന്ന് ശ്യാമള പറഞ്ഞു. 56 ലിറ്റർ പാൽ ലഭിക്കുന്ന രണ്ട് ജഴ്‌സി പശുക്കളും മൂന്ന് എച്ച്…