
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് സിപിഎമ്മിൽ ചേർന്നു; ഓഫീസിന് ചുവന്ന പെയിന്റടിക്കാൻ ശ്രമം, പാലക്കാട്ട് സംഘര്‍ഷം, മുദ്രവച്ച് പൊലീസ്
പാലക്കാട്: കോൺഗ്രസ് കോട്ടായി മണ്ഡലം പ്രസിഡന്റ് കെ മോഹൻകുമാർ ഉൾപ്പെടെ മുപ്പതോളം നേതാക്കളും പ്രവർത്തകരും പാർട്ടിയിൽ നിന്നും രാജിവച്ച് സിപിഎമ്മിൽ ചേർന്നു. സിപിഎം ജില്ലാകമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു ഇവരെ ഷാളണിയിച്ച് സ്വീകരിച്ചു. കോൺഗ്രസിലെ ഗ്രൂപ്പിസവും നേതാക്കളുടെ സ്വാർത്ഥ താൽപര്യവും പാർട്ടിയെ കൂടുതൽ തകർച്ചയിലേക്ക് നയിക്കുകയാണെന്നും ആത്മാർത്ഥ പ്രവർത്തകർക്ക് പാർട്ടിയിൽ സ്ഥാനമില്ലെന്നും കെ മോഹൻകുമാർ പറഞ്ഞു. നേതാക്കളുടെ പെട്ടിതാങ്ങികൾക്ക് എല്ലാ സംരക്ഷണവും നൽകുകയാണ്. ഡിസിസി പ്രസിഡന്റിന്റെ ഏകാധിപത്യ നിലപാടുകൾ കോൺഗ്രസിനെ ദുർബലപ്പെടുത്തുകയാണ്. പച്ചയായ വർഗീയത പറഞ്ഞാണ് ഷാഫി…