
കളിക്കുന്നതിനിടയില്‍ അബദ്ധത്തിൽ മാലിന്യ ടാങ്കില്‍ വീണ് 15 കാരിക്ക് ദാരുണാന്ത്യം
ഭോപ്പാൽ: മധ്യപ്രദേശിലെ ശിവ്പുരി ജില്ലയില്‍ കളിക്കുന്നതിനിടയില്‍ അബദ്ധത്തിൽ മാലിന്യ ടാങ്കില്‍ വീണ് 15 കാരി മരിച്ചു. കോട്‌വാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു പാര്‍പ്പിട സമുച്ചയത്തിന്‍റെ മാലിന്യ ടാങ്കിൽ ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് ഇവിടുത്തെ താമസക്കാര്‍ കുട്ടി മരിച്ച സ്ഥലത്ത് പ്രതിഷേധം സംഘടിപ്പിക്കുകയും ബില്‍ഡിങ് ഉടമയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 15 അടി ആഴമുണ്ടായിരുന്നു ടാങ്കിന്. കുട്ടി വീണതിനെ തുടര്‍ന്ന് കൂടെ കളിക്കുകയായിരുന്നു കുട്ടികള്‍ നിലവിളിച്ചപ്പോഴാണ് പ്രദേശ വാസികള്‍…