ചാലക്കുടി താലൂക്ക് ആശുപത്രിയിൽ അനസ്തേഷ്യ നൽകിയ യുവാവ് മരിച്ചു

ചാലക്കുടി : തൃശൂർ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ അനസ്തേഷ്യ നൽകിയ യുവാവ് മരിച്ചു. കുറ്റിച്ചിറ വയലാത്ര വാവൽത്താൻ വീട്ടിൽ സിനീഷ് (34) ആണ് മരിച്ചത്. ഹെർണിയ ഓപ്പറേഷന് അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സിനീഷിന്റെ ബന്ധുക്കൾ അറിയിച്ചു.

Read More

ഇടുക്കി പീരുമേട്ടിൽ കാട്ടാന ആക്രമണം; വനവിഭവങ്ങൾ ശേഖരിക്കവെ ആദിവാസി സ്ത്രീക്ക് ദാരുണാന്ത്യം

ഇടുക്കി: വീണ്ടും ജീവനെടുത്ത് കാട്ടാന. ഇടുക്കി പീരുമേട്ടിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി സ്ത്രീയ്ക്കു നേരെ കാട്ടാന ആക്രമണം. 54 കാരിക്ക് ദാരുണാന്ത്യം. മലമ്പണ്ടാര വിഭാഗത്തിൽ 54 വയസ്സുകാരിയായ സീത ആണ് മരിച്ചത്. പീരുമേടിനു സമീപം വനത്തിനുള്ളിൽ വച്ചാണ് കാട്ടാന ആക്രമണമുണ്ടായത്.

Read More

10 ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. 10 ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. കണ്ണൂർ കാസർകോട് ജില്ലകളിൽ നാളെ റെഡ് അലേർട്ടാണ്. ഒമ്പത് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ടുമുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ്…

Read More

ഇയർബാക്ക് സമ്പ്രദായം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സാങ്കേതിക സർവകലാശാലയിലേക്ക് കെഎസ്‌യു നടത്തിയ പ്രതിഷേധത്തിൽ സംഘർഷം

തിരുവനന്തപുരം: ഇയർബാക്ക് സമ്പ്രദായം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സാങ്കേതിക സർവകലാശാലയിലേക്ക് കെഎസ്‌യു നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. പ്രതിഷേധം പൊലീസ് തടഞ്ഞതോടെ ബാരിക്കേഡ് മറിച്ചിടാൻ ശ്രമമുണ്ടായി. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സ്ഥലത്ത് വൻ പൊലീസ് സന്നാഹമായിരുന്നു ഏർപ്പെടുത്തിയിരുന്നത്. മുന്നറിയിപ്പ് ഇല്ലാതെയായിരുന്നു ജലപീരങ്കി പ്രയോഗം. ഇതോടെ പ്രവർത്തകർ പിരിഞ്ഞു പോകാൻ തയാറായില്ല. പ്രവർത്തകർ കൂട്ടംകൂടി നിന്ന് മുദ്രാവാക്യം വിളിച്ചു. സംഭവത്തിൽ ഒരു കെഎസ്‌യു പ്രവർത്തകന് പരിക്കേറ്റു. കൈക്ക് ഗുരുതര പരിക്കേറ്റു. ഇതോടെ പ്രവർത്തകനെ പൊലീസ് ജീപ്പിൽ ആശുപത്രിയിലേക്ക് മാറ്റി.

Read More

വീട്ടുപറമ്പിൽ നിന്ന് ലഭിച്ച 20 പെരുമ്പാമ്പിൻ മുട്ടകളും വിരിഞ്ഞു

കണ്ണൂർ: പാനൂർ നഗരസഭയിലെ കരിയാട്ടെ വീട്ടുപറമ്പിൽ നിന്ന് ലഭിച്ച 20 പെരുമ്പാമ്പിൻ മുട്ടകളും വിരിഞ്ഞു. കഴിഞ്ഞ മാസമാണ് വീട്ടുപറമ്പിൽ പെരുമ്പാമ്പിനെയും മുട്ടകളും കണ്ടതായി സർപ്പ വൊളന്റിയറും മാർക്കിന്റെ പ്രവർത്തകനുമായ ബിജിലേഷ് കോടിയേരിക്ക് സന്ദേശം വന്നത്. ഉടൻ സ്ഥലത്തെത്തിയ ബിജിലേഷ് പെരുമ്പാമ്പിനെ പിടിച്ചു. പിന്നീട് ആവാസസ്ഥലത്ത് വിട്ടയക്കുകയും ചെയ്തു. തുടർപരിശോധനയിൽ കിട്ടിയ മുട്ടകൾ കോടിയേരിയിൽ എത്തിച്ച് കൃത്രിമ അന്തരീക്ഷത്തിൽ വിരിയിച്ചെടുത്തു. വിരിഞ്ഞ പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ കണ്ണവം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നേരോത്തിന്റെയും ഫോറസ്റ്റർ ജിജിലിന്റെയും നിർദേശപ്രകാരം കാട്ടിലേക്ക്…

Read More

അഹമ്മദാബാദ് വിമാന ദുരന്തം; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 1.5 കോടി രൂപ ഇൻഷുറൻസ് പ്രഖ്യാപിച്ചു

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് ഇൻഷുറൻസ് തുക പ്രഖ്യാപിച്ചു. 360 കോടി രൂപയാണ് ഇൻഷുറൻസ് തുക. ഇതുപ്രകാരം ഓരോ കുടുംബത്തിനും എയർ ഇന്ത്യ 1.5 കോടി രൂപ നൽകും. ഒരു കോടി രൂപയുടെ സഹായധനം ടാറ്റയും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു അന്താരാഷ്ട്ര വിമാനത്തിൽ അപകടമുണ്ടായി മരണമോ പരിക്കോ ഉണ്ടായാൽ 1999-ലെ മോൺട്രിയൽ കൺവെൻഷൻ ഉടമ്പടിയിൽ നഷ്ടപരിഹാരം നൽകുന്നതിനുള്ള വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ട്. 2009-ൽ ഇന്ത്യയും ഈ കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. ഇതുപ്രകാരമായിരിക്കും തുക നൽകുന്നത്. കുടുംബങ്ങൾക്ക് ഒരു കോടി…

Read More

യാത്രക്കാരനെ ബസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം: വയനാട്ടിൽ യാത്രക്കാരനെ ബസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ബസിൻ്റെ സീറ്റിൽ അബോധാവസ്ഥയിൽ കിടക്കുവകയിരുന്ന യാത്രക്കാരനെ കണ്ടക്ടറാണ് കണ്ടത്. തിരുവനന്തപുരത്ത് നിന്നും സുൽത്താൻ ബത്തേരിയിലേക്ക് പോയ കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ് മധ്യവയസ്നെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളത്ത് നിന്ന് ബത്തേരിയിലേക്ക് കയറിയ യാത്രക്കാരനാണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല. ഹൃദയാഘാതം ആണെന്നാണ് പ്രാഥമിക നിഗമനം. സുൽത്താൻബത്തേരി ഡിപ്പോയിലെത്തി ബസ് നിർത്തിയപ്പോൾ ഇറങ്ങിയതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ഇയാളെ സീറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്….

Read More

സ്കൂട്ടർ മാത്രം സ്വന്തമായുള്ള സീതത്തോട് സ്വദേശിക്ക് ടോറസ് ലോറിയുടെ പെറ്റിയടയ്ക്കാന്‍ പോലീസിന്റെ നോട്ടീസ്

സീതത്തോട്: സ്കൂട്ടർ മാത്രം സ്വന്തമായുള്ള സീതത്തോട് സ്വദേശിക്ക് ടോറസ് ലോറിയുടെ പെറ്റിയടയ്ക്കാന്‍ പോലീസിന്റെ നോട്ടീസ്. ആങ്ങമൂഴി പ്ലാവിള കിഴക്കേതില്‍ രാജുവിനാണ് ടോറസ് ലോറിയുടെ പെറ്റിയടയ്ക്കാൻ നോട്ടീസ് ലഭിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് കൂലിവേലക്കാരനായ രാജുവിന് കേരള പോലീസിന്റെ സന്ദേശം ലഭിച്ചത്. രാജുവിന് സ്വന്തമായി ഒരു സ്‌കൂട്ടര്‍ മാത്രമാണുള്ളത്. ചൊവ്വാഴ്ച രാവിലെ ടോറസ് ലോറി പെരുനാട് കൂനംകരയില്‍ നടത്തിയ നിയമലംഘനത്തിനാണ് പിഴ അടയ്ക്കണമെന്ന് കാട്ടി രാജുവിന് സന്ദേശം ലഭിച്ചത്. നോട്ടീസില്‍ വാഹനനമ്പര്‍ രേഖപ്പെടുത്തിയിരിക്കുന്നത് KL62 B9824 എന്നാണ്. വിശദമായി പരിശോധിച്ചപ്പോള്‍…

Read More

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്

ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്. കുടുംബങ്ങൾക്ക് ഒരു കോടി രൂപയാണ് എയർ ഇന്ത്യ വിമാന സർവിസ് കമ്പനി ഉടമകളായ ടാറ്റ ഗ്രൂപ്പ് പ്രഖ്യാപിച്ചത്. പരിക്കേറ്റവരുടെ ചികിത്സ ചെലവും വഹിക്കും. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ടാറ്റ ഇക്കാര്യം അറിയിച്ചത്. അഹ്മദാബാദിലെ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ലണ്ടനിലെ ഗാറ്റ്‌വിക് വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എ.ഐ 171 വിമാനമാണ് ടേക്ക് ഓഫിനു പിന്നാലെ തകർന്നു വീണത്. വിമാനത്തിൽ യാത്രക്കാരും…

Read More

വിമാന അപകടത്തെ അതിജീവിച്ചത് ഒരേയൊരാള്‍; അത്ഭുത രക്ഷപ്പെടല്‍ എമര്‍ജന്‍സി എക്‌സിറ്റിലൂടെ; ബ്രിട്ടീഷ് പൗരന്‍ ചികിത്സയില്‍

      241 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദിലെ വിമാന അപകടത്തില്‍ നിന്ന് ഒരു യാത്രക്കാരന്‍ മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു. 40 വയസുകാരനായ വിശ്വാസ് കുമാര്‍ രമേശ് എന്നയാളാണ് എമര്‍ജന്‍സി എക്‌സിറ്റ് വഴി രക്ഷപ്പെട്ടത്. പരുക്കുകളോടെ അദ്ദേഹം സിവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയാണ്. സഹോദരന്‍ അജയ് കുമാര്‍ രമേശും വിശ്വാസിനൊപ്പം ഈ വിമാനത്തിലുണ്ടായിരുന്നു. വിശ്വാസ് ബ്രിട്ടീഷ് പൗരനാണ്. മഹാദുരന്തത്തെ അതിജീവിച്ച് എമര്‍ജന്‍സി എക്‌സിറ്റിലൂടെ പുറത്തിറങ്ങി നടന്നുവരുന്ന വിശ്വാസിന്റെ വിഡിയോയും പുറത്തെത്തിയിട്ടുണ്ട്. ‘ടേക്ക് ഓഫിന് 30 സെക്കന്റുകള്‍ക്ക് ശേഷം തന്നെ അപകടമുണ്ടായി….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial